PAGE-2

273 18 0
                                    


"ഗു-ഗുഡ് മോർണിങ് സാർ..." ആളെ കണ്ട് ഞെട്ടികൊണ്ട് ജെറി

"Very good morning...and nice to meet you..." അയാൾ ജെറി നോക്കി ഒന്നാക്കിക്കൊണ്ട് പറഞ്ഞു.

അത് കേട്ടതും ജെറി അയാളുടെ മുഖത്ത് നോക്കി വല്ലാത്ത ഒരു ഇളി പാസാക്കി...

"ആഹാ... എന്തൊരു കോയിൻസിഡൻസ്...എന്നാലും ഇത്ര പെട്ടെന്നോക്കെ കാണാം പറ്റുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല..Mr. Evan Jerry Zane right?" അയാൾ അവനെ തന്നെ നോക്കി പറഞ്ഞു.

"yes sir..."വല്ലാതൊരു അവസ്ഥ ആയിരുന്നു ജെറിക്ക്...ഭൂമി തുരന്ന് താഴോട്ട് പോയിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചുപോയി...

"എന്താടോ വലിയ ആവേശം ഒന്നും ഇല്ലല്ലോ... ഞാൻ ഇങ്ങനെ അല്ലല്ലോ തന്നെ കണ്ടത്..."
അയാൾ അവനെ ഒന്ന് ആക്കി കൊണ്ട് പറഞ്ഞു...

"എ-എയ്യ് അങ്ങനെ ഒന്നും ഇല്ല സാർ..." അവൻ മുഖത്ത് ഒരു ചിരി വരുത്താൻ ശ്രമിച്ചുവെങ്കിലും പക്ഷെ അതൊരു ഇളി ആയിപോയി എന്ന് മാത്രം..

"ആ..അത് പറഞ്ഞപ്പോഴാ..,, ഞാനെന്നെ പരിചയപെടുത്തിയില്ലല്ലോ?..well..I'm Dracula..No no..Your beloved Dracula.."

അയാൾ ജെറിയെ ഒന്ന് നല്ലോണം നോക്കി കൊണ്ട് പറഞ്ഞു...

"സാർ...അത്..പിന്നെ..ഞാൻ.." ഉമിനീർ ഇറക്കികൊണ്ട് അവൻ പറഞ്ഞു.

"ഏയ് ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ...ആരൊക്കെ എന്തോ വിടില്ലാന്നും ശെരിയാക്കി തരാന്നോക്കെ പറയുന്നത് കേട്ടിരുന്നു..."

പെട്ടെന്ന് ഡോറിൽ ഒരു മുട്ട് കേട്ടു..

"Yes come in..." അയാൾ ജെറിയിൽ നിന്നും കണ്ണ് മാറ്റി ഡോറിനടുത്തേക്ക് നോക്കി പറഞ്ഞു.

പുറത്ത് നിന്നും ഒരാൾ അകത്തേക്ക് കയറി വന്നു...

"ആ..Lian sir..."

"ആ..ജാക്സാ... എന്താ..?"

അപ്പോഴാണ് ജാക്സൺ ജെറി അവിടെ നിക്കുന്നത് കണ്ടത്..

"അഹ് ജെറി...നീ ഇവിടെ ഉണ്ടായിരുന്നോ..?പിന്നെ lian സാർ... ഇത് നിങ്ങളുടെ PA ആണ്..."

"മ്മ്... മനസ്സിലായി ജക്‌സാ ഞാൻ പരിചയ പെടുവായിരുന്നു..."
ജെറിയെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് പറഞ്ഞു..

PERSONAL WIFEWhere stories live. Discover now