I CAN'T LOVE HIM...146

Start from the beginning
                                    

എന്നാൽ........

" എങ്ങോട്ടാ...... "

മറി കടന്ന് മുന്നോട്ട് പോകുന്നതിനു മുന്നേ തന്നെ ലൂക്കിന്റെ മുന്നിലേക്ക് തടസമായി നീണ്ടു വന്ന സൂസന്റെ കൈകൾ....
ഒപ്പം ഗൗരവത്തോടെ ഉയർന്ന ശബ്ദവും.....

ലൂക്ക് തനിക്ക് മുന്നില് തടസമായി നിൽക്കുന്നവരെ ഒന്ന് നോക്കി.....

" ജോഗിംഗിന് പോകുവാ അമ്മച്ചീ....."

വളരെ പതിഞ്ഞ സ്വരത്തിലാണ് അവൻ മറുപടി കൊടുത്തത്....
തനിക്ക് മുന്നില് ഇളിയോടെ... ആവശ്യമില്ലാത്ത വിനയവും കാഴ്ച വെച്ച് നിൽക്കുന്നവനെ സൂസൻ ഒന്ന് അടിമുടി നോക്കി....

നടക്കാൻ പോകുവാണത്രെ....
പറയുന്നത് ആരാണ്...? സൂര്യൻ തലയ്ക്കു മുകളിൽ ഉദിച്ചു നിന്നാലും കണ്ണ് തുറക്കില്ലാത്ത തന്റെ പൊന്ന് മോൻ.....

" ആഹാ... നല്ല ശീലങ്ങൾ ഒക്കെ എപ്പോൾ തുടങ്ങി....? "

" ഇന്ന് രാവിലെ...5.00ക്ക്......"

സൂസൻ കടുപ്പിച്ചോന്ന് ചോദിച്ചതും ലൂക്കിന്റെ നാവിൽ നിന്നും അറിയാതെ വീണു പോയി....
ഉടൻ തന്നെ വായും കൈകൾ കൊണ്ട് മൂടി നിന്ന് പോയിരുന്നു അവൻ....
പേടിയൊന്നുമില്ല... വീട്ടിൽ ആണെങ്കിൽ ഇതൊന്നും അവനൊരു പ്രശ്നമേയല്ല....
പക്ഷെ... ഇവിടെ....

റേച്ചൽ ഉൾപ്പടെയുള്ള ആളുകൾ.... തന്റെ ഭാവി അമ്മായിഅമ്മയുടെ മുന്നിലൊക്കെ അമ്മച്ചിയുടെ കയ്യിൽ നിന്ന് തല്ല് വാങ്ങി നിൽക്കാനുള്ള നാണക്കേട്.....!!
അത്കൊണ്ട് മാത്രം അവനൊന്ന് ദയനീയത നിറഞ്ഞ ഭാവത്തോടെ അമ്മച്ചിയെ നോക്കി....

തന്നെയൊന്ന് പോകാൻ അനുവദിക്കുമോ എന്ന് ചോദിക്കുന്നത് പോലെ.... എന്നാൽ അപ്പോഴേക്കും ലൂക്കിന്റെ തോളിൽ സൂസന്റെ കൈകൾ അമർന്നിരുന്നു.....

" ഇങ്ങ് വന്നേ ചോദിക്കട്ടെ.... "

തോളിൽ കൈകൾ ചേർത്ത് കൊണ്ട് ഉള്ളിലേക്കാണ് സൂസൻ നടന്നത്..
ഹാളിൽ നിൽക്കുന്നവരുടെ അരികിലേക്ക്....

" അമ്മച്ചീ... എന്റെ മോർണിംഗ് വാക്..... "

" ഹാ... വിടമെടാ ചെറുക്കാ... ഇങ്ങോട്ട് വാ... ചോദിക്കട്ടെ.... എന്നിട്ട് വിട്ടേക്കാം..... "

I CAN'T LOVE HIM... ????Where stories live. Discover now