ദിനേശന് ചായയുമായി വന്ന മഞ്ചുവമ്മ അവൻ ഗേറ്റിന് പുറത്തേക്ക് പോവുന്നത് കണ്ട് :" ചെക്കന് കറക്കം കുറച്ച് കൂടുന്നുണ്ട്, അവന് ഇപ്പോ വീട്ടിൽ കാണാനേ കിട്ടാറില്ല😤"
ദിനേശൻ :" ഹ അവൻ അനൂപിൻ്റെ അടുത്തേക്കല്ലെ പോവുന്നേ "
മഞ്ചുവമ്മ :" ഉറങ്ങാൻ വേണ്ടി മാത്രം രണ്ടും ഇങ്ങോട്ട് വരും, നേരത്തെ കഴിക്കാനെങ്കിലും കാണുമായിരുന്നു ഇപ്പോ അതും ഇല്ല 😤😤"ദിനേശൻ ഒന്നും മിണ്ടിയില്ല, പുള്ളിയും മിക്കപ്പോഴും വീട്ടിൽ ഉണ്ടാവാറില്ല.
മഞ്ചുവമ്മ :" നാളെ തൊട്ട് കണ്ടോ ഞാൻ ഇവിടെ ഒന്നും ഉണ്ടാക്കില്ല "ദിനേശൻ :" അവർ പോകുന്നതിന് എന്നെ എന്തിനാടി പട്ടിണിക്കിടുന്നത് "
മഞ്ചുവമ്മ :" അച്ഛനും മക്കളും കണക്കാ, ആ ഗ്ലാസ്സ് ഇങ്ങ് കൊണ്ട് വാ "
ദിനേശൻ ചായ കുടിച്ച് കൊണ്ടിരുന്ന ഗ്ലാസ്സും വാങ്ങി മഞ്ജു അകത്തേക്ക് പാഞ്ഞ് പോയി,ദിനേശൻ :" ഡീ ഞാൻ കുടിച്ച് കഴിഞ്ഞില്ല, ആ..... അല്ലേൽ കൊണ്ട് പോട്ടെ അത്രേം സമാധാനം കിട്ടുവല്ലോ "
ദേവൻ റോഡിലൂടെ പാട്ടൊക്കെ മൂളി അനുവിൻ്റെ വീട്ടിൽ എത്തി, അവിടെ പന്തൽ പണിക്കാർ പന്തൽ തകൃതി ആയി അഴിക്കുന്നു,
സിറ്റൗട്ടിൽ അനൂപും ദയയും ചായ കുടിച്ച് വിശേഷം പറഞ്ഞിരിക്കുന്നു.( കട്ടനാണ് guys 😌🙈)
ദേവനെ കണ്ടതും അനൂപ് :" ഹാ വന്നല്ലോ വിശ്വവിഖ്യാത കാമുകൻ "
ദേവൻ മനസ്സിൽ * 😑 ഇവൻ ഈ പെങ്കൊച്ചിൻ്റെ മുമ്പിൽ വെച്ച് എൻ്റെ വായിൽ നിന്ന് കേൾപ്പിക്കും *
ദയ അനൂപിനെ നോക്കി ഒന്ന് പേടിപ്പിച്ചു :" ദേവന് ചായ എടുക്കട്ടെ"
YOU ARE READING
❣️ നിന്നിലേക്ക് ഇനിയും എത്ര കാതം ❣️
Romanceഅനു : " ഹോ ഇവന് ഓരോ വർഷവും ലൈനുകളുടെ എണ്ണം കൂടിവരികയാ😪Hmm... ദേവേട്ടാ ഇത്രയും നാൾ ആയിട്ട് നിങ്ങൾക്ക് ആരോടും പ്രേമം ഒന്നും തോന്നിയിട്ടില്ലേ" ദേവൻ ഒരു നിമിഷം മറുപടി പറയാനായി എടുത്തു, :" ഇത്രയും കാലം ആയി നിനക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ...
നാം തമ്മിൽ അറിയും നിമിഷം മാത്രം
Start from the beginning