Part 1 : ബാല്യം

20 3 0
                                    

ഇത് എന്റെ ആദ്യത്തെ എഴുത്ത് ആണ് ... ഒരുപാട്  തെറ്റുകൾ ഉണ്ടാവാം ... സാഹിത്യവും അത്ര വശം പോരാ ... എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും പ്രതീക്ഷിക്കുന്നു ...

നന്ദൂ ...നിനക്ക് ഇതുവരെ എണീക്കാറായില്ലേ ...... അടുക്കളയിൽ നിന്നും രാവിലെ തന്നെ ഗീതാമ്മയുടെ സ്ഥിരം പല്ലവി കേൾക്കാം. നന്ദൂട്ടിയെ സ്കൂളിൽ പറഞ്ഞു വിടാനുള്ള തയ്യാറെടുപ്പിന്റെ ആദ്യ അലാറം ആണ് ആ വിളി .  കരി പുരണ്ട അടുക്കളയിലെ ചുവരുകൾക്ക് അമ്മയുടെ ഈ ദിനചര്യ നല്ല പരിചയം ആയിരുന്നു. ആവി പാറുന്ന ഇഡലി തട്ട് തുണി കൊണ്ട് ശ്രദ്ധയോടെ ഇറക്കുമ്പോഴും ആ വിളി തുടർന്നുകൊണ്ടേയിരിന്നു. വക്ക് പൊട്ടിയ സ്റ്റീൽ പാത്രത്തിൽ രണ്ട് ഇഡലിയും തേങ്ങയരച്ച ചമ്മന്തിയും വാരിയിട്ട് ഗീതാമ്മ അതിവേഗം നന്ദൂട്ടിയുടെ മുറിയിലേക്ക് പാഞ്ഞു...

നമ്മുടെ കഥയിലെ കേന്ദ്ര കഥാപാത്രം ആണ് കേട്ടോ " നന്ദൂട്ടി " എന്ന് വിളിപ്പേരുള്ള പവിത്ര . 

മൂടി പുതച്ച് തന്റെ ഇഷ്ടപെട്ട ആന ബൊമ്മയേയും കെട്ടിപിടിച്ചുള്ള നന്ദൂട്ടിയുടെ കിടപ്പു കണ്ടപ്പോൾ അമ്മയ്ക്കു ഒരു മുത്തം കൊടുക്കാനാണ്  തോന്നിയത് . എന്നാൽ സ്കൂൾ ബസ് സമയത്തിനു വീടിനു മുന്നിൽ വന്ന് ഹോൺ അടിക്കുമെന്നുള്ള  ചിന്ത ഗീതാമ്മയെ ചിന്തകളിൽ നിന്നും വിളിച്ചുണർത്തി. അവർ വീണ്ടും വിളി തുടർന്നു..

ഗീതാമ്മ : നന്ദൂ ..... നിനക്ക് ഇന്ന് സ്കൂളിൽ പോണ്ടേ? .... എന്നെ ദേഷ്യം പിടിപ്പിക്കരുത് കേട്ടോ .... നന്ദൂ .................

ചെറിയ ഞെരുക്കത്തോടെ ഉറക്കച്ചടവിൽ നിന്നും തന്റെ കണ്ണുകൾ തിരുമ്മി നന്ദു എഴുന്നേറ്റു .

നന്ദു : എന്തിനാമ്മേ .... കുറച്ച്‌ നേരം കൂടെ ഞാനൊന്ന് ഉറങ്ങിക്കോട്ടെ ...

ഗീതാമ്മ : ഞായറാഴ്ച എത്രയാന്ന് വച്ചാ ഉറങ്ങിക്കോ.... ക്ലാസ് ഉള്ള ദിവസം നേരത്തേ എഴുന്നേൽക്കാൻ നിന്നോട് ഞാൻ എത്ര പ്രാവിശ്യം പറഞ്ഞിട്ടുണ്ട് ? ഇവിടെ ഇതെല്ലാം ചെയ്യാൻ ഞാൻ മാത്രല്ലേ ഉള്ളൂ ... അമ്മേടെ പൊന്ന് എണീക്ക്....

You've reached the end of published parts.

⏰ Last updated: Sep 28, 2022 ⏰

Add this story to your Library to get notified about new parts!

അവൾWhere stories live. Discover now