chapter 1

1.3K 82 87
                                    

ഫോൺ കാൾ :-

:ഹലോ!

: ആ പറ ദിയ

ദിയ : നീ എന്ത് തീരുമാനിച്ചു?

: തീരുമാനിക്കാൻ ഒന്നുല്ലടാ... പോയല്ലേ പറ്റൂ...

ദിയ : നീ നിന്റെ സന്തോഷം കളഞ്ഞിട്ട് മറ്റുള്ളവരെ സന്തോഷിപ്പിച്ചു നടന്നോ... അല്ലെങ്കിലും ചെറുപ്പം മുതലേ അങ്ങനെ ആണല്ലോ...

: പിന്നെ ഞാൻ എന്ത് ചെയ്യണം എന്ന് നീ പറ! ചേച്ചിടെ കല്യാണമാ കുറച്ചു മാസം കഴിഞ്ഞ... അപ്പോ ചിലവിനുള്ള കാശ് ഞാൻ എവിടുന്ന് കൊടുക്കുo..? പിന്നെ അപ്പുന്റെ mbbs ന്റ ചെലവും ഞാൻ തന്നെ നോക്കണ്ടേ? ഇതൊക്കെ ഒരുമിച്ച് നടക്കണേൽ ഇത് അല്ലാതെ വേറെ വഴിയില്ല.

ദിയ: നീ തനിച്ച് മുംബയിൽ... ഒരു സഹായം വേണേൽ പോലും ആരെ വിളിക്കാനാ? ആര് സഹായിക്കാനാ?

: അതൊക്കെ ഞാൻ adjust ചെയ്തോളാം ഡാ. എന്റെ കുടുംബത്തിന് വേണ്ടിയല്ലേ.....

ദിയ : നീ എപ്പഴാ പോവുന്നെ? ഇന്ന് തന്നെ ആണോ?

: ആ ഡാ ഇന്ന് night 8.30 ക്ക് ട്രെയിൻ ഉണ്ട്. അതിന് പോവാൻ ആണ് തീരുമാനിച്ചത്.

ദിയ : അവിടെ stay ഒക്കെ?

: അതൊക്കെ അവർ നോക്കിക്കോളും എന്ന് പറഞ്ഞു.

ദിയ : ഹമ്, എല്ലാം pack ചെയ്തോ?

:ആഹ്

ദിയ : നിനക്ക് എന്തെങ്കിലും വാങ്ങിക്കാൻ ഉണ്ടോ?

: ഇല്ലടാ...

ദിയ : അവിടെ എത്തിയിട്ട് ജോലി ഇഷ്ടം ആയില്ലെങ്കിലോ നിന്നെ കൊണ്ട് ചെയ്യാൻ കഴിയാത്തത് ആണെങ്കിലോ അപ്പൊ തന്നെ തിരിച്ച് വന്നോണം. കേട്ടല്ലോ.

:ഹമ്

ദിയ : ആഹ് എന്നാ ശെരി ഞാൻ കട്ട്‌ ചെയ്യാ ആണേ. ബ്രേക്ക്‌ കഴിഞ്ഞ്. നീ കഴിച്ചോ?

: ആ കഴിച്ചു.. എങ്കിൽ ശെരിടാ.

ദിയ : ആഹ് ശെരി.

...
അവൾ ഫോൺ കട്ട്‌ ചെയ്ത് നേരെ മുറിയിൽ മേശയിൽ ചാരി വച്ച ഫോട്ടോ കയ്യിൽ എടുത്തു. അത് നോക്കി അവൾ ഒന്ന് ചിരിച്ചു.

ഇന്ന് ഞാൻ എന്റെ നാടൊക്കെ വിട്ട് ആദ്യമായി പുറത്ത് പോവുകയാണ്. ജനിച്ച അന്ന് തൊട്ട് ഇന്നേവരെ ഈ നാട് വിട്ട് വേറെ എവിടേം പോയില്ല. പോവാൻ ഇഷ്ടം കൊണ്ട് ഒന്നുമല്ല ഇപ്പോൾ പോവുന്നത്.സാഹചര്യം കൊണ്ട് മാത്രമാണ്. അനിയന്റ പഠിത്തവും ചേച്ചിടെ കല്യാണവും ഒക്കെ ഇവിടെ കിട്ടുന്ന തയ്യൽ ജോലി കൊണ്ട് നടക്കില്ല എന്ന് അറിയില്ലേ? അപ്പുനെ ഒരിക്കലും ഞൻ എന്നെ പോലെ ആക്കില്ല. നിങ്ങൾക് ഞൻ വാക്ക് തന്നതല്ലേ..... അവന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ. നിങ്ങൾക്കും അവനെ ഡോക്ടർ ആക്കണം എന്ന് പറയാറില്ലേ... എന്ത് കഷ്ടതയുള്ള ജോലി ആയാലും ഞാൻ ചെയ്യും. പിന്നെ ചേച്ചിടെ കല്യാണവ 4 മാസം കഴിഞ്ഞാൽ. അതിനും വേണ്ടേ കാശ്? നമ്മളെ പോലെ ഉള്ളവർ ഒന്നുമല്ലലോ...വലിയ ആൾകാര...അപ്പൊ എങ്ങനെയാ ചേച്ചിയെ വെറും കയ്യോടെ അവരുടെ വീട്ടിലേക്ക് അയക്കുക. ചേച്ചിക്കും ആഗ്രഹം ഉണ്ട് നല്ല വലിയ സാരിയും ആഭരണം ഒക്കെ ഇട്ട് പോവാൻ...ഒക്കെ ഞാൻ തന്നെ ചെയ്യണ്ടേ... ഇതൊക്കെ നിങ്ങളോട് പറഞ്ഞിട്ട് എന്ത് കാര്യം?തനിച്ചാക്കി പോയില്ലേ ഞങ്ങളെ വിട്ട്....

LUCKY or UNLUCKYWhere stories live. Discover now