അധ്യായം - 6

17 0 0
                                    


"ഞാൻ ഒരു സ്വപ്നം കണ്ടടി"

"എന്തായിരുന്നു സ്വപ്നം?"

"ഞാനും നീയും ട്രെയിനിൽ യാത്ര ചെയുന്നു."

"അത്രേ ഉള്ളു?"

"പറയുന്നത് കേൾക്ക് "

"ആഹ് പറയ് "

"രണ്ട് പേർക്കും പരസ്പരം അറിയില്ല, അപരിചിതരായി "

"എന്നിട്ട് ?

"ഞാൻ നിന്നോട് സംസാരിക്കാൻ ട്രൈ ചെയുന്നു."

"വെയിറ്റ്, താങ്കൾക്ക് വട്ടാണോ ? ഇതാണോ നിങ്ങൾ കണ്ട സ്വപ്നം ?"

"ആഹ് , ഞാൻ പറയാൻ വരട്ടെ ?"

"നിങ്ങൾ എന്നെ ആദ്യമായിട്ട് ട്രെയിനിൽ വെച്ചാ കണ്ടത്. ഒരു ഊള സ്കീമുമായിട്ടാ എന്നെ മുട്ടിയത്‌.

താങ്കളെ ഞാൻ എവിടെയോ കണ്ട പോലെ എന്നും പറഞ്ഞു എന്നോടു സംസാരിക്കാൻ വന്നു. ഞാൻ അന്ന് തന്നെ പറഞ്ഞു, എന്നെ ഡിസ്റ്റർബ് ചെയ്യണ്ട എന്നു , പക്ഷെ നിങ്ങൾ എന്നെ വിട്ടീലാ . എന്നെ ഫോല്ലോ ചെയ്തു ഫോല്ലോ ചെയ്തു വീഴ്ത്തി. എന്നിട്ട് കല്യാണം കഴിച്ചു. ഇപ്പോൾ ഞാൻ ഒരു സ്വപ്നം കണ്ടെന്ന് പറഞ്ഞു പിന്നെയും പഴയ പോലെ എന്നെ പറ്റിക്കാൻ നോക്കുവാണോ?

ഞാൻ ഒന്നും പറഞ്ഞില്ല.

അപ്പർ ബെർത്ത് - കാർത്തി - Upper Berth - Karthi KDonde viven las historias. Descúbrelo ahora