അധ്യായം - 3

17 0 0
                                    

"ടിക്കറ്റ്സ് , ടിക്കറ്റ്സ് "

ടി ടി ആർ ഞങ്ങൾ രണ്ടു പേരെയും ഉണർത്തി.

ഞാൻ എന്റെ ബാഗ് തുറന്നു, പെർസീൽ നിന്ന് ഐടി കാർഡ് കാണിച്ചു കൊടുത്തു.

അവളും കാർഡ് നീട്ടി കൊടുത്തു , അപ്പോഴാ അവളുടെ പേര് കാണുന്നെ, ശിൽപ്പ എസ്.

ഞാൻ നോക്കുന്ന നേരം അവളും എന്റെ കാർഡ് നോക്കുന്ന പോലെ എനിക്ക് തോന്നി.

ടി ടി ആർ ഞങ്ങൾ രണ്ടു പേരുടെയും കാർഡ് വാങ്ങി നോക്കിയിട്ട്, കൈയിൽ തിരിച്ചു തന്നു.

ഞാൻ ബാഗിൽ കാർഡ് എടുത്ത് വെച്ചിട്ട് കിടന്നു.

ഞാൻ അവളെ നോക്കിയപ്പോൾ അവളും എന്നെ കണ്ടു. പരസ്പരം നോക്കി.

എനിക്ക് ഇപ്പോൾ അവളോട് ഞാൻ കണ്ട സ്വപ്നത്തെ കുറിച്ച് പറയണമെന്നുണ്ടായിരുന്നു , പക്ഷെ എനിക്ക് കഴിഞ്ഞില്ല.

ഞാൻ തിരിഞ്ഞു കിടന്നു.

അപ്പർ ബെർത്ത് - കാർത്തി - Upper Berth - Karthi KHikayelerin yaşadığı yer. Şimdi keşfedin