ഭാഗം 6

66 5 3
                                    

"രമേശാ ... " പതിഞ്ഞ സ്വരത്തിൽ രാധ വിളിക്കുമ്പോൾ ആ രൂപം ഞെട്ടിത്തലയുയർത്തി നോക്കി.
മുന്നിൽ കണ്ട കാഴ്ച രമേശനെ ആകെ ഉലച്ചു കളഞ്ഞു.

" രാധേ..." അത് മുഴുമിപ്പിക്കുവാൻ പോലും രമേശന് കഴിഞ്ഞില്ല. രണ്ടു പേരുടേയും മിഴികൾ നിറഞ്ഞു തുളുമ്പിക്കഴിഞ്ഞിരുന്നു.
സംഭവിക്കുന്നതെന്താണ് എന്ന് മനസ്സിലാവാതെ കൂടെ വന്നവർ അമ്പരപ്പോടെ രണ്ടു പേരേയും മാറി മാറി നോക്കി. ഇത്രയും നാൾ എന്നെ തനിച്ചാക്കി എവിടെയായിരുന്നു എന്ന് രാധയുടെ മിഴികൾ രമേശനോട് ചോദിച്ചു കൊണ്ടേയിരുന്നു. അപ്രതീക്ഷിതമായ കണ്ടുമുട്ടൽ രണ്ടു പേരേയും വല്ലാതെ ഞെട്ടിച്ചു കളഞ്ഞു.
എന്നന്നേക്കുമായി തനിക്കു നഷ്ടപ്പെട്ടു എന്ന് കരുതിയ രമേശനെ വീണ്ടും കണ്ടുമുട്ടിയപ്പോൾ സ്വപ്നമാണോ സത്യമാണോ എന്ന് വിശ്വസിക്കാനാവാതെ രാധ തരിച്ചു നിന്നു.

"രാധേ.... "  രമേശൻ ഒരിക്കൽ കൂടി വിളിച്ചു. ഇടറുന്ന ശബ്ദത്തോടെ രമേശൻ പറഞ്ഞു തുടങ്ങി...
"നിന്നെ ഞാൻ ഒരിക്കലും വഞ്ചിച്ചിട്ടില്ല.. എനിക്കൊരിക്കലും അതിന് കഴിയില്ല രാധേ.. എന്റെയീ ദുരിതം നിറഞ്ഞ ജീവിതത്തിൽ നിന്ന് നിന്നെ രക്ഷിക്കുക മാത്രമാണ് ചെയ്തത്. എന്നെ സ്വീകരിച്ചുവെങ്കിൽ നിനക്ക് ഞാനൊരു തീരാദു:ഖവും ബാധ്യതയുമായി മാറുമായിരുന്നു. നിന്റെ സന്തോഷം മാത്രമാണ് ഈ രമേശൻ എന്നും ആഗ്രഹിച്ചിട്ടുള്ളത് .."
രമേശന്റെ വാക്കുകളെ മുഴുമിക്കാൻ അനുവദിക്കാതെ രാധ തുടർന്നു ...
" ഞാൻ സ്നേഹിച്ചത് രമേശനെ മാത്രമാണ്.. എന്റെ ഹൃദയത്തിൽ രമേശന് മാത്രമേ എന്നും സ്ഥാനമുള്ളൂ.. രമേശന്റെ  ദുഃഖവും സന്തോഷവും എന്റേത് കൂടിയല്ലേ... ഒരിക്കൽ രമേശൻ എന്നെ തേടി വരുമെന്ന് ഞാൻ ഉറച്ച് വിശ്വസിച്ചിരുന്നു. പലരോടും അന്വേഷിച്ചു ... ആൾക്കൂട്ടങ്ങൾക്കിടയിലും ഈ മുഖം ഞാൻ പരതിക്കൊണ്ടിരുന്നു... പക്ഷേ കണ്ടെത്താനായില്ല. എന്തിനീ നരകത്തിൽ ഉരുകിത്തീരുന്നു... ഇതായിരുന്നോ നമ്മൾ നെയ്തു കൂട്ടിയ സ്വപ്നങ്ങൾ. എന്താ എന്റെ രമേശന് പറ്റിയത്..." കണ്ണിൽ നിന്ന് പെയ്തു കൊണ്ടിരുന്ന കണ്ണുനീർ തുടച്ചു കൊണ്ടവൾ ചോദിച്ചു.

എല്ലാം പറയാം എന്ന് രണ്ടു വാക്കിലുത്തരം പറഞ്ഞ് രമേശൻ കസേരയിൽ നിന്ന് തപ്പിത്തടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചു.രാധ ഓടിച്ചെന്നദ്ദേഹത്തെ താങ്ങിയെഴുന്നേൽപ്പിച്ചു. ആ കണ്ണുകളിലെ തിളക്കം മാത്രം ഇന്നും അദ്ദേഹം അണയാതെ സൂക്ഷിച്ചിരി ക്കുന്നു. ഇട്ടിരുന്ന സാരിത്തുമ്പു കൊണ്ടവൾ രമേശന്റെ മുഖം അമർത്തി തുടച്ചു. ജീവിതത്തിൽ അദ്ദേഹം ഒരുപാട് ദുരിതവും അവഗണനയും അനുഭവിച്ചിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി.അവന്റെ കണ്ണുകളിലേക്ക് ഇമവെട്ടാതെ നോക്കിയവൾ തീരുമാനിച്ചു... ഇനിയെന്റെ രമേശൻ ഒരിക്കലും തനിച്ചല്ല...

(തുടരും)

You've reached the end of published parts.

⏰ Last updated: Oct 31, 2018 ⏰

Add this story to your Library to get notified about new parts!

പ്രണയലേഖനംWhere stories live. Discover now