നീയെൻ ജീവനിൽ - 29

2.1K 285 1.1K
                                    

അലോം, മക്കളെ നോം വന്നു കേട്ടോ 💖

എന്നാൽ പിന്നെ തുടങ്ങാം... ആ വോട്ടും കമന്റും മറക്കണ്ട കേട്ടോ... നല്ല വാവകൾ അല്ലേ.. ഇട്ടോണേ....

വാ വൈകണ്ട, തുടങ്ങാം... 💚

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

പിറ്റേ ദിവസം കേരളം ഉണരുന്നത് തന്നെ, ഐ ജി ഭാസ്ക്കറിന്റെ തിരോധനാവാർത്ത കേട്ടായിരുന്നു...

മീഡിയക്കാരും, പത്രക്കാരും എന്തിനു സോഷ്യൽ മീഡിയകളിൽ വരെ സജീവമായി ആ വാർത്ത നിറഞ്ഞു നിന്നു....

നഗരത്തിൽ ഇപ്പോൾ ആദ്യത്തെ കേസ് ആണ് ഇങ്ങനെ, അതും ഉത്തരവാദിത്തപ്പെട്ട ഒരു നിയമപാലകന്റെ തിരോധനം...

തിരച്ചിൽ തുടങ്ങിയിട്ടുണ്ട് എങ്കിലും, അത്രയും ശക്തി പോരാ എന്നും തോന്നുന്നുണ്ട്...

ആദ്യമേ തന്നെ ഡോക്ടർ ചന്ദ്രശേഖറിന്റെ കൊലപാതകത്തിന്റെ ഒരു തുമ്പും കണ്ട് പിടിക്കാൻ പറ്റാത്തതിന്റെ ചൊരുക്ക് നന്നായി തന്നെ കേരള പോലീസ് ഡിപ്പാർട്മെന്റിന് ഉണ്ട്, അതിനിടക്കാണ് കൂനിൻമേൽ കുരു എന്ന് പറയും പോലെ ഈ കേസും...

എന്നിരുന്നാലും കേസ് ഊർജിതമാക്കുന്നുണ്ട്...

ന്യൂസിൽ വാർത്ത കണ്ട് കൊണ്ടിരുന്ന ഭാസ്ക്കറിന്റെ ഭാര്യ, തളർന്നിരുന്നു... എന്തൊക്കെ പറഞ്ഞാലും ഭർത്താവ് ആയിരിന്നു, കുറച്ചു കാലം എങ്കിലും തന്റെ കൂടെ ജീവിച്ചത് അല്ലേ എന്നുള്ള ചിന്തകൾ അവരെ വേട്ടയാടുന്നുണ്ട്..അവരുടെ ചെറിയ മകളെ ഇന്ന് സ്കൂളിലും വിട്ടിട്ടില്ല.... അമ്മക്ക് അടുത്തായി അവളും ഇരിക്കുന്നുണ്ട്..

തൊട്ടപ്പുറം മാറി അവരുടെ അച്ഛനും അമ്മയും നെടുവീർപ്പിട്ട് തന്റെ മകളെയും പേരക്കുട്ടിയെയും നോക്കി..

അവർക്കെന്ത് ചെയ്യാൻ കഴിയും....

....💖....

വീട്ടിൽ എത്തിയ ശേഷം നല്ല റെസ്റ്റിൽ തന്നെ ആണ് കാർത്തിക്... അധികം ആരും ഈ കാര്യം അറിഞ്ഞിട്ടില്ല കുറച്ചു ആളുകൾ ഒഴിച്ചാൽ...

ന്യൂസ്‌ കണ്ട് കയ്യിലെ റിമോട്ട് ബെഡിലേക്ക് ഇട്ട് കാർത്തിക് ഒന്ന് ബെഡിലേക്ക് ഒന്ന് കൂടെ ചാഞ്ഞിരുന്നു...

നീയെൻ ജീവനിൽ...Where stories live. Discover now