I CAN'T LOVE HIM....130

Start from the beginning
                                    

" എന്റെ പൊന്ന് ആൽബിച്ചാ.. നിങ്ങൾ എന്താ ലേറ്റ് ആയത്.. എത്ര നേരായി നോക്കിയിരിക്കുന്നു.. ഞാൻ പറഞ്ഞതല്ലേ ലൈവ് ലൊക്കേഷൻ അയക്കാമെന്നു... "


തന്നെ വന്നു ഹഗ് ചെയ്തു മാറുന്നവനെ അവനൊരു ചോദ്യ ഭാവത്തോടെ നോക്കി.. അതിനുള്ള മറുപടിയായി ആൽബിയും വിഷ്ണുവും നോക്കിയത് ഹാരിസിന്റെ മുഖത്തേക്കാണ്.. അവനാകട്ടെ ഒരു വിളറിയ ചിരിയോടെ ലൂക്കിനെയും...

" ഇവനോട് ചോദിച്ചാൽ മതി.. ബാംഗ്ലൂരിലെ ഓരോ മുക്കും മൂലയും അറിയാമെന്നു പറഞ്ഞു മുന്നിൽ നിന്നതാ... പറഞ്ഞത് പോലെ തന്നെ ഓരോ മുക്കും മൂലയും അരിച്ചു പെറുക്കിയിട്ട് ഇതൊന്ന് കിട്ടിയത്.... "


" പറഞ്ഞത് സത്യം ആണ്... പിന്നെ..ഒത്തിരി നാളായില്ലേ.. അപ്പോൾ ചെറുതായിട്ടൊന്ന് ടച്ച്‌ വിട്ടു പോയി...... "

വിഷ്ണു തന്നെ നോക്കി പറയുന്നത് കേട്ടതും ഹാരിസ് ഒരു ചമ്മിയ ചിരിയോടെ എല്ലാവരെയും ഒന്ന് നോക്കി.. എല്ലാവരിലും ചെറു ചിരി വിടർന്നിരുന്നു.. റൂണിയിലും.. പക്ഷെ... അവനെ അവർ മൂന്ന് പേരും നോക്കിയതേയില്ല.........


" ആൽബിച്ചാ... ഇതൊക്കെ എന്റെ ഫ്രണ്ട്സ് ആണ്.. കണ്ടിട്ടില്ലല്ലോ ഇവരെയൊന്നും... ഇത് രുദ്രൻ.. ഇത് ക്രിസ്റ്റി.. ഇത് ശരത്...പിന്നെ ഇത് രാഹുൽ.. ഇവന്റെ കൂടെയാണ് ഞാൻ വർക്ക്‌ ചെയ്യുന്നത്...ഇനിയും ഒരാൾ കൂടിയുണ്ട്.. അവൻ നാട്ടിൽ പോയിരിക്കയാണ്‌... പിന്നെ ഇത് ബെല്ല.. ആദിയുടെ sister ആണ്.... "


ലൂക്ക് ഓരോരുത്തരെയായി അവർക്ക് മൂന്ന് പേർക്കും പരിചയപ്പെടുത്തി.. എല്ലാവരെയും കൈ കൊടുത്തു തന്നെ പരിചയപെട്ടു.. ബെല്ലയുടെ കാര്യങ്ങൾ എല്ലാം തന്നെ ലൂക്ക് പറഞ്ഞിരുന്നത് കൊണ്ട് അവളെയും ആദ്യമായി കാണുന്നത് പോൽ തന്നെ അവർ പരിചയപെട്ടു.....

ഏറ്റവും ഒടുവിലായി നിന്നിരുന്ന ആദിയും ശിവയും.. അവരിലേക്ക് തിരിയുമ്പോൾ മൂവരിലും ചിരി വിടർന്നിരുന്നു... ഒരുപാട് നാളുകൾക്കു ശേഷം കാണുന്ന ആളുകൾ.. കാലം അവർക്കിടയിൽ വരുത്തിയ മാറ്റങ്ങളും അകൽച്ചകളും.....

I CAN'T LOVE HIM... ????Where stories live. Discover now