ഒരു ഡയറിക്കുറിപ്പ്

31 6 0
                                    

2016
June 16

വളരെ പ്രതീക്ഷയോടെ ഞാൻ ഉപ്പയുടെ വെന്റിലേറ്ററിലേയ്ക്ക് നോക്കി.... ഒരൽപം ശ്വാസമെങ്കിലും അവശേഷിക്കുന്നുണ്ടോന്നറിയാൻ! ഹോസ്പിറ്റൽ സൂപ്രണ്ട് ഹനീഷ് മിറാസ പറഞ്ഞതപ്പോഴും കാതിൽ മുഴങ്ങിക്കേട്ടു.....

ഇതൊരു ഗവൺമെന്റ് ഹോസ്പിറ്റലാണ്!....

ആകെ ഉള്ളത് ഒരു വെന്റിലേറ്റർ......

ഒരു ആക്സിഡന്റ് കേസ് വന്നാൽ ഒരു പക്ഷേ വെന്റിലേറ്റർ കിട്ടിയാൽ രക്ഷപെടുമെങ്കിൽ?

ഒരാശ്രയമെന്നോണമാണ് ന്യൂറോ സർജൻ ശ്രീകുമാറിനെ വിളിച്ചത്!

എല്ലാ റിപ്പോർട്ട്സും അയച്ചു കൊടുത്തു..

എനിക്കറിയാം ഇന്നത്തെ രാത്രി കഴിഞ്ഞുകിട്ടിയാൽ നമുക്ക് നോക്കാമെന്ന് സർ പറഞ്ഞത് എന്നെ ആശ്വസിപ്പിക്കാൻ മാത്രമാണെന്ന്.....

ജീവനുണ്ടെന്ന് തെളിയിക്കേണ്ട എല്ലാ പാരാമീറ്റേഴ്സും താഴോട്ടാണ്!

ഇന്നെന്റ ഡ്യൂട്ടി കഴിഞ്ഞിട്ടും ഈ യൂണിഫോമിൽ നിന്നിറങ്ങാതെ ഈ ICU വിനകത്ത് തന്നെ ഞാനിരുന്നത് ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് ഈ വെന്റിലേറ്റർ മാറ്റുമ്പോ കൈവിറയ്ക്കാതിരിക്കാൻ, പൊട്ടിക്കരയാതിരിക്കാൻ മാത്രമാണുപ്പാ......

ഞാൻ ഡ്യൂട്ടി കഴിഞ്ഞെന്നും വിഷമിച്ച് വരുമ്പോൾ ഉപ്പ എനിക്ക് ആ പാട്ടു പാടി തരാറില്ലേ?

ജീനാ യഹാ.... മർനാ യഹാ...
ഇസ്കെ സിവാ... ജാനാ കഹാ....

സുമി അസ്ലം

അതിജീവനത്തിന്റ നാമ്പുകൾ!Where stories live. Discover now