chapter 5

711 77 94
                                    

നിഖിത ഭക്ഷണം ഒക്കെ കഴിച്ച് റൂമിലിരുന്ന് അവളുടെ ഡ്രെസ്സൊക്കെ മടക്കി ഡ്രാവയറിൽ വെയ്ക്കുകയാണ്. ഇനി 9 മാസത്തോളം ഇവിടെ നിൽക്കണം എന്ന് അവൾ തീരുമാനിച്ചത് കൊണ്ടാവാം അതൊക്കെ ബാഗിൽ നിന്ന് എടുത്ത് വയ്ക്കുന്നത്. അവൾ അതൊക്കെ എടുത്ത് വച്ച് റൂമിൽ തന്നെ ഇരിന്നു എന്തൊക്കയോ ചിന്തിക്കുകയാണ് . ആകപ്പാടെ അവൾക്കുള്ള പണി അത് മാത്രമാണ്. തന്റെ വീട്ടിൽ എപ്പോഴും ഓരോ ജോലിയും ചെയ്ത് തിരക്കായി നിൽക്കുന്ന അവൾക്ക് ഇവിടെ ഒന്നും ചെയ്യാതെ സ്വന്തം കാര്യം മാത്രം നോക്കി നില്കുകയേ വേണ്ടു. ഒരർത്ഥത്തിൽ ഈ ഏകാന്തത അവളെ ഓരോ ചിന്തയിലേക്ക് കൊണ്ട് എത്തിക്കുന്നുണ്ട്.

നിഖിതയുടെ റൂമിന്റെ വാതിൽ കിട്ടുന്ന ശബ്ദം കേട്ട് ഡോർ തുറന്നു. സീതയെ കണ്ടതും അവൾ അവരെ നോക്കി ചിരിച്ചു.

സീത : നിഖിത മോളെ ആദിത് സർ വന്നിട്ടുണ്ട്. മോളെ ഹാളിലേക്ക് വിളിക്കുന്നുണ്ട്.

നിഖിത അവന്റെ പേര് കേട്ടതും അവളുടെ മുഖഭാവം മാറി. നിഖിത വീണ്ടും അവരെ നോക്കി ഒരു fake smile ചെയ്തു.

നിഖിത : അഹ് ചേച്ചി ഞാൻ വരാം...

സീത അവിടെ നിന്ന് പോയതും അവൾ കണ്ണുകൾ അടച്ച് ശ്വാസം വലിച്ചുവിട്ട് കണ്ണുകൾ തുറന്നു. ഒരു ചെറിയ ഭയത്തോടെ അവൾ റൂമിൽ നിന്നും ഹാളിലേക് നടന്നു.

നിഖിത അവിടെ എത്തിയപ്പോൾ മുന്നിൽ തന്നെ അവളെയും wait ചെയ്ത് നിൽക്കുന്ന ആദിത്തിനെ ആണ് കണ്ടത്. നിഖിത അവന്റ മുന്നിൽ പോയി നിന്നു. അവനെ നോക്കിയതിനു ശേഷം ചുറ്റും ഒന്നും നോക്കി. ശിവയെ അവിടെയെങ്ങും കണ്ടില്ല. കുറച്ചെങ്കിലും ആശ്വാസം ചിലപ്പോ അവനെ കണ്ടാൽ അവൾക് കിട്ടിയേനെ... പക്ഷെ അവനെ കാണാത്തത് കൊണ്ട് അവൾ വീണ്ടും ആദിത്തിലേക് അവളുടെ നോട്ടം കൊണ്ടുവന്നു.

ആദിത് അവളെ കണ്ടതും അവന്റെ മുന്നിലുള്ള കോചിലേക്ക് കാണിച്ച് ഇരിക്കാൻ പറഞ്ഞു. മനസിലായ ഉടനെ തന്നെ അവൾ പെട്ടെന്ന് അവിടെ ഇരുന്നു.
പിന്നീട് ആദിത് അവളെ നോക്കാതെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു അതിൽ എന്തോ നോക്കുക ആണ്.

അവൾ അവനെ നോക്കി നിൽക്കുക അല്ലാതെ എന്ത് ചെയ്യണം എന്ന് അവൾക് അറിയില്ലയിരുന്നു. അവളുടെ മനസ്സിൽ അവളോട് തന്നെ ചോദ്യങ്ങൾ വരാൻ തുടങ്ങി. 'എൻ്റെ തീരുമാനം പറയാൻ വേണ്ടിയാണോ സർ ഒന്നും. മിണ്ടാത്തത്?', ' അതുകൊണ്ടാണോ ഒന്നും മിണ്ടാതെ ഇരിക്കുന്നെ? ', ' ഒന്നും ചോദിക്കാതെ കേറി പറഞ്ഞത് ദേഷ്യം പിടിക്കുവോ?', ' ഞാനിപ്പോ എന്ത് പറഞ്ഞ തുടങ്ങേണ്ടത്?'
ഇങ്ങനെ 100 കൂട്ടം ചോദ്യങ്ങൾ വന്നുതുടങ്ങി. അതിന് അവസാനം കുറിച്ച് അവൾ സംസാരിക്കാൻ തുടങ്ങിയതും അവന് അവളെ ഒന്ന് നോക്കി. എന്തോ ആ നോട്ടത്തിൽ അവൾക്ക് പറയാനുള്ളത് വരെ പറയാൻ അവൾ മടിച്ചു.

LUCKY or UNLUCKYWhere stories live. Discover now