I CAN'T LOVE HIM...144

Start from the beginning
                                    

" പപ്പയും മമ്മിയും So cute അല്ലെ.. അമ്മച്ചീ.... "

സൂസന്റെ മടിയിൽ ഇരിക്കുകയായിരുന്നു അല്ലു.. സ്റ്റേജിൽ ചുവട് വെയ്ക്കുന്നവരെ കണ്ടതും അവനൊരു ചിരിയോടെ പറഞ്ഞു കൊണ്ട്  ഇരു കവിളിലും കൈകൾ വെച്ചു പൊതിഞ്ഞു....

നാണവും ചെറു ചമ്മലും അതിലേറെ സന്തോഷവും കൗതുകവും അവന്റെ കുഞ്ഞി കണ്ണുകളിൽ നിറഞ്ഞിരുന്നു.....

" ഇവനിത്രയും റൊമാന്റിക് ആയിരുന്നോ.. ഞാൻ അറിഞ്ഞില്ലല്ലോ..... "

അല്ലുവിന്റെ ചോദ്യത്തിന് മറുപടിയായി അവന്റെ മുടിയിലൊന്ന് വിരൽ കടത്തി കുടഞ്ഞു കൊണ്ട് തന്റെ മടിയിലേക്ക് ചേർക്കവേ ആണ് തൊട്ടടുത്തു നിന്നും മറ്റൊരു ശബ്ദം സൂസന്റെ ചെവിയിൽ പതിഞ്ഞത്...

അവരൊന്ന് നെറ്റി ചുളിച്ചു കൊണ്ട് തനിക്ക് അരികിൽ ഇരിക്കുന്നയാളെ നോക്കി...

സ്റ്റേജിൽ നിൽക്കുന്ന ആരവിനെ തന്നെ നോക്കി താടയിൽ കൈ കൊടുത്തിരിക്കുന്ന ഐസക്.. അമ്പരപ്പിന്റെ അങ്ങേയറ്റം എത്തി നിൽക്കുന്നതിനിടെ ആള് സ്വയം പിറുപിറുത്താണ് താൻ കുറച്ചു മുൻപ് കേട്ടതെന്നും സൂസന് മനസിലായിരുന്നു.....

" നിങ്ങൾക്കെന്നാ മനുഷ്യാ... വായടച്ചു വെയ്ക്ക്.... "

ആ ഇരുപ്പ് കണ്ട് ചെറു ചിരി വന്നെങ്കിലും ചെറിയൊരു ഗൗരവത്തോടെ ഐസക്കിനെ തന്റെ കയ്യാലോന്ന് തട്ടി കൊണ്ടവർ പിറുപിറുത്തു....
സ്റ്റേജിലെ കാഴ്ച്ചയിൽ തന്നെ മുഴുകിയിരുന്നയാൾ സൂസന്റെ തട്ടലിൽ ഒന്ന് ഞെട്ടിയെങ്കിലും അതൊന്നും തന്നെ കാര്യമാക്കാതെ അവരെ നോക്കി....

" ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്... നീ അങ്ങോട്ടൊന്നു നോക്കിക്കേ.. എന്നാ ഡാൻസ് ആണ്... ഈ ചെറുക്കന് ഇത്രേം കഴിവൊക്കെ ഉണ്ടായിരുന്നോ.... "

ഐസക്കിന്റെ വാക്കുകളിൽ വീണ്ടും അത്ഭുതം.. ചളി മാത്രം പറഞ്ഞു.. അനിയന്റെ കുരുട്ട് ബുദ്ധിക്ക് എല്ലാം പോയി തലയും വെച്ച്.. അമ്മച്ചിയുടെ കയ്യിൽ നിന്നും അടിയും വാങ്ങി നടക്കുന്നവന്റെ ഈയൊരു പെർഫോമൻസ് കണ്ടാൽ ആരായാലും അമ്പരന്നു പോകും....

ഒരു നിമിഷം അത് തന്റെ മൂത്ത മകൻ തന്നെ ആണോ എന്ന് പോലും ഐസക്കിന്‌ സംശയം തോന്നിപോയിരുന്നു......

I CAN'T LOVE HIM... ????Where stories live. Discover now