BLUE BIRD PART - 7

Start from the beginning
                                    

" എനിക്ക് ചേട്ടായിനെ കൊല്ലാൻ കഴിയില്ല അത്രക്കും എന്നോട് സ്നേഹം കാണിച്ചിട്ടുണ്ട് എനിക്കൊന്നിനും കഴിയില്ല "

" i am sorry അങ്ങനെ സംഭവിച്ചു പോയി "

ഡേവിഡ് അവളുടെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു

" മതി നമുക്ക് വീട്ടിൽ പോകാം എനിക്ക് കുഴപ്പമൊന്നുല്ല പോകാം "

ഡേവിഡ് നിലത്ത് കിടന്ന തോക്ക് എടുത്തു അനീനയുടെ കയ്യും പിടിച്ചു മുന്പോട്ട് നടന്നു. അനീനയെ കണ്ടതും ആനി ഓടിവന്നു അവളെ കെട്ടിപിടിച്ചു അവൾക്ക് കുഴപ്പമൊന്നുമില്ല എന്നറിഞ്ഞപ്പോളാണ് അവർക്കു സമാധാനം ആയത്. അപ്പോളേക്കും കാറിലിരുന്ന ഡേവിഡിന്റെ വയർലെസ്സ് ശബ്ദിച്ചു ഡോർ തുറന്നു വയർലെസ്സ് കയ്യിലെടുത്തു മറുപടി നൽകി. മറുവശത്ത് അൻവർ ആയിരുന്നു

" സാർ റോബോട്ടുകൾ മുഴുവൻ പ്രവർത്തന രഹിതമായിട്ടുണ്ട് ഇനി നിങ്ങളാരും ഷെൽട്ടറിലേക്ക് വരേണ്ടതില്ല തിരികെ വീട്ടിലേക്ക് പോകാവുന്നതേയുള്ളു it's over sir "

" ഓക്കേ അൻവർ നമുക്ക് വീണ്ടും കാണാം "

ഡേവിഡ് വയർലെസ്സ് സംഭാഷണം അവസാനിപ്പിച്ചു കാറിൽ കയറി കാർ ഗോഡൗണിനു പുറത്തേക്ക് ഇറക്കി. കാർ പ്രധാന റോഡിലേക്ക് കയറി കട്ടപ്പന ലക്ഷ്യമാക്കി നീങ്ങി.സുര്യനെ കാർമേഘങ്ങൾ വന്നു മറച്ചു മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിച്ചു ഈ മഴ പോലെ തന്നെ അനീനയുടെ വിഷമങ്ങളും പെയ്തു ഇല്ലാതായാൽ മതിയായിരുന്നു എന്ന് മനസിൽ പറഞ്ഞു കൊണ്ട് ഡേവിഡ് കാറിന്റെ വേഗത കൂട്ടി.

--------------------------------------------------------------------------------

വീണ്ടുമൊരു മഴക്കാലം പുളിമരത്തിന്റെ ഇലകളിലൂടെ മഴത്തുള്ളികൾ മുറ്റത്തെ മണ്ണിൽ വീണലിയുന്നത് ജനാലയിലൂടെ നോക്കി കൊണ്ടിരിക്കുകയായിരുന്നു അപ്പോളാണ് ഡേവിഡ് കുടയും ചൂടി കയറിവരുന്നത് കണ്ടത് അവൾ എഴുന്നേറ്റ് അടുക്കളയിൽ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന അനീയോട് വിളിച്ചു പറഞ്ഞു

" അമ്മേ എനിക്കും ചേട്ടായിക്കും കാപ്പി എടുത്തു തരാമോ "

" വന്നെടുത്തോണ്ട് പോടീ ഞാൻ ഇവിടെ കറി ഉണ്ടാക്കുന്നത് കണ്ടില്ലേ "

ആനി മറുപടി പറഞ്ഞു അനീന മറുത്തൊന്നും പറയാതെ ഫ്ലാസ്ക് തുറന്നു രണ്ടു ഗ്ലാസുകളിലേക്ക് കാപ്പി പകർന്നു അതുമെടുത്തോണ്ട് പുറത്തേക്ക് ചെന്നു ഒരു ഗ്ലാസ്‌ ഡേവിഡിന് കൊടുത്തിട്ടു അവൾ ഡേവിഡിനരികിൽ ഇരുന്നു

" ഞാൻ ഇന്ന് രാത്രി ഡൽഹിക്ക് പോകും അവിടെയാണ് ഇനി പോസ്റ്റിങ്ങ്‌ പോകുന്നതിനു മുൻപ് പറയണ്ടേ അതാ വന്നത് "

അനീനയുടെ മുഖത്ത് വിഷഭാവം നിഴലിച്ചു. ഡേവിഡ് പോക്കറ്റിൽ നിന്നും ബൊലേറെയുടെ താക്കോലെടുത്തു അവളുടെ കൈകളിലേക്ക് കൊടുത്തു

" എന്താ ചേട്ടായി ഇത് ഇതെന്തിനാ എനിക്ക് തരുന്നത് ചേട്ടായിക്ക് വേറെ കാർ ഇല്ലാലോ "

അനീന അത്ഭുതത്തോടെ ചോദിച്ചു. ഡേവിഡ് അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കാപ്പി ഒരു കവിൾ കുടിച്ചു കൊണ്ട് പറഞ്ഞു

" നീ ഈ കാറിലല്ലേ ഡ്രൈവിങ് പഠിച്ചത് ഇത് നിനക്കിരിക്കട്ടെ ഞാൻ വേറെ വാങ്ങിച്ചോളാം എന്റെ അനിയത്തിക്കുള്ള ഒരു സമ്മാനം അത്രേയുള്ളൂ. ശെരി ഞാൻ പോട്ടെ പോകാനുള്ള തയ്യാറെടുപ്പുകൾ ബാക്കിയാണ് "

ഡേവിഡ് ഗ്ലാസ്‌ അവളുടെ കയ്യിൽ കൊടുത്തു കുടയെടുത്തു വീട്ടിലേക്ക് നടന്നു.അനീന ഡേവിഡ് പോകുന്നതും നോക്കി കുറച്ചു നേരം നിന്നിട്ട് അവൾ അകത്തേക്ക് കയറിപ്പോയി

ജീവിതം അങ്ങനെയാണ് നമ്മൾ ആഗ്രഹിക്കുന്നതൊന്നും
നമുക്ക് ലഭിക്കില്ല ചിലപ്പോൾ ആഗ്രഹിച്ചതിനേക്കാളും വലുത് നമുക്ക് ലഭിക്കുകയും ചെയ്യും. ആഗ്രഹിക്കുന്നതൊക്കെ നമുക്ക് ലഭിച്ചാൽ ജീവിതത്തിനൊരു ഭംഗി ഉണ്ടാകില്ല അങ്ങനെ ചിന്തിക്കാൻ എന്റെ ചേട്ടൻ എന്നെ പഠിപ്പിച്ചു സന്തോഷങ്ങളും സങ്കടങ്ങളും ഇനിയും ഉണ്ടാകും അതൊക്കെ നേരിടാൻ ഞാനിന്നു പ്രാപ്തയാണ്.ഇതാണ് എന്റെ കഥ എന്റെ ജീവിതം

അത്രയും എഴുതിയിട്ട് അനീന ബുക്ക്‌ അടച്ചു വെച്ച് കുറച്ച് നേരം കണ്ണടച്ചിരുന്നു. എന്നിട്ട് മേശപ്പുറത്തിരുന്ന ബൊലേറോയുടെ താക്കോൽ കയ്യിലെടുത്തു പുറത്തേക്കിറങ്ങി അവൾ കാറിനകത്തേക്ക് കയറി സ്റ്റാർട്ട്‌ ചെയ്തു. അവൾ കാർ കോൺക്രീറ്റ് റോഡിലൂടെ അലക്ഷ്യമായി മുന്പോട്ട് പായിച്ചു.

അവസാനിച്ചു.......

You've reached the end of published parts.

⏰ Last updated: Aug 19, 2021 ⏰

Add this story to your Library to get notified about new parts!

BLUE BIRD Where stories live. Discover now