I CAN'T LOVE HIM...131

Start from the beginning
                                    

ഉള്ളിൽ നടക്കുന്നതെന്തോ അത് കണ്ട് ബോധം പോയത് പോൽ സ്റ്റാച്യു കണക്കെ അനങ്ങാതെ നിൽക്കുന്ന ആദി.. ഇരു കയ്യും ഡോറിന്റെ ഇരു സൈഡിലും കുത്തി വെച്ച് വാതിൽ നിറഞ്ഞു നിൽക്കുന്നതിനാൽ ഉള്ളിൽ നടക്കുന്നതെന്തെന്ന് ശിവയ്ക്ക് കാണുന്നുണ്ടായില്ല....

പക്ഷെ... നേരത്തെ കേട്ട പാട്ട്.. അതിപ്പോൾ കുറച്ചു കൂടി നല്ലോണം വെളിയിലേക്ക് കേൾക്കുന്നുണ്ട്.. കൂടെ പാടുന്നവന്റെ ശബ്ദത്തിനൊപ്പം മറ്റെന്തോ ഒരു ശബ്ദവും... അറിയാനുള്ള ആകാംഷ കൂടിയതും ആദിയുടെ കൈകൾക്കിടയിലൂടെ തല ഉള്ളിലേക്ക് കടത്തി ശിവ അകത്തേക്ക് ഒളിഞ്ഞു നോക്കി.....

കണ്ട കാഴ്ചയാകട്ടെ വളരെ നല്ലത് തന്നെ ആയിരുന്നു.. കരയണോ.. ചിരിക്കണോ.. എന്ന അവസ്ഥയിൽ ശിവ ഉള്ളിലേക്ക് നോക്കി നിന്ന് പോയി.....

പോയപ്പോൾ ഉറങ്ങി കിടന്നവൻ കുളിച്ചു സുന്ദരനായി ഡ്രസ്സ്‌ വരെ ചേഞ്ച്‌ ചെയ്തു കൊണ്ട് വീൽ ചെയറിൽ ഇരിപ്പുണ്ട്... അതെങ്ങനെ എന്നുള്ള ചോദ്യമൊക്കെ ഉള്ളിൽ പൊങ്ങിയെങ്കിലും ശിവയുടെ കണ്ണുകൾ പോയത് മറ്റൊരിടത്തേക്കാണ്....

ലൂക്കിന്റെ ഫോണിൽ നിന്ന് ഒഴുകുന്ന ഇംഗ്ലീഷ് poem നൊപ്പം ചുറ്റിനും ചാടി തുള്ളി നടക്കുന്ന ബാം... ശരിക്കും ആസ്വദിച്ചു കളിക്കുകയാണ് ആള്...രോമം നിറഞ്ഞ അവന്റെ തല ഭാഗം ചീകി വൃത്തിയാക്കി ഇരു സൈഡിലേക്കും പോണി ടൈൽ കെട്ടി വെച്ചിരിക്കുന്നു....

ശരിക്കും കൊച്ചു കുട്ടികളെ ഒരുക്കിയിരിക്കുന്നത് പോലെ... ലൂക്കിന്റെ വീൽ ചെയറിനു ചുറ്റും ചാടി നടന്നിട്ടാണ് തുള്ളി കളിക്കുന്നത്... അതിനൊപ്പം വീൽ ചെയറിൽ ഇരിക്കുന്നവനും കറങ്ങുന്നുണ്ട്...
കറുത്തു തടിച്ചു ചെന്നായയെ പോലെ മുരൾച്ചയുമായി തന്നെ പേടിപ്പിച്ചിരുന്ന സാധനം ആണ് ആ ഓടി കളിക്കുന്നതെന്ന് വിശ്വസിക്കാൻ ശിവയ്ക്ക് അൽപ്പം പ്രയാസം തന്നെ തോന്നിപോയി......

ഇതിനെ മെരുക്കി എടുക്കാൻ ഇത്രയും എളുപ്പം ആയിരുന്നോ....?
നിലത്തു നിന്നും ഉയർന്നു പൊങ്ങി ലൂക്കിന്റെ ഇരു കൈകളിലും കൈ ചേർത്ത് വെച്ച് വട്ടം ചുറ്റുന്നതിനെ കാണെ ശിവ ഒരു നിമിഷം ചിന്തിച്ചു പോയി.....

I CAN'T LOVE HIM... ????Where stories live. Discover now