I CAN'T LOVE HIM...158

Start from the beginning
                                    

തനിക്ക് മുന്നിൽ നിൽക്കുന്നവനെ കാണെ അയാളൊന്ന് നിശ്വസിച്ചു പോയി... അവനിൽ തന്നെ നോട്ടമെയ്തു കൊണ്ട്  മുന്നിലേക്കായി കാലുകൾ എടുത്തു വെച്ചതും......

" ഫിലിപ്പ് ജോണിനു എന്താണ് വില്യം മൻഷനിൽ കാര്യം.....? "

അവനിൽ നിന്നും ഉതിർന്ന ചോദ്യം... ഫിലിപ്പ് നെറ്റി ചുളിച്ചു കൊണ്ട് തനിക്ക് മുന്നിൽ നിൽക്കുന്നവനെ നോക്കി.....

ആദിയുടെ കണ്ണുകളും അയാളിൽ ആയിരുന്നു... നീരസം നിറഞ്ഞൊരു ഭാവത്തോടെ പുച്ഛം നിറഞ്ഞൊരു ചിരിയുമായി നിൽക്കുന്നവൻ..... ഇരുവരുടെയും മുഖത്ത് ഇഷ്ടക്കേട് പ്രകടം ആയിരുന്നു......

ഒട്ടൊരു നിമിഷം ആദിയുടെ കണ്ണുകളിലേക്ക് തന്നെ തുറിച്ചു നോക്കി നിന്നതും ഫിലിപ് അവനിൽ നിന്നും കണ്ണുകൾ മാറ്റി കൊണ്ട് ദീർഘമായോന്ന് ശ്വസിച്ചു കൊണ്ട് തലക്കുടഞ്ഞു പോയി...

ആദി വെറുതെ പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നതാണ്... അതിന് വേണ്ടിയാണു അവൻ സംസാരിക്കുന്നതും....
പക്ഷെ... താനൊരു സംസാരത്തിനോ തർക്കത്തിനോ വന്നതല്ല... അതിനുള്ള സമയവുമില്ല.....

" ഞാൻ എന്റെ കുഞ്ഞിനെ കൂട്ടികൊണ്ട് പോകാൻ വന്നതാണ്.... "

തനിക്ക് മുന്നിൽ തടസമായി നിൽക്കുന്നവനോട് ഫിലിപ് പതിയെ പറഞ്ഞു....
അത് കേൾക്കെ ആദിയുടെ ചുണ്ടുകൾ വിടർന്നു....

ഫിലിപ്പിനെ പരിഹസിച്ചു കൊണ്ടുള്ളൊരു ചിരി... കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ഫിലിപ് ഒഴിഞ്ഞു പോകാൻ തയ്യാറായിരുന്നുവെങ്കിലും ആദി അയാളെ വെറുതെ വിടാൻ തയ്യാറായിരുന്നില്ല....

" കുഞ്ഞോ.. ഏത് കുഞ്ഞ്.. എന്റെ അറിവിൽ നിങ്ങൾക്ക് സ്വന്തമായി ഒരു കുട്ടി മാത്രമേയുള്ളൂ....

oh...ഇനി ഞാൻ അറിയാതെ നിങ്ങൾക്ക് പുതിയ കുട്ടി ഉണ്ടായോ... I mean...Have you given birth to a baby?..... "

" male pregnancy യൊക്കെ ഇപ്പോൾ പോസ്സിബിൾ ആണോ.... അതോ നിങ്ങൾ വീണ്ടും വേറെ ഏതെങ്കിലും വഴി..."

പൂർത്തിയാക്കാതെ നിർത്തിയ വാക്കുകളിൽ പലതും ഒളിപ്പിച്ചു വെച്ച് കൊണ്ട് പരിഹാസത്തോടെ അവൻ ഫിലിപിനെ അടിമുടിയൊന്ന് നോക്കി....

I CAN'T LOVE HIM... ????Where stories live. Discover now