I CAN'T LOVE HIM...158

Start from the beginning
                                    

ആദിയിൽ നിന്നുർതിർന്ന ചോദ്യം....!!
മുഖത്ത് നോക്കി സ്വന്തം മകൻ ചോദിക്കുന്ന വാക്കുകൾ....

" ഛെ.... "

ഇഷ്ടക്കേടോടെ ഫിലിപ് മുഖം തിരിച്ചു കളഞ്ഞു...
ആരോടെങ്കിലും ഒരു തരി പ്രീതി കുറവ് വന്നു കഴിഞ്ഞാൽ അവരെ ഇങ്ങനെ മോശമായ വാക്കുകൾ കൊണ്ട് നേരിടുന്നത് ആദിയുടെ രീതിയാണ്.....

ദേഹോപദ്രവം ഏല്പിക്കുന്നില്ലെങ്കിലും വാക്കുകൾ കൊണ്ട് മാനസികമായി മുറിവേൽപ്പിച്ചു കളയും... ഇപ്പോൾ തന്നോടും അതേ രീതിയിൽ തന്നെ....

അതിനൊപ്പം തന്നെ പരിഹസിച്ചു ചിരിക്കുന്നവനെ കൂടെ കണ്ടതോടെ ഫിലിപ്പിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു....

മുന്നിലെ സ്റ്റെപ്പിലേക്ക് കയറി നിന്ന് കൊണ്ടയാൾ ആദിക്ക് തൊട്ട് മുന്നിലായി വന്നു നിന്നു....

" ഞാൻ അല്ല.. നിനക്കൊരു മറ്റവൾ ഉണ്ടായിരുന്നില്ലേ... അവൾ നിനക്ക് വേണ്ടി ഉണ്ടാക്കിയിട്ടിട്ട് പോയതാണ്..... ഞാൻ അതിനെ സംരക്ഷിക്കുന്നുവെന്ന് മാത്രം.... "

തിരികെ മറുപടി കൊടുക്കുമ്പോൾ ഫിലിപ്പിന്റെ മുഖത്തും നീരസം നിറഞ്ഞിരുന്നു.....

അപമാനം ഉണ്ടായാൽ ക്ഷമിച്ചു മിണ്ടാതെ പോകാൻ കഴിയില്ല... മറുപടി കൊടുത്തിരിക്കും....

ഫിലിപ് ജോൺ ആണ്....!!
ലോകം മുഴുവനും തനിക്ക് കാൽ ചുവട്ടിലെന്ന അഹങ്കാരത്തോടെ തൊട്ട് മുന്നിൽ നിൽക്കുന്ന Arthur William ന്റെ അച്ഛൻ....!!

അതിനേക്കാൾ അഹന്തയോടെ ലോകത്തെ നോക്കി കണ്ടിരുന്ന Fernandez William ന്റെ സ്വന്തം മകൻ......!!

അതേ രക്തത്തിലെ വീറിനും വാശിക്കും ഒരു കുറവുമുണ്ടാവുകയില്ല....മുന്നിൽ നിൽക്കുന്നവനെക്കാൾ ഇരട്ടിയിൽ അതികം ഉണ്ടെങ്കിലും അതൊരു അലങ്കാരമായി കൊണ്ട് നടക്കുന്നില്ലെന്ന് മാത്രം....

എങ്കിലും തനിക്ക് നേരെ മോശമായി പെരുമാറിയാൽ നോക്കി നിൽക്കാൻ കഴിയില്ല...
പകരത്തിനു പകരം കൊടുത്തു തന്നെയാണ് ശീലം......

ആദിയുടെ പഴയ കാലത്തെ മുന വെച്ച് കൊണ്ട് തന്നെ ഫിലിപ്പ് മറുപടി കൊടുത്തതും കേട്ട് നിന്നവന്റെ മുഖമൊന്നു കടുത്തു.....

I CAN'T LOVE HIM... ????Where stories live. Discover now