57.

125 17 32
                                    

"എടാ അവനോട് പറ. നിന്നെപ്പോലെ തന്നെ അവനും കൂടി സ്നേഹിക്കുന്ന പെണ്ണാണ് അവൾ."

"പറ്റത്തില്ല! ഞാൻ പറഞ്ഞതല്ലേ ഇല്ലാന്ന്?? പിന്നെ എന്തിനാ ഇങ്ങനെ നിർബന്ധിക്കണെ?? ഇല്ല. അവന് അത്രക്ക് ഇഷ്ടമായിരുന്നേൽ എന്നേ അവളെ തേടി കണ്ട്പിടിച്ചേനെ?"

"അതിന് നീ സമ്മതിക്കാഞ്ഞിട്ടല്ലെടാ പുല്ലേ? ഓരോ പ്രാവശ്യം ഇറങ്ങി തിരിക്കുമ്പോ അതിനെല്ലാം തട ഇട്ടത് നീ തന്നെയല്ലേ?"

"ആണെങ്കി? എടാ അവനെ പോലെ തന്നെ ഞാനും ഇത്രേം കാലം സ്നേഹിച്ച പെണ്ണാണ് അത്. അങ്ങനെ മറ്റൊരുത്തന് ഞാൻ അവളെ വിട്ട് കൊടുക്കില്ല. അതിൻ്റെ എൻ്റെ കൂട്ടുകാരൻ ആണെങ്കിലും ശരി."

"മറ്റൊരുത്തനോ? എടാ ചെറ്റത്തരം കാണിക്കാതെടാ ചെറ്റെ.
നിൻ്റെം എൻ്റെം ഒക്കെ ഹോബി. എടാ നിനക്കും അവളെ ഇഷ്ടമാണെന്ന് അവനോട് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ നീ?"

"എടാ നിനക്ക് അറിയാൻ പാടില്ല അവനെ. ഇതെങ്ങാനും അവൻ അറിഞ്ഞാ പിന്നെ അവളെ എനിക്ക് ഒരിക്കലും കിട്ടില്ല."

"പിന്നെ... അവനെന്ത് അവളെ കൊണ്ട് ഒളിപ്പിച്ച് വെക്കുവോ? അതിന് അവൻ നീയല്ല."

"അജു... നീ കൂടി അങ്ങനെ പറയല്ലെടാ. അവൻ യൂഞ്ചിയെ പറ്റി അറിഞ്ഞാൽ പിന്നെ എനിക്ക് അവളെ കിട്ടില്ലടാ... എനിക്ക് പറ്റില്ല.."

FFnilayam House, WATTPAD P.OWhere stories live. Discover now