I CAN'T LOVE HIM...138

1K 109 518
                                    

Flash back.........

ഹോസ്പിറ്റലിൽ നിന്നും അഭിയെ ഫ്രണ്ട്സിനൊപ്പം ആകിയതിനു ശേഷം തിരികെ തൻറെ വീട്ടിലേക്കുള്ള വഴിയേ ശിവ ബുള്ളറ്റ് തിരിച്ചു.....

പെട്ടന്ന് തന്നെ അച്ഛന്റെ അടുത്ത് എത്തണമായിരുന്നു അവന്...ഹോസ്പിറ്റലിൽ നിന്നിറങ്ങാൻ നല്ലത് പോലെ ലേറ്റ് ആയി... റൂണിയെ കുറിച് എന്തെങ്കിലും ഒന്ന് അറിയാൻ കഴിയുമെന്ന പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ്.....

ഏറെ നേരം കഴിഞ്ഞും ആ ഇരിപ്പിൽ ഒരു പ്രയോജനവുമുണ്ടായിരുന്നില്ല.. സമയം താമസിക്കും തോറും ഹോസ്പിറ്റലിൽ നിൽക്കാനും കഴിയില്ല... പേഷ്യൻസിനൊപ്പം ഒരാൾ മാത്രം നിന്നാൽ മതിയെന്ന സ്ട്രിക്ട് ഓർഡർ വന്നതിനു ശേഷം ആണ് അവൻ ഹോസ്പിറ്റലിൽ നിന്നിറങ്ങിയത്...

റൂണിയുടെ അടുത്ത് അപ്പു മാത്രം ആണ് ഉള്ളത്...ബാക്കിയുള്ളവർ നിന്നിട്ടും കാര്യമില്ല.. ഒന്ന് കാണാനോ.. വിവരം അറിയാനോ കഴിയാതെ നിൽക്കുന്നത് എന്താണ് പ്രയോജനം....?

വീടിലേക്കുള്ള റോഡ് കടന്നതും അവനല്പം സ്പീഡ് കൂട്ടി മുന്നോട്ട് കുതിച്ചു... അലോകും അച്ഛനും കാത്തിരിക്കുന്നുണ്ടാകും... കഴിഞ്ഞ ദിവസം ചെല്ലാമെന്ന് പറഞ്ഞു പറ്റിച്ചു അഭിയേയും കൂട്ടി വീട്ടിൽ പോയി കിടന്നുറങ്ങി... രണ്ടാളും അതിന്റെ ദേഷ്യത്തിൽ ആണ്.....

ഇന്ന് പോയിട്ട് വേണം കിട്ടാനുള്ളതെല്ലാം ഇരു കയ്യും നീട്ടി വാങ്ങിയതിന് ശേഷം രണ്ട് പേരുടെയും പിണക്കം മാറ്റാൻ......
ഒരു ചിരിയോടെ അവൻ വീടിനു തൊട്ട് മുന്നിലുള്ള വളവിലേക്കായി ബുള്ളറ്റ് തിരിച്ചതും.......

" ആഹ്ഹ്ഹ്ഹ്ഹ്....... "

എങ്ങു നിന്നോ പൊട്ടി മുളച്ചത് പോലെയൊരു രൂപം അവന്റെ ബുള്ളറ്റിന് മുന്നിലേക്കായി വന്നു വീണിരുന്നു.....
അലറിയൊരു കരച്ചിലോടെ വന്ന് വീണ രൂപം... നിയന്ത്രണം വിട്ട് പോയ ബുള്ളറ്റ്റിനെ ശിവ താഴെ വീഴാതെ എങ്ങനെയോ ബാലൻസ് ചെയ്തു പിടിച്ചു നിർത്തിയിരുന്നു.....

പെട്ടന്ന് ആയത് കൊണ്ട് ശിവ നന്നായി തന്നെ ഭയന്നു പോയിരുന്നു.... വേഗം തന്നെ ബുള്ളറ്റിൽ നിന്ന് ഇറങ്ങിയവൻ റോഡിൽ വീണു കിടക്കുന്നതിനരികിലേക്ക് നടന്നു...വഴി വെളിച്ചം ഇല്ലാതെ ചെറുതായി ഇരുൾ മൂടിയ വഴിയാണ്... എങ്കിലും....

I CAN'T LOVE HIM... ????Where stories live. Discover now