I CAN'T LOVE HIM...128

Start from the beginning
                                    


" അസൂയപ്പെട്ടിട്ട് കാര്യമില്ല മോനെ...സ്വന്തം പാർട്ണർ നു അൽപ്പം സൗന്ദര്യം അൽപ്പം കൂടി പോയത് കൊണ്ടുള്ള നിന്റെ വിഷമം എനിക്ക് മനസിലാകും... But.... നീ സന്തോഷിക്ക് ടാ... ഇത്രയും ലുക്ക് ആയ... ഇത്രയും hot & handsome ആയ ഞാൻ നിന്റെ boy friend ആയതിൽ നീ അഭിമാനിക്ക്... നിന്റെ ഭാഗ്യം ആണ് ഞാൻ...... "

ഒരു കയ്യാലേ തന്റെ പുറത്ത് തട്ടി ആശ്വസിപ്പിക്കുന്നത് പോലെ പറയുന്നവൻ... ആദി അവനെയൊന്ന് ചിറഞ്ഞു നോക്കി...അവൻ മറുപടി ഒന്നും തന്നെ പറഞ്ഞില്ല... പകരം പോക്കറ്റിൽ കിടന്നിരുന്ന ഒരു ചോക്ലേറ്റ് candy കയ്യിലെടുത്തു......

ലൂക്ക് അവനെയൊരു സംശയത്തോടെയാണ് നോക്കിയത്... അവൻ എന്ത് ചെയ്യാൻ പോവുകയാണെന്ന് ചിന്തിച്ചു നിന്ന നേരം തന്നെ കയ്യിലിരുന്ന candy യുടെ കവർ പൊട്ടിച്ചു ആദി അത് ലൂക്കിന്റെ വായിലായി കുത്തി നിറച്ചിരുന്നു......


" അങ്ങനെയെങ്കിലും കുറച്ചു നേരം മിണ്ടാതിരിക്ക്.... "

കൂടെയൊരു ഡയലോഗും.. വായിലറിഞ്ഞ ചോക്ലേറ്റ് ടേസ്റ്റിൽ ലൂക്കിന്റെ മുഖം ഒന്ന് ചുളിഞ്ഞു... ചോക്ലേറ്റ് അവന്റെ ഫേവ് അല്ല... വല്ലപ്പോഴും കഴിക്കുമെന്നല്ലാതെ.... ആദിയെ പോലെ സ്ഥിരം കഴിക്കാറില്ല അവൻ.....

പ്രത്യേകിച്ച് സ്ട്രോബെറി ചോക്ലേറ്റ്.. വായിൽ ടേസ്റ്റ് കിട്ടിയതും ഛർദിക്കാൻ തോന്നിയവന്.. ആദിയുടെ ഫേവ് ആണ്... അവന്റെ കയ്യിൽ എപ്പോഴും ഉണ്ടാകും... എപ്പോഴും കഴിക്കും... But... അതിന്റെ ടേസ്റ്റ്...... Buaa...

ഒരുമാതിരി കൊച്ചു കുട്ടികൾക്ക് കൊടുക്കുന്ന മെഡിസിന്റെ ടേസ്റ്റ്... ഒരു വിധത്തിൽ ആണ് ലൂക്ക് അത് കഴിച്ചു ഇറക്കിയത്...തൊണ്ടയിൽ നിന്നത് പൂർണമായും ഇറങ്ങി കഴിഞ്ഞതും തലയൊന്ന് കുടഞ്ഞു കൊണ്ടവൻ ആദിയുടെ നേരെ തിരിഞ്ഞു.....


രണ്ടെണ്ണം പറയാനായി കരുതിയതാണ്... എന്നാൽ പോക്കറ്റിൽ നിന്നെടുത്ത അടുത്ത candy കയ്യിൽ പിടിച്ചിരിക്കുന്നവനെ കാണെ... പറയാൻ വന്നത് അത്പോൽ വിഴുങ്ങി കൊണ്ട് അവൻ നേരെയിരുന്നു......


ചില നേരങ്ങളിൽ മൗനം ആണ്‌ നല്ലത്..  കയ്യും കാലും പണി മുടക്കിയിരിക്കുന്ന സമയങ്ങളിൽ പ്രത്യേകിച്ചും....എതിർത്തു നിൽക്കാൻ പോലുമുള്ള ആവതില്ല ഇപ്പോൾ..... ശക്തിയൊക്കെ പോയി... ഹെൽത്ത്‌ ഓക്കേ ആയ ഉടനെ ജിമ്മിൽ പോയി ബോഡി സെറ്റ് ചെയ്യണം.........

I CAN'T LOVE HIM... ????Where stories live. Discover now