I CAN'T LOVE HIM...133💓

1.2K 121 401
                                    

ഇരുട്ടിന്റെ കരിമ്പടം പുതച്ച ഭൂമി... എങ്ങും നിശബ്ദത നിറഞ്ഞ അന്തരീക്ഷം... തെളിച്ചമില്ലാത്ത ആകാശം.. നിലാവ് പോലും കാര്മേഘങ്ങൾക്കിടയിൽ നിന്ന് പുറത്തേക്ക് വരാൻ മടിച്ചു നിൽക്കുന്നു... നക്ഷത്രങ്ങളെത്തുമില്ലാതെ കരി നീല നിറമുള്ള വാനം...

ഒരു മഴയ്ക്ക് മുന്നോടിയെന്ന പോൽ അന്തരീക്ഷം തണുത്തു തുടങ്ങിയിട്ടുണ്ട്... ഫിലിപ്പിന്റെ വീടിന്റെ സിറ്റ്ഔട്ടിൽ തന്നെ ഇരിക്കുകയാണ് ആദി.. തൊട്ടരികിൽ സെബാനും ഉണ്ട്... ഇരുവരും തമ്മിൽ ഒന്നും തന്നെ സംസാരിച്ചില്ല......

അടുത്തിരിക്കുന്നവന്റെ ചെറു തേങ്ങലുകൾ സെബാന്റെ കാതിൽ പതിയുന്നുണ്ട്... അത് കേൾക്കുമ്പോൾ ഹൃദയം പൊള്ളുന്നുമുണ്ട്... എങ്കിലും സെബാൻ ഒന്നും തന്നെ മിണ്ടിയില്ല... അവനെ ആശ്വസിപ്പിക്കാനും ശ്രമിച്ചില്ല......


ചില വിഷമങ്ങൾ കരഞ്ഞു തന്നെ തീർക്കണം... ആദിയുടെ കാര്യത്തിൽ അതൊരു ആശ്വാസം ആണ്... ഉള്ളിലെ പൊള്ളുന്ന ഓർമ്മകൾക്ക് ആശ്വാസം ഏകാൻ കഴിയുമെങ്കിൽ കരഞ്ഞു തീർക്കുന്നത് തന്നെ അല്ലെ നല്ലത്.......

നിമിഷങ്ങൾ വീണ്ടും കടന്നു പോയി...
തമ്മിൽ ഒന്നും സംസാരിക്കാതെ... കാരണങ്ങൾ തേടാതെ... ആശ്വസിപ്പിക്കാതെ.... ചേർത്ത് പിടിക്കാതെ സമയം കഴിഞ്ഞു പോകൊണ്ടേയിരുന്നു.... ഒടുവിൽ ഒരു ദീർഘ ശ്വാസത്തോടെ കണ്ണുകൾ അമർത്തി തുടച്ചു നെറ്റിയിൽ വിരലുഴിഞ്ഞു ഇരിക്കുന്നവനെ കാണെ സെബാൻ പതിയെ അവന്റെ തോളിൽ കൈ വെച്ചു.........


" ആദി...... "

പതിഞ്ഞു പോയൊരു ശബ്ദം... തന്റെ കാതിൽ പതിഞ്ഞതും ആദി സെബാനെ മുഖം ഒന്നു ഉയർത്തി നോക്കി.....
അവന്റെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു... എങ്കിലും മുഖത്ത് സങ്കടം നിറഞ്ഞൊരു ഭാവം ആയിരുന്നില്ല... സെബാനെ നോക്കിയ നേരം അവന്റെ മുഖം പഴയത് പോൽ ഗൗരവത്തിൽ തന്നെ ആയിരുന്നു........


" ഞാൻ വാണിംഗ് ചെയ്യുകയാണ് അങ്കിൾ.... നേരത്തെ പറഞ്ഞത് പോലെ ഒരു വാക്ക് നിങ്ങളുടെ നാവിൽ നിന്ന് എന്റെ നേരെ വീഴരുത്... ആ കുഞ്ഞുമായി എനിക്കൊരു ബന്ധവുമില്ല.... അത്... അതെന്റെ ആരുമല്ല...ഞാനുമായി ബന്ധം ഉണ്ടാക്കിയെടുക്കാനാണ് നിങ്ങൾ ഇതൊക്കെ ചെയ്യുന്നതെങ്കിൽ I swear നിങ്ങൾ അവനെ ജീവനോടെ കാണില്ല.... കൊന്ന് കളയും ഞാൻ...... "

I CAN'T LOVE HIM... ????Where stories live. Discover now