I CAN'T LOVE HIM..123🫶

Começar do início
                                    

കംഫര്ട്ടിനുള്ളിലേക്ക് നൂണ്ട് സുഖം പിടിച്ചു കിടക്കുമ്പോൾ അവന്റെ കണ്ണുകൾ തനിക്ക് മുന്നിൽ നിൽക്കുന്നവന്റെ ശരീരത്തിൽ ആയിരുന്നു...... വെളിച്ചം വീണു തുടങ്ങുന്നതേയുള്ളു............

റൂമിനുള്ളിലെ ചെറിയ പ്രകാശത്തിൽ തനിക്ക് മുന്നിൽ കാണുന്ന കാഴ്ച്ചയിൽ തന്നെ നോട്ടമെയ്തു കിടന്നു...... ലൂക്കിന് പുറം തിരിഞ്ഞു നിൽക്കുകയായിരുന്നു അവൻ............


രാവിലെ തന്നെ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് നിൽക്കുകയാണ്... സംസാരത്തിന്റെ ടോണിൽ നിന്നും അത് കമ്പനിയിലെ ഏതോ സ്റ്റാഫിനോടാണെന്ന കാര്യം ലൂക്കിന് ഉറപ്പായിരുന്നു......

Angel നോട്‌ തന്നെ ആവണം... മമ്മയുടെ കാര്യങ്ങൾ ഒക്കെ പറഞ്ഞു ഏൽപ്പിക്കുന്നുണ്ട്... ഇത്രയും ഗൗരവത്തോടെ അവരോട് മാത്രമേ അവൻ സംസാരിക്കാറുള്ളൂ.... തന്നെ ബാധിക്കുന്ന വിഷയം അല്ലാത്തതിനാൽ ലൂക്ക് അതിൽ വലിയ ശ്രദ്ധ കൊടുത്തിരുന്നില്ല.......

അവന്റെ കണ്ണുകൾ ആദിയെ അടിമുടി നിരീക്ഷിക്കുന്ന തിരക്കിൽ ആയിരുന്നു... രാത്രിയിലെ അരണ്ട വെളിച്ചത്തിൽ കണ്ടതിനേക്കാൾ  മികവാർന്ന കാഴ്ച തന്നെ ആയിരുന്നു അത്.... ശരീരത്തിലൂടെ അലഞ്ഞു നടന്ന കണ്ണുകൾ ഒടുവിൽ അവന്റെ പുറത്തായി തന്നെ വന്നു നിന്നു........ അവനേറ്റവും പ്രിയപ്പെട്ടതായിരുന്ന കാഴ്ച.............

ആദിയുടെ പുറത്തു ഉണ്ടായിരുന്ന മിഖായേൽ മാലാഖയുടെ രൂപം....... രാത്രിയിലേക്കാൾ കൂടുതൽ തെളിച്ചമുണ്ടായിരുന്നു അതിൽ...... ഇരു വശത്തേക്കും ചിറക് വിരിച്ചു നിൽക്കുന്ന മാലാഖ..... അതിന് നടുവിലൂടെ  വലിയൊരു Sword ഉം.....കാൽ പാദത്തിന് അരികിലായി കുറച്ചു തലയൊട്ടികൾ പോലെ എന്തോ ഒന്ന് ഉണ്ട്.... മിഖായേലിന്റെ തലയുടെ മുകളിൽ ഏതോ ഭാഷയിൽ എന്തോ കുറിച്ചിരിക്കുന്നു........

താൻ ഇതുവരെ ശ്രദ്ധിക്കാതെ പോയ ഒരുപാട് കാര്യങ്ങൾ അതിലുള്ളതായി ലൂക്കിന് തോന്നി.... ഒരുപാട് മീനിങ് ഉള്ളത് പോലെ..... അവനെ ഏറ്റവും ആകർഷിച്ചത് മിഖായേൽ മാലാഖയുടെ ചിറക് ആയിരുന്നു...... ഇരു വശത്തേക്കും വിടർന്നു നിൽക്കുന്ന ചിറകുകൾ അവന്റെ പുറം കവിഞ്ഞു തോളിലേക്ക് പടർന്നു നിൽക്കുന്നു........

I CAN'T LOVE HIM... ????Onde histórias criam vida. Descubra agora