D¹⁴🍃 Random Day

Start from the beginning
                                    

എന്റെ കോഴ്സ് കഴിഞ്ഞ് ഞാൻ നാട്ടിൽ വന്നപ്പോഴാ ശ്രീയേട്ടന് കോളേജിൽ റിക്രൂട്മെന്റിൽ തന്നെ ജോലി കിട്ടിയെന്നും കല്യാണ ആലോചനകൾ നടക്കുവാന്നും ഞാൻ അറിഞ്ഞേ....

ശ്രീയേട്ടൻ എല്ലാം മറന്ന് പുതിയ ഒരു lyf start ചെയ്തുവെന്ന് അറിഞ്ഞപ്പോ എന്റെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു.. ഒന്ന് കാണണം എന്നുവിചാരിച്ചു ഏട്ടന്റെ അനിയത്തിയോട് പറഞ്ഞപ്പോൾ ഏട്ടൻ നാട്ടിൽ ഇല്ലാന്നും ഇപ്പൊ തൃശ്ശൂർ ആണെന്നും അറിഞ്ഞു.... അതിനിടയിൽ വീട്ടിൽ എനിക്ക് കല്യാണം ആലോചിച്ച്തുടങ്ങി.... ഇവിടെ നിന്നാ എനിക്ക് ഭ്രാന്ത്പിടിക്കും എന്നായപ്പോ ഞാൻ തിരിച്ചു പാലക്കാട് പോയി.. ഒരു 7,8 മാസം ഞാൻ ആരോടും മിണ്ടാതെ ഒറ്റക്ക് ആയി...

ഒരുദിവസം അപ്രതീക്ഷിതമായി ശ്രീയേട്ടനെ ഞാൻ അവിടെ വെച്ച് കണ്ടു... വർഷങ്ങൾക്ക് ശേഷം ഉള്ള ഞങ്ങടെ കൂടിക്കാഴ്ച... അന്ന് ഞങ്ങൾ സത്യങ്ങൾ അറിഞ്ഞു... ഞങ്ങടെ വീട്ടുകാർ ഞങ്ങളെ പറഞ്ഞുപറ്റിക്കുവായിരുന്നു..ഞാൻ ശ്രീയേട്ടനെ കുറിച് അറിഞ്ഞപ്പോലെ ഏട്ടൻ എന്നെക്കുറിച്ചും അറിഞ്ഞു... കെട്ടിച്ച്താരോന്ന് ചോദിക്കാൻ വീട്ടിൽ ചെന്നപ്പോൾ എന്റെ കല്യാണം ഉറപ്പിച്ചെന്ന് പറഞ്ഞുപോലും ...

വർഷങ്ങൾ കഴിഞ്ഞിട്ടും ഞങ്ങടെ പ്രണയത്തിനു ഒരു മങ്ങൽ പോലും വന്നില്ലാന്ന് അന്ന് എനിക്ക് മനസ്സിലായി ... ശ്രീയേട്ടന്റെ ആ വരവിനുശേഷം ഞാൻ ആകെമാറി പഴയതുപോലെ ആയി... വീട്ടിൽ എല്ലാവരും വിചാരിച്ചു ഞാൻ എല്ലാംവിട്ടു ok ആയെന്ന്... അവർ എന്നെ വീട്ടിലേക്ക് വിളിച്ചു, തിരിച്ച് ഞാൻ നാട്ടിൽ എത്തി... MA ക്കു കൊടുത്തു എനിക്ക് ഒരു ഫോൺ വാങ്ങി തന്നു.... അങ്ങനെ ദേ ഇവിടം വരെ ആയി കാര്യങ്ങൾ...

Jene: അപ്പൊ നിങ്ങടെ കാര്യം..🥺

Malu: 🙂ഞങ്ങൾ പിരിഞ്ഞിട്ട് ഒന്നും ഇല്ല... ശ്രീയേട്ടൻ ഇപ്പോഴും തൃശ്ശൂരിൽ തന്നെയാ..അവിടെ ഒരു ബാങ്കിൽ ആണ് job... എനിക്ക് ഒരു ജോലി സെറ്റാവുന്ന വരെയും ഞങ്ങടെ കാര്യം secret ആക്കി വെക്കാമെന്ന് തീരുമാനിച്ചു..എല്ലാം set ആയിട്ട് ഒന്നുകൂടെ ചോദിക്കും വീട്ടുകാരോട്....
അ-- അപ്പോഴും ഇ--തേ--ഇതേപോലെ ആണെങ്കിൽ...🌝🥺

🦋DRIZZLE 🍃❤️Where stories live. Discover now