chapter 6

508 85 29
                                    

സമയം രാവിലെ 10.00 യോടെ ശിവ നിഖിതയേം കൂട്ടി ഹോസ്പിറ്റലിലേക്ക് എത്തി. കാർ തുറന്ന് നിഖിത പുറത്തേക്ക് ഇറങ്ങി. ആ പടുകൂറ്റൻ കെട്ടിടം കണ്ടപ്പോൾ തന്നെ എന്തോ ഒരു വെപ്രാളവും പേടിയും വന്നു .... ഒരുക്കൽ കൂടി ചിന്തിക്കാമായിരുന്നു എന്ന ഒരു തോന്നൽ അവൾക്ക് വന്നു തുടങ്ങി. നിഖിത ഹോസ്പിറ്റൽ നോക്കി എന്തൊക്കയോ ചിന്തിക്കുകയായിരുന്നു.
ഒക്കെ വേണ്ടായിരുന്നു എന്ന ഒരു തോന്നൽ.... എന്നിരുന്നാലും അതൊന്നും മുഖത്ത് കാണിക്കാതെ നിഖിത കാറിൽ നിന്ന് ഒരു ഡോക്ടർസ് കോട്ടും കൈയിൽ പിടിച്ച് ഇറങ്ങി വരുന്ന ശിവയെ ഇനി എന്ത് ചെയ്യണം എന്നുള്ള രീതിയിൽ നോക്കി.

ശിവ : വാ...

അവളെയും ഒന്ന് നോക്കി അകത്തേക്ക് കയറി. പിന്നാലെ നിഖിതയും നടന്നു. പോകുന്ന വഴിയെല്ലാം ശിവയെ നോക്കി എല്ലാവരും ഗ്രീറ്റ് ചെയുന്നുണ്ട്. അതിന് മറുപടിയായി ശിവ തിരിച്ചും ഒരു നേർത്ത ചിരിയോടെ പറയുന്നുണ്ട്. ഇടയ്ക്കിടെ അവരുടെയൊക്കെ കണ്ണുകൾ പിന്നിൽ നടക്കുന്ന നിഖിതയിലേക്ക് പോകുന്നുണ്ട്. ഇത് മനസിലാക്കിയ അവൾ പിന്നീട് തല താഴ്ത്തി ആയിരുന്നു നടത്തം. എന്തോ താൻ എന്തോ വലിയ തെറ്റ് ചെയ്തു എന്ന രീതിയിൽ...

ലിഫ്റ്റിൽ കയറിയപ്പോൾ അതിലെ ആളുകളെ കണ്ടും അവൾ മുഖത്തു ഒരു വികാരവും കൊടുക്കാതെ ശിവയുടെ പിറകിലായി നിന്നു. മൂന്നാമത്തെ ഫ്ലോർ എത്തിയതും ശിവ പുറത്തേക്ക് ഇറങ്ങണം എന്ന് കയ്കൊണ്ട് കാണിച്ചു. അപ്പോൾ തന്നെ ശിവയുടെ പിന്നാലെ പുറത്തേക്ക് ഇറങ്ങി. പിന്നീട് ഉള്ള നടത്തം ശിവയുടെ കേബിനിലേക്ക് ആയിരുന്നു.

ശിവ ഡോർ തുറന്ന് ഉള്ളിലേക്ക് കയറി. പിന്നാലെ നിഖിതയും. ശിവ ഉള്ളിൽ കയറിയതും നിഖിതയെ നേരെ നോക്കി ഇരിക്കാനായി കാണിച്ചു. അവൾ അത് അനുസരിച് അവിടെ മുന്നിലുണ്ടായ ചെയറിൽ ഇരുന്നു. നിഖിതിയെ ഒന്ന് നോക്കി വേഗം വരാമെന്ന് പറഞ്ഞത് അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങി.

നിഖിത ഒന്ന് ചുറ്റും നോക്കി. അവിടെ മുഴുവൻ കുട്ടികളുടെയും ഗർഭിണികളുടെയും ചിത്രങ്ങൾ മാത്രമാണ് അവളുടെ കണ്ണിൽ പെട്ടത്. അതൊക്കെ കണ്ടപ്പോൾ അവൾക്ക് മനസ്സിൽ ഒരു ഭാരം അനുഭവപ്പെട്ടു. കുഞ്ഞു അമ്മയുടെ നെഞ്ചോട് ചേർന്നിരുന്ന ചിത്രത്തിലേക്ക് അവളുടെ കണ്ണ് ഉടക്കി. ഒരമ്മയുടെ സ്നേഹം തന്റെ കുട്ടിക്ക് കിട്ടുമോ എന്നുള്ള സങ്കടം അവളുടെ മനസിൽ കുടിക്കെട്ടി.

LUCKY or UNLUCKYWhere stories live. Discover now