I CAN'T LOVE HIM...146

Start from the beginning
                                    

ലൂക്ക് ഒന്ന് പറഞ്ഞു നോക്കിയെങ്കിലും സൂസൻ അതൊന്നും മൈൻഡ് ചെയ്തതേയില്ല... അവനെയും തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ചു കൊണ്ട് ഹാളിലേക്ക് നടന്നു....

കാണുന്നവർക്ക് അമ്മച്ചിയും മകനും തമ്മിൽ ഒരുമിച്ചു സ്നേഹത്തോടെ നടന്നു വരുന്നതാണെന്ന് തോന്നുമെങ്കിലും.....
തന്നെ എങ്ങും വിടാതെ തൂക്കിയെടുത്തു കൊണ്ട് വരുന്നതാണെന്ന് ലൂക്കിന് മാത്രം അറിയുന്ന രഹസ്യം.....!!

തലേന്ന് രാത്രിയിൽ വെളിയിൽ ചാടിയിരുന്നവരെയെല്ലാം ഹാളിൽ നിരത്തി നിർത്തിയിട്ടുണ്ട്.....
അവരുടെ കൂട്ടത്തിൽ തന്നെ ലൂക്കിനെയും പിടിച്ചു നിർത്തി...

ഹാളിലായി കള്ളന്മാരെ പോലെ പിടിച്ചു നിരത്തി നിർത്തിയിരിക്കുന്ന ആളുകൾ...
അവർക്ക് തൊട്ട് മുന്നിലുള്ള സോഫയിൽ നിറന്നിരിക്കുന്ന അമ്മമാർ....

എല്ലാവരുടെ മുഖത്തും ഓരേ ഗൗരവം....!!

ലൂക്ക് പതിയെ തനിക്ക് അടുത്ത് നിൽക്കുന്ന ആളുകളെ നോക്കി....
എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി... കണ്ണുകൾ കൊണ്ട് കഥ പറഞ്ഞു നിൽക്കുന്നു....
പറയേണ്ട കള്ളങ്ങൾ തമ്മിൽ ചർച്ച ചെയ്യുകയാണെന്ന് വ്യകതം..

എന്നാൽ അതിലും കൂടുതൽ ലൂക്ക ശ്രദ്ധിച്ചത് മറ്റൊരു കാര്യം ആണ്....
തറവാട്ടിൽ പെൺ തരികൾ മാത്രമേയുള്ളൂ... ഇതുവരെയും അവരെ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ.... തന്റെ ബാക്കി കൂട്ടുകാരോ... അച്ഛന്മാരോ അവിടെയില്ല....
ആരുടേയും പൊടി പോലും കാണുന്നില്ലെന്ന് മാത്രം അല്ല... ശബ്ദം പോലും കേൾക്കുന്നില്ല.....

" ഇവിടെ ഉണ്ടായിരുന്നവരെയൊക്കേ ഇവർ ഓടിച്ചോ കർത്താവെ..... "

തനിക്ക് മുന്നിൽ ഇരിക്കുന്നവരെ നോക്കി സ്വയം ഒന്ന് പിറുപിറുത്തു കൊണ്ട് നിന്നതും......

" ഇന്നലെ രാത്രി നിങ്ങൾ എവിടെ ആയിരുന്നു...? "

അവിടെ ഉയർന്നു കേട്ട പെൺ ശബ്ദം....
ലൂക്ക പതിയെ മുന്നിലേക്ക് നോക്കി.... മറിയാമ്മച്ചി ആണ്.... ചോദിക്കുന്നത് ക്രിസ്റ്റിയോടും....
സൂസമ്മയെ പോലെയൊന്നും അല്ല ആള്....
കള്ളത്തരം കണ്ട് പിടിച്ചാൽ ചെവി പൊന്നാക്കി കളയും..... നല്ല അനുഭവം ഉണ്ട്......
എന്നാലും.......

I CAN'T LOVE HIM... ????Where stories live. Discover now