I CAN'T LOVE HIM...131

Start from the beginning
                                    

അവൻ പതിയെ മുഖം ഉയർത്തി തനിക്ക് അരികിൽ നിൽക്കുന്നവനെ നോക്കി.. മുന്നിലെ കാഴ്ച്ചയിൽ കണ്ണ് തള്ളി നിൽക്കുകയാണ് ആള്... ബോധം ഇല്ലെന്ന് നിൽക്കുന്ന നിൽപ്പിൽ നിന്ന് തന്നെ മനസിലാകും....

അറ്റാക്ക് വരാതിരുന്നത് ഭാഗ്യമെന്ന് പറഞ്ഞു ആശ്വസിക്കാം... അതേ ഇപ്പോൾ കഴിയൂ... നാളുകളായി സെർച്ച്‌ ചെയ്തു വാങ്ങിയ ഡോഗ് ആണ്... അതും ഒരു വർഷത്തോളം ട്രെയിനിങ് ചെയ്യിച്ചു എടുത്തത്...
ഒറ്റ ദിവസം കൊണ്ട് ഈ കോലത്തിൽ ആക്കി കളഞ്ഞാൽ ആർക്കാണ് സഹിക്കുന്നത്....?

ആദിയുടെ കാര്യത്തിൽ കുറച്ചു വിഷമം തോന്നിയെങ്കിലും മുന്നിലെ കാഴ്ച അത് ശിവയ്ക്ക് രസം ഉള്ളത് തന്നെ ആയിരുന്നു... പക്ഷെ... ഒരുപാട് സന്തോഷിക്കാൻ കഴിഞ്ഞില്ല... അതിന് മുന്നേ തന്നെ....

" ബാമി.... "

ആദിയുടെ അലർച്ച ആയിരുന്നു... അത്രയും നേരം മതി മറന്നു തുള്ളി കൊണ്ടിരുന്നവൻ പിടിച്ചു കെട്ടിയത് പോൽ സ്റ്റക് ആയി.. മൊബൈലിലെ പാട്ട് നിലച്ചു... വാതിൽക്കൽ നിന്നും പാഞ്ഞു വരുന്ന ആദിയെ കണ്ടതും ഉള്ളിലേക്ക് ഓടാൻ തുനിഞ്ഞവനെ ആദി തന്റെ ഒറ്റ വാക്കിനാൽ പിടിച്ചു നിർത്തിയിരുന്നു....

" Stay there.... "

ഗസ്റ്റ് ഹൗസിന്റെ ഹാളിലെ സോഫയുടെ മൂലയിൽ ബാം അനങ്ങാതെ നിന്നു.. ആദി അവനരികിലേക്ക് നടന്നു വന്നു.. പിന്നാലെ ശിവയും... ആ മിണ്ടാ പ്രാണിയുടെ കണ്ണുകൾ ആദ്യം നീണ്ടത് വീൽ ചെയറിൽ ഇരിക്കുന്നവനിലേക്ക് ആണ്.....

തന്നെ ഈ കോലം മുഴുവൻ കെട്ടിച്ചവനെ അൽപ്പം ദയനീയമായി തന്നെ നോക്കിയിരുന്നിരിക്കണം... ഒന്നും പേടിക്കേണ്ടെന്ന പോൽ കണ്ണ് ചിമ്മി പെരു വിരൽ ഉയർത്തി കൊണ്ടായിരുന്നു അവിടുന്നുള്ള മറുപടി... കണ്ട് നിന്ന ശിവയ്ക്ക് ചിരി വന്നു പോയിരുന്നു.... ബാം ഒരു മനുഷ്യൻ ആയിരുന്നെങ്കിൽ ലൂക്കിനെ പച്ച തെറി തന്നെ വിളിച്ചു പോകുമായിരുന്നു......

" നിന്റെ കോലം എന്താണ് ബാമി...?
why you behaving like this.... ഇങ്ങനെ പാട്ടും പാടി ഡാൻസും കളിച്....? കിരണിനെ ഒന്നു കാണട്ടെ ഞാൻ... രാവിലെ അവനൊപ്പം പോകേണ്ടായിരുന്നോ നിനക്ക്..... "

I CAN'T LOVE HIM... ????Where stories live. Discover now