ഒരു അലർജികഥ

10 2 0
                                    

ഒരു അലർജിക്കഥ....

(സ്വന്തം അനുഭവകഥ)

"ഓ! പിന്നെയും അലർജിയായോ?....
ഇത്തവണയെന്താ?...." 🧐

RMO പുരികമുയർത്തി ചോദിച്ചു....

"ഇത്തവണ വില്ലനായത് ഒരു ദോശയാണ്...." ഞാൻ ആത്മഗതിച്ചു....😕

"ഇക്കണക്കിന് പോയാൽ വെല്ല കഞ്ഞിയും പച്ചവെള്ളവും കുടിച്ചാൽ മതി...😂😂😂 അതാ സിസ്റ്ററിന് സേഫ്..... അവില് കഴിച്ചോ..."

"ഉം.... "😅😅

'' കുറച്ച് സമയം കൂടി നോക്ക് കണ്ണ് ശരിയായില്ലെങ്കിൽ ഇന്ജക്ഷൻ എടുക്കാം... 👍"

ഈ കോവിഡും ചീവിടുമൊക്കെ ചീറിപ്പാഞ്ഞു നടക്കുന്ന സമയത്ത് PPE ഉപേക്ഷിച്ച് കാഷ്വാലിറ്റിയിൽ ഇരിക്കുന്നതിനേക്കാൾ നല്ലത് ഡ്യൂട്ടി കഴിഞ്ഞ് ആളൊഴിഞ്ഞ സ്വന്തം ഡിപാർട്ട് മെൻ്റിൽ ഇരിക്കുന്നതാണെന്ന് ഞാൻ തീരുമാനിച്ചു...🤔

എൻ്റ സീറ്റിന് മുകളിലുള്ള എല്ലാ ലൈറ്റുകളും ഓഫ് ചെയ്ത് ഒറ്റയ്ക്കിരുന്നപ്പോൾ ചിന്തിക്കാനൊന്നുമില്ലാത്തതു കൊണ്ടാവണം ഞാനൊന്ന് പുറകോട്ട് ചിന്തിച്ചു.... 🤔ഈ അലർജിക്കഥയുടെ.... സോറി... ഇടക്കിടെ വരുന്നത്കൊണ്ട് തുടർകഥയുടെ തുടക്കം എവിടന്നായിരുന്നു???🤔

കൂട്ട്കാരുമൊത്ത് പാടത്തെ മണ്ണിലും ചെളിയിലും വെള്ളത്തിലും കുത്തിമറിഞ്ഞ് വെയിലും കൊണ്ട് സൈക്കിളും ചവിട്ടി നടന്ന കാലം.....😍
അന്നൊന്നും ഈ കഥാപാത്രം അഥവാ അലർജി വന്നതായെനിക്കോർമ്മയിലേ ഇല്ല.... പിന്നെവിടന്ന്?

വല്ലപ്പോഴും വന്നു പോകുമായിരുന്ന തുമ്മലും ചുമയും തുടർകഥയായപ്പോൾ അന്നാണ് PHC യിലെ ഡോക്ടർ പറഞ്ഞ് കേട്ടത്!

" ഈ കുട്ടിക്ക് ഡസ്റ്റ് അലർജിയാണ്...."

അങ്ങനെ വീട്ടിലെ പൊടിയും ഞാനും ശത്രുക്കളായി....

അങ്ങനെ കുറേകഴിഞ്ഞപ്പോ വിവാഹം കൊണ്ട് ജീവിതം വിശാല കൊച്ചിയിലേക്ക് പറിച്ചു നട്ടു....

പിന്നത്തെ കഥ പറയണോ?

വീട്ടിലെ പൊടി.....

വീട്ടിൽ അടുപ്പ് കത്തിച്ചൂടാ...

അതിജീവനത്തിന്റ നാമ്പുകൾ!Where stories live. Discover now