I CAN'T LOVE HIM...128

Start from the beginning
                                    


" ഓഹ്... ഇതെന്താ ഇങ്ങനെ...? എത്ര നേരമായി ഇവിടെ ഇരിക്കുന്നു... സമയം എത്രയാ വേസ്റ്റ് ആകുന്നെ... ഇവരെന്താ വിളിക്കാത്തത്... നമുക്ക് പോയാലോ ആദീ... ഈ കെട്ട് നാളെ അഴിക്കാം...... "

മനസിൽ ഓരോന്നായി ആലോചിച്ചു ഇരുന്നതും...ഒട്ടൊരു നിമിഷം കഴിഞ്ഞതും തനിക്ക് നേരെ തിരിഞ്ഞിരുന്നു ചോദിക്കുന്നവനെ കണ്ടതും ആദിയുടെ ചുണ്ടിൽ ചെറു ചിരി വിടർന്നു.....


ഇന്നാണ് തലയിലെ കെട്ടഴിക്കുന്ന ദിവസം..ഇത്രയും ദിവസം ആ മുറിവ് ഒന്ന് ഉണങ്ങാത്തതിന്റെ ദേഷ്യവും പരിഭവവും ആയിരുന്നു... ഇന്നലെ മുഴുവൻ തണുപ്പടിച്ചു വെളിയിൽ തന്നെ കിടന്നുറങ്ങിയതിനാൽ ചെറിയ cold ഉം പിടിച്ചിട്ടുണ്ട്.....


എന്നിട്ടും ഇന്ന് ഔട്ടിങ് എന്നൊരു ചിന്ത മാത്രമേ അവന്റെ മനസിൽ ഉള്ളൂ...ഇത്രയും exaited ആവാൻ മാത്രം എന്തിരിക്കുന്നു...ലൂക്കിന്റെ ആവേശം കാണെ... തനിക്ക് അങ്ങനെയൊന്നും തോന്നാത്തതിന്റെ അത്ഭുതവും ആദിയിൽ നിറഞ്ഞു നിന്നു......

" ഈ തലയിലെ കെട്ടും വെച്ച് വന്നാൽ നിന്നെ ഒറ്റ പെണ്ണുങ്ങൾ തിരിഞ്ഞു നോക്കില്ല... വേണമെങ്കിൽ മതി...... "

" ഓഹ്ഹ്... അങ്ങനെ ആണോ.. എങ്കിൽ പിന്നെ അഴിക്കാം.. ശ്യോ.. ഈ കയ്യും കാലും കൂടി ഒന്ന് നേരെയാവേണ്ടതായിരുന്നല്ലേ... എങ്കിൽ ഞാൻ ഒരു കലക്ക് കലക്കിയേനെ... ഹാ... സാരമില്ല...കയ്യും കാലുമൊന്നും ഒരു പ്രശ്നമേയില്ല....എന്റെ ലുക്കിലും വാക്കിലും വീഴാത്ത ഒറ്റ പെൺകുട്ടികൾ ഈ ഇന്ത്യ മഹാ രാജ്യത്ത് ഇല്ല..... "

അൽപ്പം ഗമയോടെ തന്നെ പറഞ്ഞു കൊണ്ടവൻ ആദിയെ നോക്കി... ആദിയുടെ കണ്ണുകൾ കൂർത്തിരുന്നു.... വെറുതെ ഒന്ന് കളിയാക്കാൻ വേണ്ടി പറഞ്ഞതാണ്....പറയുന്നത് ആരോടാണെന്ന് ഓർക്കണമായിരുന്നു.......


" ഓഹ്... കണ്ടാലും മതി..ഈ നാട്ടിൽ ഇത്രയും ബുദ്ധിയില്ലാത്ത കുട്ടികൾ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല...... "


ലൂക്കിനെയൊന്ന് നോക്കി പുച്ഛത്തോടെ ചുണ്ട് കോട്ടി കൊണ്ടവൻ നേരെയിരുന്നു.. അങ്ങനെയെങ്കിലും മിണ്ടാതിരിക്കുമെന്ന് കരുതി......

I CAN'T LOVE HIM... ????Where stories live. Discover now