"ഇതിനെന്താ കുഴപ്പം?",
"ഡ്രസ് ഓക്കെ, ഞാൻ പറഞ്ഞത് ഈ ഷൂസിന്റ കാര്യമാണ്..." ഷെബി, റൈഹാന്റെ കാലിന്റെ ഭാഗത്ത് നോക്കി മുഖം ചുളിച്ചു.
"ഷൂവിനെന്താ കുഴപ്പം?", റൈഹാനു മനസ്സിലായതേയില്ല, താൻ ഇന്ന് രാവിലെ വരെ ക്ലീൻ ചെയ്ത ഷൂവാണ്, ഇതിനെന്താ ഇത്ര വലിയ പ്രശ്നമുള്ളത്.... അവൻ അക്ഷമയോടെ ഓർത്തുകൊണ്ട് തുടർന്ന് ചോദിച്ചു. "നീ കാര്യം പറ ഷെബീ... "
"നീ പൊതുവെ ലേസ് ഉള്ള ഷൂസ് ഉപയോഗിക്കാറില്ല എന്നെനിക്കറിയാം, ബട്ട് ഇന്ന് ഈ ഷൂ തന്നെ ഇടണമെന്ന് നിർബന്ധമാണ് നിനക്കെങ്കിൽ നിനക്കതിന്റെ ലേസെങ്കിലും നേരെ കെട്ടിക്കൂടെ,?"
ഓഹ് അപ്പോൾ അതാണ് കാര്യം,
"എന്തായാലും അവിടെ കയറുമ്പോൾ ഇതഴിക്കണ്ടേ...",
അങ്ങനെ പറഞ്ഞെങ്കിലും റൈഹാൻ പുഞ്ചിരിയോടെ കുനിഞ്ഞ് ഷൂലേസ് അഴിച്ച് വൃത്തിയായി വീണ്ടും കെട്ടുവാൻ ശ്രമിച്ചു.അങ്ങനെ ഏകദേശം അഞ്ച് മിനിറ്റ് നേരത്തെ ഹാർഡ് വർക്കിന് ശേഷം ഒരു കണക്കിന് എല്ലാം ശരിയാക്കി തന്റെ കലാമികവിനെ നോക്കി സ്വയം അഭിമാനിച്ച് കൊണ്ട് അവൻ തലയുയർത്തി.അക്ഷമ നിറഞ്ഞ മുഖവുമായി ഇത്തവണ സീറ്റിലിരുന്ന് മുഖം ചുളിച്ചത് ഷെബി ആയിരുന്നു.
"Ya Allah ,ആ ഷൂവിനെന്താണാവോ ഇത്ര വലിയ പ്രത്യേകത?..", പതിയെ പിറുപിറുത്തു കൊണ്ടവൻ പിന്നീട് അവൻ ഡ്രൈവിംഗ് സൈഡിലെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.
റൈഹാൻ ഒരു നിമിഷം ഒന്നും മിണ്ടിയില്ല , ഈ ഷൂസുകൾക്കുളള പ്രത്യേകത അവനു ഈ ലോകത്തുളള മറ്റൊന്നിനും ഉള്ളതായി തോന്നിയിട്ടില്ല .. കാരണം പണ്ട് ഇത് അവന് വേണ്ടി വാങ്ങിച്ചത് ഇന്ന് അവനീ ലോകത്ത് ഏറ്റവും നന്നായി മിസ് ചെയ്യുന്ന ആൾ ആയിരുന്നു ...
YOU ARE READING
ഹിസ് ഫേറ്റ് & ഹെർ ഡെസ്റ്റിനി
Short Story~Story of Laamiya and Raihan~ Passage from chapter-14 [ "Sorry!", ലാമി അങ്ങനെ പറയുന്നത് കേട്ടതും റൈഹാൻ ദേഷ്യത്തോടെ അവളിൽ നിന്നും മുഖം തിരിച്ചു. "Sorry??," അവൻ വീണ്ടും ശബ്ദമുയർത്തി. "നിനക്ക് ഇപ്പോഴിങ്ങനെ sorry പറഞ്ഞാൽ മതി, നിങ്ങളെ പോലുള്ളവർ ഇങ്ങനെ...
7.when they First Met.
Start from the beginning