" നായിന്റെ മോളെ നീ എന്നെ ചതിക്കുകയായിരുന്നോ " അത്രയും പറഞ്ഞു ജസ്റ്റിൻ അനീനയെ അടിക്കാൻ കയ്യ് വീശി ഡേവിഡ് അവന്റെ കയ്യ് തടഞ്ഞു കൊണ്ട് അവന്റെ മുഖത്തു ആഞ്ഞടിച്ചു മുഖം പൊത്തി ജസ്റ്റിൻ നിലത്തേക്ക്  വീണു ജസ്റ്റിന്റെ വായിൽ നിന്നും ചോര ഒലിച്ചിറങ്ങി .കൂടെ വന്ന ജസ്റ്റിന്റെ സുഹൃത്തുക്കൾ കത്തി കയ്യിലെടുത്തു ഡേവിഡിന് നേരെ തിരിഞ്ഞതും ഡേവിഡ് സർവീസ് ഗൺ എടുത്ത് അവരുടെ നേരെ ചൂണ്ടി സുഹൃത്തുക്കൾ ഭയന്ന് പിന്നോട്ട് മാറി 

" ഒരടി മുന്പോട്ട് വെച്ചാൽ നിന്റെയൊക്കെ തല പൊട്ടി ചിതറും ഇവനെ വിളിച്ചോണ്ട്  ഇവിടുന്നു പോകുക അതാണ് നിനക്കൊക്കെ നല്ലത് "

നിലത്തിരിക്കുന്ന ജസ്റ്റിന്റെ അടുത്ത് മുട്ട് കുത്തി ഡേവിഡ് ഇരുന്നു

" ജസ്റ്റിൻ അവളെന്റെ അനിയത്തി ആണ് നിന്നെ പോലെ ഒരുത്തനു ഒരിക്കലും അവളെ കെട്ടിച്ചു തരില്ല.ഞാൻ അന്വേഷിച്ചു നീ ആരാണെന്ന്.നിന്നെ കുറിച്ചുള്ള പോലീസ് റിപ്പോർട്ട്‌ അത് മതി നിന്നെ പിടിച്ചു ജയിലിൽ ഇടാൻ അത് ഞാൻ ഇപ്പോൾ ചെയ്യുന്നില്ല.അത് മാത്രമല്ല ഞങ്ങൾക്ക് ഈ ബന്ധത്തിനോട് താല്പര്യമില്ല  അത് കൊണ്ട് നീയിത് ഇവിടെ അവസാനിപ്പിക്കണം അല്ല ഞാനായിട്ട് ഇത് അവസാനിപ്പിക്കാൻ ഇറങ്ങി തിരിച്ചാൽ അത് നിനക്ക് നല്ലതായിരിക്കില്ല.പോകാൻ നോക്ക് "

സുഹൃത്തുക്കൾ ജസ്റ്റിനെ എഴുന്നേൽപ്പിച്ചു ബൈക്കിൽ കയറ്റി ബൈക്കുകൾ വീട്ടുമുറ്റത്തു നിന്നും റോഡിലേക്ക് കയറി വേഗതയിൽ ജനലഴികളിലൂടെ നോക്കി നിൽക്കുന്ന അനീനയുടെ കണ്ണിൽ നിന്നും മറഞ്ഞു.

               വൈകുന്നേരം ആറ് മണി കഴിഞ്ഞു ഇടുക്കി പ്രെസ്സ് ക്ലബ്ബിന്റെ മുറ്റത്തേക്ക് ഡേവിഡിന്റെ കാർ കയറി മറ്റു പോലിസ് വാഹനങ്ങൾ  മുറ്റത്തു പാർക്ക്‌ ചെയ്തിരിക്കുന്നു ഡേവിഡ് ഒരു മരത്തിന്റെ ചുവട്ടിൽ കാർ പാർക്ക്‌ ചെയ്തു പ്രെസ്സ് ക്ലബ്ബിനുള്ളിലേക്ക് നടന്നു ഇടുക്കി ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ എല്ലാവരും എത്തിയിട്ടുണ്ട്.ഡേവിഡ് ഹാളിൽ പ്രവേശിച്ചു ഒഴിഞ്ഞ കസേരയിൽ ഇരുപ്പുറപ്പിച്ചു. ഡിജിപി എത്തിയതും എല്ലാവരും എഴുന്നേറ്റ് സല്യൂട് നൽകി ഇരിക്കാൻ ആംഗ്യം കാണിച്ചു കൊണ്ട് ഡിജിപി തന്റെ കസേരയിൽ ഇരുന്നു.

BLUE BIRD Where stories live. Discover now