I CAN'T LOVE HIM..123🫶

Start from the beginning
                                    

" ഞാൻ നൈറ്റ്‌ കുളിച്ചതാണ്.... ഇനി രാവിലെ വീണ്ടും കുളിക്കാനൊന്നും വയ്യ......... "


ചിണുങ്ങലോടെ പറയുന്നവനെ കണ്ടതേ ആദിയുടെ മുഖം ചുളിഞ്ഞിരുന്നു... മടി പിടിച്ചു കിടക്കുന്നവനെ അവനൊന്നു കണ്ണുരുട്ടി നോക്കി.... എന്നിട്ടും അതേ പടി തന്നെ നിൽക്കുന്നത് കണ്ടതും ആദി അവനരികിലേക്ക് നടന്നടുത്തു.... ദേഹത്തെ മൂടിയിരുന്ന കംഫര്ട് വലിച്ചു മാറ്റി അവനെ പതിയെ എഴുന്നേൽപ്പിച്ചിരുത്തി..........


" മര്യാദക്ക് കുളിച്ചു ഫ്രഷ് ആയിക്കോ.... ഇല്ലെങ്കിൽ  ഞാൻ എങ്ങും കൊണ്ട് പോവില്ല നിന്നെ......."


ചെറിയൊരു ഗൗരവത്തോടെ ആണ് അവൻ പറഞ്ഞത്... കേൾക്കാൻ പാടില്ലാത്തത് എന്തോ കെട്ടെന്ന പോൽ ലൂക്കിന്റെ മുഖം ചുളിഞ്ഞിരുന്നു........

" എന്ത് കഷ്ടം ആണ്....രാവിലെ കുളിക്കാനൊന്നും വയ്യെനിക്ക്....ഇനി നിനക്ക് അത്രയും നിർബന്ധം ആണെങ്കിൽ കുറച്ചു നേരം കഴിയട്ടെ... വീട്ടിലേക്ക് പോകുന്നതിനു മുന്നേ കുളിക്കാം.... ഇപ്പോൾ വയ്യ..........."

തനിക്ക് മുന്നിൽ ഇരുന്നു പറയുന്നവനെ ആദിയൊന്നു നോക്കി..... രാത്രി കുളിക്കാൻ മടിയാണെന്ന രീതിയിൽ ഒന്ന് കളിയാക്കിയപ്പോൾ അത് സമ്മതിക്കാതെ വലിയൊരു വിശദീകരണവുമായി വന്നവൻ ആണ്.....

ഇപ്പോൾ ഇരുന്നു പറയുന്നത് കേട്ടാലും പറയും മടി തീരെ ഇല്ലാത്തവൻ ആണെന്ന്..... എന്റെ വിധി.... സ്വയമേ ഒന്ന് പറഞ്ഞു തല കുടഞ്ഞു കൊണ്ടവൻ ലൂക്കിനെ നോക്കി........


" ഉറപ്പാണോ..... "

" ഉറപ്പ്....... "


താൻ സമ്മതിച്ചതിന്റെ സന്തോഷത്താൽ മുഴുവൻ പല്ലും വെളിയിൽ കാണിച്ചു കൊണ്ടുള്ള ചിരി.... ആദിയിലും ചെറു ചിരി വിടർന്നിരുന്നു..... അവനെയൊന്ന് നോക്കി കൊണ്ടവൻ ഡ്രസ്സ്‌ മാറാനായി തിരികെ നടന്നു...........

ലൂക്കയും ചെറു ചിരിയോടെ ബെഡിലേക്ക് ചാഞ്ഞു.... റൂമിലെ Ac ഓഫ്‌ ആണ്... ബാൽക്കണിയിലെ ഡോർ തുറന്നിട്ടിരിക്കുന്നതിനാൽ തന്നെ പുറത്തെ തണുപ്പ് ഉള്ളിലേക്ക് അരിച്ചു കയറുന്നുണ്ട്........

I CAN'T LOVE HIM... ????Where stories live. Discover now