I CAN'T LOVE HIM...139

Start from the beginning
                                    

സൂസൻ അവനെയൊന്ന് തറപ്പിച്ചു നോക്കി.. ലൂക്ക് ആകട്ടെ അതൊന്നും കേൾക്കുന്നില്ലെന്നൊരു ഭാവത്തോടെ കണ്ണുകൾ അടച്ചു ഇരുന്നു.....

തലേ രാത്രിയിലെ റൈഡ്...
ആവേശത്തിൽ ചാടി കയറി പോയതാണ്.. പറഞ്ഞത് പോലെ തന്നെ thrilling adavnture റൈഡ് തന്നെ ആയിരുന്നു...
But...
അതിനിടയിൽ കയ്യും കാലമൊക്കെ തട്ടിയതും മുട്ടിയതും ഒന്നും അറിഞ്ഞില്ല.....
രാത്രി വരെയും കുഴപ്പവും ഇല്ലായിരുന്നു...... എന്നാൽ.......

രാവിലെ കണ്ണ് തുറന്നു കിടന്നിടത്തു നിന്ന് ഒന്ന് അനങ്ങിയതും സകല ദൈവങ്ങളെയും വിളിച്ചു കരഞ്ഞു പോയെന്നതാണ് സത്യം.....

മുൻപൊക്കെ എപ്പോഴും ബൈക്ക് റേസിംഗ് നടത്തുമായിരുന്നു.... ആക്‌സിഡന്റ് ആയതിനു ശേഷം അമ്മച്ചിയുടെ നിർബന്ധം കാരണം എല്ലാം ഒന്ന് നിർത്തി മിക്കുവിന്റെ ബുള്ളറ്റ്റുമായി ഒതുങ്ങി കൂടിയതാണ്......

വീണ്ടും പഴയ മോഹങ്ങളെ കുത്തിയിളക്കി കൊണ്ടൊരു മെസ്സേജ് വന്നാൽ എങ്ങനെ not intrested പറഞ്ഞു കൈ കെട്ടി ഇരിക്കും....
അതും തനിക്ക് ഏറ്റവും ഇഷ്ടം ഉള്ള മോഡൽ ബൈക്ക് തന്നെ കാണിച്ചു പ്രലോഭപ്പിച്ചാൽ എങ്ങനെ വീഴാതിരിക്കും.....?

ആരായാലും വീണു പോകും... വീണു പോയി.. ഇപ്പോൾ അതിനേക്കാൾ ഏറെ പണിയുമായി... എന്നാലും.....
അത് ഒരു ഒന്നൊന്നര റൈഡ് തന്നെ ആയിരുന്നു.....
തലേ രാത്രിയിലെ ഓരോ രംഗങ്ങളും ഓർമ വന്നതും അവന്റെ ഉള്ളിലൊരു കുളിർ പടർന്നു......

ശ്യോ.... സിനിമയിലൊക്കെ ഇമ്മാതിരി ഫൈറ്റ് കണ്ടിട്ടുള്ളൂ....എന്നതായിരുന്നു... അതാ അവിടെ ഒരു വെടി... ഇവിടെ ഒരു വെടി.... തുടരെ തുടരെ വെടി.....
എനിക്ക് വയ്യ....!!
.
സ്വയം ചിരിയെ അടക്കി നിർത്താൻ എന്നോണം അവൻ തൻറെ മുഖം പൊത്തി.... അപ്പോഴും തൻറെ കളി ചിരികൾ ശ്രദ്ധയോടെ വീക്ഷിച്ചു നിൽക്കുന്ന മറ്റു രണ്ട് പേരെ അവൻ അറിഞ്ഞിരുന്നില്ല......

തലേ ദിവസത്തെ ഓർമയിൽ മുഴുകി ഇരുന്നവൻ താൻ ഇരിക്കുന്ന സ്ഥലവും തനിക്കു അടുത്തിരിക്കുന്ന ആളുകളെയും ഒരു നിമിഷം മറന്നു കളഞ്ഞിരുന്നു..... അവന്റെ കണ്ണിൽ രാത്രിയിലെ ഓർമകളും തനിക്ക് ഒപ്പം ഉണ്ടായിരുന്നവനും മാത്രം ആയി ചുരുങ്ങി.....

I CAN'T LOVE HIM... ????Where stories live. Discover now