മൂല്യം

39 4 2
                                    

ഇത്രയും നാൾ ഒരു തീഗോളവും ഉള്ളിൽ പേറി നടക്കുകയായിരുന്നു. ഒരുപാട് ഓർമ്മകളുണ്ട് ചെറുപ്പത്തിൽ.. ആ ചോരത്തിളപ്പിൽ ചെയ്‌തുകൂടിയിട്ടുള്ള കാര്യങ്ങൾ...ഒരുപക്ഷെ വീട്ടുകാരുടെ പണക്കൊഴുപ്പിലാവും തെറ്റും ശരിയും അറിയാതെ പോയതും...
എന്തോകെ ചെയ്തിട്ടുണ്ടെലും അനുമോളോട് കാണിച്ച ക്രൂരതക്കു ഒരിക്കലും മാപ്പുകിട്ടില്ല.
ഒരുപക്ഷെ ഒരു കുറവും വരാതെ വളര്തിയെങ്കിലും അവളുടെ മുന്നിൽ ഞങ്ങൾ എല്ലാവരും കൂടി തീർത്ത ഒരു സാങ്കല്പിക ലോകത്താണ് അവൾ വളർന്നത്. ആ ലോകത്തു ഞങ്ങൾ പണിതുകൂട്ടിയ മിഥ്യ ആയിരുന്നു അവളുടെ സ്വപ്‌നങ്ങൾ.



ഞാൻ അലക്സ്‌. അഡ്വക്കേറ്റ് ആയിരുന്നു (ക്രിമിനൽ ലോയർ ).
അറിയപ്പെടുന്ന ഒരു അഡ്വക്കേറ്റ്.
ഏറ്റെടുക്കുന്ന എല്ലാ കേസുകളും വിജയിച്ചിരുന്നു, അതിൽ ന്യായമില്ലേൽ പോലും... കേസ് കഴിഞ്ഞു ഇറങ്ങുന്പോൾ ഒരുപാട് പാവങ്ങൾ നിറകണ്ണുകളോടെ എന്നെ നോക്കുന്നതു കണ്ടിട്ടുണ്ട്. ചിലപ്പോൾ അവരുടെ മകനാവാം ഞാൻ കാരണം തടവിലായത്. ചിലപ്പോൾ മകളുടെ കൊലയാളിയെ ആവാം ഞാൻ വാദിച്ചു നിരപരാധി ആക്കിയത്....
അന്നൊക്കെ എനിക്ക് ആ കണ്ണുനീർ ഒരു അലങ്കാരമായിരുന്നു..
പുച്ഛമായിരുന്നു എനിക്ക് അവരോടൊക്കെ... എന്നിരുന്നാലും ഈ നിമിഷം ഞാൻ മനസ്സിലാക്കുന്നു ആ ചുടുനീർ കണ്ണുനീരിന്റെ മൂല്യം...

നീലക്കുറിഞ്ഞി Where stories live. Discover now