7.when they First Met.

Mulai dari awal
                                    

കഴിഞ്ഞയാഴ്ച്ച ഉപ്പാവയെയും ഉമ്മയെയും അവളെ കാണാൻ വേണ്ടി റൈഹാൻ ഇങ്ങോട്ട് വിട്ടിരുന്നു. കാര്യം റൈഹാൻ തേടിപ്പിടിച്ച പെൺകുട്ടിയാണ് ലാമിയ എങ്കിലും താൻ വിവാഹം കഴിക്കാനാഗ്രഹിക്കുന്നവളെ ആദ്യം കാണേണ്ടത് തന്റെ മാതാപിതാക്കൾ ആയിരിക്കണമെന്നത് അവന്റെ പണ്ട് തൊട്ടേയുളള ആഗ്രഹമായിരുന്നു.

അത് കൊണ്ട് തന്നെ അവന്റെ ആഗ്രഹം പോലെ അവർ രണ്ടു പേരും ആദ്യം ലാമിയെ കഴിഞ്ഞയാഴ്ച്ച കണ്ട് സംസാരിച്ചു, അവർക്കവളെ ഇഷ്ടപ്പെട്ടെന്ന് മാത്രമല്ല അവളെ കുറിച്ച് പറയാൻ നൂറുനാവുമായിരുന്നു... ഈ ഒരാഴ്ച്ച കടന്നു പോയത് റൈഹാനു അറിഞ്ഞതേയില്ല, മനസ്സ് നിറയെ എന്തോ ഒരു പരിഭ്രമം, ഷെബിയെ ഇന്ന് കൂടെ കൂട്ടിയത് ഒരു ധൈര്യത്തിനാണ്...എല്ലാ കാര്യങ്ങളും പറഞ്ഞുറപ്പിച്ചതാണെങ്കിലും, ....

"എന്നാൽ ഇറങ്ങാം?" തന്റെ സുഹൃത്തിന്റെ തമാശ കലർന്ന സ്വരം കേട്ടാണ് റൈഹാൻ പെട്ടെന്ന് ഞെട്ടിയത്.

" ഉം, " സീറ്റ് ബെൽറ്റ് അഴിക്കാൻ ശ്രമിച്ച് കൊണ്ട് അവൻ മറുപടി പറഞ്ഞു.

''നിനക്ക് നല്ല പേടിയുണ്ടല്ലേ?",

"എന്തിന്?", റൈഹാൻ ഒന്നുമറിയാത്ത ഭാവത്തിൽ മുന്നോട്ടേക്കാഞ്ഞ് ഡാഷിൽ നിന്നും ഒരു ടിഷ്യൂ പേപ്പറെടുത്ത് മുഖമൊപ്പിക്കൊണ്ട് ചോദ്യഭാവേനെ ഷെബിയെ നോക്കി.

"അവൾക്ക് നിന്നെ ഇഷ്ടമാവില്ലേ എന്നൊരു പേടി ഇല്ലേ നിനക്ക്?", ഷെബി തമാശ നിറഞ്ഞ മുഖവുമായി അവനെ തിരികെ നോക്കി.

"പോടാ...", റൈഹാൻ അവന്റെ നോട്ടവും ചിരിയും അവഗണിച്ച് ഡോർ തുറക്കാനൊരുങ്ങി.

"നിൽക്ക്!", പെട്ടെന്ന് അവനെ അടിമുടി നോക്കിക്കൊണ്ട് ഷെബി അവനെ തടഞ്ഞു.

"ഇപ്പോൾ എന്താ?",

"നീ ഈ കോലത്തിലാണോ അങ്ങോട്ട് കയറി പോകുന്നത്?"

റൈഹാൻ സംശയത്തോടെ തന്റെ വസ്ത്രത്തിലേക്ക് നോക്കി. വൈറ്റ് ലിനൻ ഫുൾസ്ലീവ് ഷേർട്ട്, അതിന് ചേരുന്ന ഫേഡഡ് ബ്ലാക്ക് ജീൻസ്... സിംപിൾ ബട്ട് എലഗന്റ്, ഈയൊരു ഒക്കേഷനു പറ്റിയ പെർഫെക്ട് ഔട്ട്ഫിറ്റ്!

ഹിസ് ഫേറ്റ് & ഹെർ ഡെസ്റ്റിനിTempat cerita menjadi hidup. Temukan sekarang