ഭാഗം 21 🌺

Start from the beginning
                                    

സൂര്യ : ഇനി എന്ത് പണി?? എല്ലാം കഴിഞ്ഞിട്ടല്ലേ നമ്മൾ ഇറങ്ങിയത്?🧐

ദേവ : ഇത് വേറൊരു പണിയാ. നീ അവിടെ അടങ്ങി നില്ല്, ഞാൻ ഇപ്പൊ വരാം😌

സൂര്യ : 🙄

സൂര്യയെ അവിടെ wait ചെയ്യാൻ വിട്ട് ദേവ നേരെ ഹോസ്പിറ്റലിലേക്ക് നടന്നു. ഉള്ളിൽ എരിയുന്ന പ്രതികാരത്തിന്റെ അഗ്നിയുമായി...🔥👀😌

താൻ വർഷങ്ങളായി അന്വേഷിക്കുന്നയാൾ ഒരു വിളിക്കപ്പുറം ഉണ്ടെന്ന യാഥാർദ്ധ്യം തിരിച്ചറിയാതെ സൂര്യ കാറിൽ തന്നെ ഇരുന്നു.

അകത്ത്......

ദേവ അന്നമ്മയെയും നിച്ചുവിനെയും രഹസ്യമായി വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അവർ ദച്ചുവിനെ കണ്ട് സംസാരിച്ചതിന് ശേഷം ഇറങ്ങാൻ ഒരുങ്ങുന്നത് കണ്ടതും അവൻ വേഗം പുറത്തേക്ക് ഓടി. നേരെ പൈപ്പിൻ ചുവട്ടിലേക്ക്. ഒരു ബക്കറ്റ് നിറയെ വെള്ളം എടുത്തിട്ട് വന്ന് അവൻ എൻട്രൻസിലെ ഒരു തൂണിന്റെ മറവിലായി ഒളിച്ചു നിന്നു. അവന്റെ ലക്ഷ്യം അന്നമ്മയാണ്. അവൻ നോക്കിയപ്പോൾ അന്നമ്മ നിച്ചുവിന്റെ മുന്നിലായി നടന്നു വരുന്നത് കണ്ടു. ആൾ അടുത്തെത്തി എന്നുറപ്പായപ്പോൾ ദേവ ഒന്നും നോക്കിയില്ല, നല്ല ശക്തിയായി ബക്കറ്റിൽ ഇരുന്ന വെള്ളം എടുത്ത് ഒരൊറ്റ ഒഴിക്കൽ!!

എന്തോ വീഴുന്ന ഒരു ശബ്ദവും ഒരു ചെറിയ 'അയ്യൊ' വിളിയും അവൻ കേട്ടു.

നിച്ചുവിന്റെ ദൗർഭാഗ്യം എന്നോ, അന്നമ്മയുടെ ഭാഗ്യം എന്നോ പറയട്ടെ, വെള്ളം വീണത് മുഴുവൻ നിച്ചുവിന്റെ ദേഹത്താണ്. ഒരു തുള്ളി പോലും വേസ്റ്റ് ആയില്ല.

ദേവ നോക്കുമ്പോൾ നിച്ചു നിലത്ത് കിടക്കുന്നു; നനഞ്ഞ കോഴിയെ പോലെ. അന്നമ്മ ഞെട്ടലോടെ അടുത്ത് നിൽക്കുന്നു. അകത്ത് നിന്നും ദച്ചു ഓടി വരുന്നുണ്ട്.

ദച്ചുവും അന്നമ്മയും കൂടി നിച്ചുവിനെ പിടിച്ച് എണീപ്പിച്ചു. വീഴ്ചയിൽ കൈമുട്ടിനു ചെറിയ പൊട്ടൽ ഉണ്ട്. വേറെ കുഴപ്പം ഒന്നും ഇല്ല.

ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള കലാപരിപാടികൾ ദേവ ചെയ്യുന്നത്. അതിന്റെതായ പരിചയക്കുറവും അവനുണ്ട്.

നീലാമ്പൽ 🌺🌿Where stories live. Discover now