Nandu : എടാ അതുപിന്നെ..

Malu : നിനക്ക് കാല് വയ്യാത്തതുകൊണ്ടല്ലേ ഞങ്ങൾ പോവാൻ പറയുന്നേ.. അല്ലെങ്കിൽ നിന്നെ ഞങ്ങൾ വിടോ.. നിനക്ക് അറിയാവുന്നതല്ലേ ഇവിടുന്ന് കേറിയാൽ ഉടനെയൊന്നും നമുക്ക് seat കിട്ടില്ലെന്ന്‌.. അമ്മു പറഞ്ഞപോലെ നീ എന്തായാലും നാളെ വരും.. അപ്പൊ നീര് വെച്ച കാലും കൊണ്ട് വരണോ.. നീ തന്നെ പറ

Nandu : 😞🥺

Malu : ഡാ ഇങ്ങോട്ട് നോക്ക്...

തല കുനിച്ചു ബാഗിന്റെ സിപിൽ കളിച്ചു കൊണ്ടിരുന്ന നന്ദുനെ മാളു പിടിച്ചു നേരെ നിർത്തി മുഖം അവൾക്കു നേരെ ഉയർത്തി.

Malu : ദേ.. നീ എന്തിനാ സങ്കടപെട്ടിരിക്കുന്നതെന്ന് എനിക്ക് അറിയാം.. നമുക്ക് നാളെ എല്ലാം set ആക്കടോ..

Henzu : അതാണ്.. നമുക്ക് set ആക്കാം... പോരാത്തതിന് നാളെയാണ് നിന്റെ fav ടീച്ചർന്റെ ബർത്ഡേ കൂടി അല്ലേ.. നിന്നെ ഈ കോലത്തിൽ കണ്ടാൽ മാം നും വിഷമം ആവില്ലേ.

Nandu പോവാല്ലേ

Henzu : mm ☺️

അവളും id കാർഡ് ഊരി ബാഗിലിട്ടിട്ടു ബാഗും തോളിൽ തൂക്കി അവരോടൊപ്പം ക്ലാസ്സിനു പുറത്തേക്ക് ഇറങ്ങി.

പുറത്തിറങ്ങിയ നന്ദു ഒരു പ്രതീക്ഷയോടെ സ്റ്റെപ്പിലേക്ക് നോക്കി... പക്ഷെ പ്രതീക്ഷിച്ചപോലെ ഒന്നും നടന്നില്ല.

Henzu : വാഷ്റൂമിൽ വരുന്നില്ലെടാ

Nandu : ഇല്ല നിങ്ങൾ പൊയ്ക്കോ... ഞാൻ പോവാ.. നാളെ കാണാം..

Malu : mm ബൈ ഡാ... നാളെ കാണാം.. വിഷമിക്കണ്ടാട്ടോ എന്റെ പൊന്ന്

Ammu : ദേ അമ്മയും മോളും സീരിയൽ തുടങ്ങി.

Malu : ശ്രെദ്ധിക്കണ്ട.. അവൾക്ക് കുശുമ്പാ.. നീ ചെല്ല്

Nandu : mm ബൈ..

Nandu വീട്ടിൽ എത്തുന്നതുവരെ സൈലന്റ് ആയിരുന്നു.

Evng 6:16

വന്ന് കയറിയ ഉടനെ വീണ കാര്യം അമ്മച്ചിയോടു പറഞ്ഞു. അമ്മച്ചിടെ വായിന്ന് നല്ലത് കേട്ടു.ഇപ്പൊ കിട്ടിയ കട്ടനും കുടിച്ചു മഴ പെയ്യുന്നതും നോക്കി സിറ്റൗട്ടിൽ ഇട്ടിരിക്കുന്ന കസേരയിൽ ചുരുണ്ടുകൂടി ഇരിക്കുവാണ് നന്ദു. കൂടെ കുഞ്ഞുവും ഉണ്ട്, ആൾക്ക് മഴ പെയ്യുന്നത് കാണാൻ ഭയങ്കര ഇഷ്ടാ.പെട്ടെന്ന് എന്തോ ഓർത്തു അവൾ സോപാനത്തിൽ കപ്പ്‌ വെച്ചിട്ട് അവിടെയിരുന്ന ഫോൺ കൈയിൽ എടുത്തു. വീട്ടിൽ വന്നിട്ട് ഇതുവരെ ഫോൺ എടുത്തിട്ടില്ല. Data on ചെയ്തിട്ടു. കൈയിൽ ഇരുന്ന ഫോണും ആയി അവൾ എഴുന്നേറ്റു കോഫി കപ്പും എടുത്തു തൂണിൽ ചാരി സോപാനത്തിൽ കയറി ഇരുന്നു. കോഫി കുടിക്കുന്നതിനിടയിൽ മടിയിൽ ഇരിക്കുന്ന ഫോണിലും നോക്കുന്നുണ്ട്. നോട്ടിഫിക്കേഷൻ ഒന്നും വരാത്തതുകൊണ്ട് കപ്പ്‌ മാറ്റിവെച്ചിട്ട് ഫോൺ എടുത്തു അവൾ നോക്കി.

🦋DRIZZLE 🍃❤️Where stories live. Discover now