𝙸 𝙲𝙰𝙽'𝚃 𝙻𝙾𝚅𝙴 𝙷𝙸𝙼.. 163

809 97 60
                                    


ഒരാഴ്ച..!!
അപ്രതീക്ഷിത സംഭവങ്ങളോ പ്രശ്നങ്ങളോ ഒന്നുമില്ലാതെ വളരെ സാധാരണമായി വേഗത്തിൽ കടന്നു പോയ ഏഴു ദിവസങ്ങൾ......

ഈ ദിവസങ്ങളിൽ ഒന്നും ആദിയും ലൂക്കയും തമ്മിൽ കാണുകയോ അതികം സംസാരിക്കുകയോ ചെയ്തിരുന്നില്ല...
തമ്മിൽ കാണാനുള്ള അവസരങ്ങളെല്ലാം ആദിക്കുള്ള പണിഷ്‌മെന്റിന്റെ ഭാഗമായി ലൂക്ക മനഃപൂർവം ഒഴിവാക്കി.....

ഫോണിൽ കൂടെയുള്ള വിവരമന്വേഷിക്കലിൽ ആകട്ടെ ഒന്നോ രണ്ടോ വാക്കുകളിൽ മറുപടി കൊടുത്തു അവൻ സംഭാഷണം അവസാനിപ്പിക്കുകയാണ് ചെയ്തത്....

ചുരുക്കി പറഞ്ഞാൽ ഒരാഴ്ച അവൻ ആദിയെ പൂർണമായി അവഗണിച്ചു കളഞ്ഞുവെന്ന് അർത്ഥം...

Kempegowda International Airport Bengaluru.

ഒടുവിൽ ഏഴു ദിവസങ്ങൾക്കിപ്പുറം അവർ തമ്മിൽ കണ്ട് മുട്ടിയ സ്ഥലം..!
അപ്പോഴും പരസ്പരം ഒന്നും തന്നെ സംസാരിച്ചതില്ല... അതിനുള്ളൊരു അവസരവും സാഹചര്യവും ആയിരുന്നില്ല...

ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ടിൽ അവർ വന്നെത്തിയത് മറ്റൊരു കാരണത്താൽ ആണ്....

ബെല്ലയുടെ യാത്രയയപ്പ്...!

ആദി മുൻകൂട്ടി തീരുമാനിച്ചത് പ്രകാരം ബെല്ല ബാംഗ്ലൂർ നഗരവും ഇന്ത്യയും കടന്നു ഓസ്‌ട്രെലിയയിലേക്ക് വിമാനം കയറുന്നത് ഇന്നാണ്....

ഇനിയുള്ള അവളുടെ ജീവിതവും തുടർ പഠനവും എല്ലാം അവിടെ തന്നെ...
ആദിക്കും ലൂക്കയ്ക്കും പുറമെ അവളെ യാത്രക്കുവാൻ ശിവയും റൂണിയും രുദ്രനും എയർപോർട്ടിൽ എത്തിയിരുന്നു....

ഫ്ലൈറ്റ് പുറപ്പെടാൻ ഇനിയും അര മണിക്കൂർ അടുത്ത് സമയം ഉണ്ട്...
ചെക്കിങ് എല്ലാം കഴിഞ്ഞു ഉള്ളിലേക്ക് കടക്കുന്നതിനു മുന്നേ അവൾ തനിക്ക് ഒപ്പം ഉണ്ടായിരുന്നവരുടെ അടുക്കലേക്കായി വന്നു....

എല്ലാവരും ഓരോ രീതിയിൽ തനിക്ക് പ്രിയപ്പെട്ടവർ ആണ്....
അവരെയും ഇതുവരെ അവരോടൊപ്പം ഉണ്ടായിരുന്ന ഓരോ നിമിഷങ്ങളെയും ഓർമകളെയും ജനിച്ചു വളർന്ന നാടിനെയും എല്ലാം ഇവിടെ ഉപേക്ഷിച്ചു...,

തനിക്ക് ഒട്ടും പരിചിതമല്ലാത്തൊരു സ്ഥലത്ത് പരിചയമില്ലാത്ത ആളുകൾക്കിടയിലേക്കുള്ള പറിച്ചു നടൽ ഒരർത്ഥത്തിൽ സഹിക്കാൻ കഴിയാത്ത വേദന ആണ്.....

I CAN'T LOVE HIM... ????Tahanan ng mga kuwento. Tumuklas ngayon