I CAN'T LOVE HIM...159

Start from the beginning
                                    

നെഞ്ചിലാകെ വല്ലാത്തൊരു ഭാരം തിങ്ങിയത് പോലെ.... അകാരണമായൊരു ഭയത്തോടെ മിടിക്കുന്ന ഹൃദയത്തെ ശാന്തമാക്കാൻ പാട് പെട്ടു കൊണ്ടവൻ ഹോസ്പിറ്റൽ വരാന്തയിലൂടെ വേഗത്തിൽ നടന്നു......

City hospital causality.....

ബെല്ലയെ കിടത്തിയിരിക്കുന്ന റൂമിന് മുന്നിൽ തന്നെ കൂട്ടം കൂടി നിൽക്കുന്നവരെ ആദി കണ്ടിരുന്നു....

ലൂക്കിനും ഫ്രണ്ട്സിനും പുറമെ മുതിർന്ന ആളെന്ന് പറയാനായി തോമസ് മാത്രം ആണ് അവർക്കൊപ്പം ഉണ്ടായിരുന്നത്.....
ആദിയുടെ കണ്ണുകൾ എല്ലാവരിലും ഒന്ന് പരതി......

എല്ലാ മുഖങ്ങളിലും ചെറിയൊരു ഭയം നിറഞ്ഞ ഭാവം... അത് കാണെ അവനുള്ളിലെ ഹൃദയമിടിപ്പും വർധിച്ചു....

ആദിക്ക് പിന്നാലെ വന്നെത്തിയ റൂണിയും ശിവയും അവനടുക്കലേക്ക് നടന്നടുക്കും മുന്നേ ആദി കൂട്ടത്തിൽ നിന്നിരുന്നവനെ ലക്ഷ്യം വെച്ച് മുന്നോട്ട് എത്തിയിരുന്നു....

" ലൂക്കാ.... "

തീർത്തും നിശബ്ദമായിരുന്നിടത് കാതിലേക്ക് തുളച്ചു കയറിയ ശബ്ദം... റൂമിനു മുന്നിലെ ചെയറിൽ രുദ്രന് അരികിലായി ഇരുന്നവൻ അത് കേൾക്കെ ഞെട്ടലോടെ പിടഞ്ഞെഴുന്നേറ്റു....

ലൂക്കയ്ക്കൊപ്പം അവിടെ നിന്നിരുന്നവരുടെയും ശ്രദ്ധ അവനിലേക്കായി തിരിഞ്ഞു......

തങ്ങൾക്കരികിലേക്ക് നടന്ന് വരുന്ന ആദിയെ അവർ കണ്ടിരുന്നു...എല്ലാവരും ചെറിയൊരു പരിഭ്രമത്തോടെ പരസ്പരം നോക്കി....

ആദിയോട് എന്ത് പറയണമെന്നൊരു ചിന്തയായിരുന്നു അവരിൽ... ബെല്ലയ്ക്ക് സംഭവിച്ചതും കഫെയിൽ വെച്ച് തങ്ങളുടെ നാവിൽ നിന്നും അവൾ സത്യങ്ങൾ അറിഞ്ഞുവെന്നും അതിന് ശേഷമാണ് അവളിൽ ഇങ്ങനെയൊന്നു സംഭവിച്ചതെന്നും ആദി അറിഞ്ഞാൽ പിന്നീട് ഉണ്ടാവുന്ന പ്രശ്നങ്ങൾ ചെറുതാവില്ല.....

അവനെങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല... ബെല്ലയുടെ കാര്യത്തിൽ മാത്രം ആണ് ആദി ഏറ്റവും സെൻസിറ്റീവ് ആകുന്നത്... അവളുടെ കാര്യത്തിൽ മാത്രം ആണ് അവനെല്ലാ ബന്ധങ്ങളെയും കടപ്പാടുകളെയും മറന്നു പോകുന്നത്....

I CAN'T LOVE HIM... ????Where stories live. Discover now