അധ്യായം - 5

14 0 0
                                    


ഞങ്ങളെ പിന്നെ ഉണർത്തിയത് ഫോൺ ആയിരുന്നു.

ഞാൻ എന്റെ ബാഗും തിരഞ്ഞു. അവൾ അവളുടെ ബാഗു
പക്ഷെ ഫോൺ കാൾ വന്നത് അവൾക്കായിരുന്നു.

"ആഹ് ഹലോ പറയടി "

..

"ആഹ്, എനിക്ക് മനസ്സിലായി സരിതയല്ലേ"

..

ആ പേര് കേട്ടപ്പോൾ ഞാൻ ഞെട്ടി . ഇപ്പോൾ സ്വപ്നത്തിൽ ആ പേര് കേട്ടതായിരുന്നു.

ഞാൻ പെട്ടെന്നു വെള്ളമെടുത്ത്‌ കുടിച്ചു. അവൾ ഫോൺ സംസാരിക്കുന്നതിനിടയിൽ എന്നെയും നോക്കുന്നുണ്ട്.

ഫോൺ സംസാരിച്ചതിന് ശേഷം ഞാൻ അവളോട് ഞാൻ കണ്ട സ്വപ്നത്തെ കുറിച് പറയണമെന്ന് തോന്നി.

അവൾ ഫോൺ വെച്ചതോടെ ഞാൻ വിളിച്ചു.

"എസ്ക്യൂസ് മി, "

"ആഹ് "

"സോറി, എനിക്ക് ഒരു കാര്യം പറയണം"

"യെസ് "

"ഞാൻ ഇപ്പോൾ നിങ്ങളെ എൻ്റെ സ്വപ്നത്തിൽ കണ്ടു."

"വാട്ട്?"

"അതെ "

"ഇഫ് യു ഡോനട് മൈൻഡ് , ഞാൻ ഒന്ന് വിവരിച്ചു പറയട്ടെ "

"ലുക്ക്, സോറി, എനിക്ക് അതിനു സമയമില്ല. എന്നെ ഡിസ്റ്റർബ് ചെയ്യല്ലേ പ്ളീസ് "

അപ്പർ ബെർത്ത് - കാർത്തി - Upper Berth - Karthi KWhere stories live. Discover now