51.

137 18 58
                                    

Hobi: ദേ... ഒരൊറ്റ തേമ്പ് വെച്ച് തന്നാ ഒണ്ടല്ലോ.... ഓഫീസ് ആയിപ്പോയി. അല്ലെങ്കി എൻ്റെ തനിക്കൊണം നീ അറിഞ്ഞേനെ.

Terrin: എടാ എനിക്ക് അറിഞ്ഞൂടാർന്ന്. 😫

Hobi: ഞായറാഴ്ച ആണെന്ന് നിനക്ക് അറിഞ്ഞൂടാർന്നോ? 😤

Terrin: അതല്ല...

Hobi: പിന്നെ?? Sunday ഓഫീസ് ഇല്ലന്നുള്ള കാര്യം അറിയിലാർന്നോ??

Terrin: 😐 അതല്ല -

Hobi: പിന്നെ??? Sunday വീട്ടിൽ ആൾക്കാരുണ്ടാവും എന്ന് അറിയിലാര്ന്നോ??

Terrin: എടാ അതൊന്നും അല്ല!!

Hobi: പിന്നെ എന്താ!??? 😤😤

Terrin: അവരാണ് ഫോൺ എടുത്തേ എന്ന് എനിക്ക് അറിയില്ലാർന്ന്.

Hobi: ഓ... അറിഞ്ഞിരുന്നേ ഇയാളിപ്പോ ഒലത്തിയേനെ...

Terrin: എടാ sorry...

Hobi: അവൻ്റെ ഒലക്കമേലെ chory... എടാ sunday വീട്ടിൽ എല്ലാരും ഉള്ളപ്പഴാണോ വിളിച്ച് തോന്നിയത് പറയണേ!?? അമ്മായി പോലും... ആർടെ അമ്മായി!?? പന്ന നാറി- എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്...

Terrin: പിന്നേ... നീ ഫോൺ വീട്ടിൽ വെച്ചിട്ട് പോയ കാര്യം എനിക്ക് ഇവിടുന്ന് ഗണിച്ച് കണ്ടുപിടിക്കാനൊന്നും പറ്റൂല്ല... അല്ലേലും ആരാ വീട്ടിൽ ഫോൺ വെച്ചിട്ട് പൊറത്ത് പോണത്?? അതും ഒരു പെണ്ണ് കേസ് തലക്ക് വന്ന് കെടക്കുമ്പോ....

Hobi: 😦

Terrin: ആ... SI നെ കാണാൻ ചെന്നപ്പോ എന്നോട് പറഞ്ഞതാ.

Hobi: ഓ... അങ്ങേരെന്നെ നാറ്റിക്കും. 😖

Terrin: ഏയ്... എന്നോട് മാത്രേ പറഞ്ഞിട്ടുള്ളൂ.

Hobi: ഓ വിശ്വസിച്ച് ഞാൻ. നീ ആണല്ലോ SI..

Terrin: ഹ... പോടാ. അല്ല... ശരിക്കും എന്താ സംഭവം?

Hobi: അത് അവിടുന്ന് ഇങ്ങോട്ട് വിളിച്ച് ശല്യപ്പെടുത്തിയതാ. എന്നിട്ട് ആ പെണ്ണുമ്പിള്ള കേസ് കൊടുത്തപ്പോ ഞാൻ പറ്റിച്ചൂന്നായി.

Terrin: മനഃപൂർവം ഒള്ള പണി ആണല്ലേ...

Hobi: mm... അതവിടെ നിക്കട്ടെ. നീ വിഷയം മാറ്റാനൊന്നും നോക്കണ്ട. പറ. ഇന്നലെ എന്തോ കുന്തത്തിനാ എന്നെ വിളിച്ചെ??

FFnilayam House, WATTPAD P.OWhere stories live. Discover now