I CAN'T LOVE HIM....145

Start from the beginning
                                    

"ഞാനൊരു സത്യം അല്ലെ പറഞ്ഞത്....നീ തന്നെ അല്ലേടാ എന്നോട് കുമ്പസരിച്ചത്...."

അതെ...!!
താൻ തന്നെ ആണ് കുമ്പസരിച്ചത്.....
റൂണിയുടെ വാക്കുകൾ കേട്ടതും ശിവയിൽ ചെറു നിശ്വാസമുതിർന്നു......

അദ്രിയോടുള്ള പ്രണയം ഉള്ളിൽ വലിയ പിരിമുറുക്കം തന്നെ നടത്തി കൊണ്ടിരുന്ന സമയം....
ആരോടെങ്കിലും ഉള്ള് തുറന്നില്ലെങ്കിൽ ശ്വാസം പിടഞ്ഞു തീരുമെന്ന് തോന്നിയ സമയം ഉള്ളിൽ തെളിഞ്ഞു പോയ മുഖം ആണ്.....

വല്ലാത്തൊരു നൊമ്പരം തോന്നിയൊരു രാത്രി നമ്പർ തേടിയെടുത്തു വിളിക്കുകയായിരുന്നു.....
ഒന്നും ചോദിച്ചില്ല.... എന്താണെന്നോ... എവിടെയാണേന്നോ ഒന്നും......

**എന്നെയൊന്നു കേൾക്ക് Ray....**

എന്ന് പറഞ്ഞു തുടങ്ങിയ  ഫോൺ കാളിലൂടെ.... തിരികെ ഒന്നും ചോദിക്കാതെ തനിക്ക് പറയാനുള്ളതെല്ലാം കെട്ടിരുന്നവൻ.....
ഒടുക്കം എല്ലാം പറഞ്ഞു തീർന്നതും തന്നെ ആശ്വസിപ്പിച്ചതും അവൻ തന്നെ........

അത് കഴിഞ്ഞു എത്രയോ നാളുകൾ കഴിഞ്ഞു പോയിരിക്കുന്നു...ഇസയിലൂടെ അദ്രി അവന്റെ പ്രണയത്തെയും... അഭിയിലൂടെ തന്റെ പ്രണയത്തെ ഞാനും സ്വയം തിരഞ്ഞെടുത്തു കഴിഞ്ഞിട്ടും....

ഈ നാറിക്ക് മാത്രം ഒരു മാറ്റവുമില്ല....ഇടയ്ക്കിടെ അത് പറഞ്ഞു തന്നെ കുത്തിയില്ലെങ്കിൽ ഒരു സമാധാനം ഇല്ലാത്തത് പോലെ....
ബെഡിൽ ഇളിയോടെ കിടക്കുന്നവനെ കണ്ടതും അന്നത്തെ രാത്രിയിലെ തന്റെ തീരുമാനത്തെ പോലും ശിവ സ്വയം പഴിച്ചു പോയി......

പിടിച്ചു രണ്ടെണ്ണം കൊടുക്കാമെന്നു വെച്ചാൽ തന്നെ മുഴുവൻ തുന്നി കെട്ടി വെച്ചിരിക്കുന്നതിനെ എന്ത് കാണിക്കാൻ ആണ്.......

" ദേ കോപ്പേ....ഒരുമാതിരി ഫ്രണ്ട്ഷിപ്പിന്റെ ഇടയിൽ കയറ്റി ഉണ്ടാക്കാൻ നിൽക്കരുത് കേട്ടോ.... "

ബെഡിൽ കൈകൾ കുത്തി റൂണിക്കരികിലേക്ക് അൽപ്പം ചാഞ്ഞു ഇരുന്നു കൊണ്ടാണ് അവൻ പറഞ്ഞത്....
ശിവയുടെ കണ്ണുകൾ കൂർത്തിരുന്നു... എങ്കിലും റൂണിയുടെ ചുണ്ടിലെ ചിരി കൂടിയതല്ലാതെ കുറഞ്ഞില്ല.......

I CAN'T LOVE HIM... ????Where stories live. Discover now