ഫോറെവർ ലവ് 💞✔[under editing]

By theoptimisticsoul

19.9K 2.2K 1.4K

WARNING☠️:ഇത് ഒരു പുതുമയൊന്നും തന്നെ ഇല്ലാത്ത കഥയാണ്. അലീസ റോഷർ ,ഷാൻ റൊബർട്ട്സൺ എന്ന രണ്ടു ബെസ്റ്റ് ഫ്രണ്ട്സി... More

chapter-1
chapter-2
chapter-3
Chapter - 4
chapter-5
chapter-6
chapter-7
chapter-8
chapter-9
chapter -10
EID MUBARAK❣️❣️
Chapter-11
Chapter-12
Chapter-12
chapter-13
Chapter-14
Chapter-15
Chapter-16
Chapter-17
Chapter-18
Chapter-19
Chapter-20
Chapter-21
Chapter-22
Chapter-24
Chapter-25
Chapter-26
Chapter-27
Chapter-28
Bonus chapter-1
Author's note♥️
CHARACTERS
Bonus chapter-2
Bonus chapter-3
Bonus chapter-4[THE END]💞
EPILOGUE💞

Chapter-23

474 49 33
By theoptimisticsoul

💞💞💞💞💞💞ഫോറെവർ ലവ്💞💞💞💞💞💞
~by FARISHAFARAH

💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

Happy reading💞


💥💥💥

Danish's pov:

അലീസ പറഞ്ഞ ഓരോ വാക്കും എന്നിൽ വേദനയുളവാക്കി.എന്തൊക്കെയോ തിരിച്ചു പറയാൻ തയ്യാറായി നിന്നപ്പോൾ അവളുടെ ശബ്ദമൊന്നിടറിയപ്പോൾ എനിക്ക് വിഷമമായി.
ഞാൻ 'ഓക്കെ' പറഞ്ഞ് അവിടെ നിന്ന് നടന്നകന്നു.

4 വർഷങ്ങൾക്കു മുമ്പ് ഞങ്ങൾ നല്ല കട്ട ഫ്രണ്ട്സായിരുന്നു.എന്റെ കൺഫഷനാണ് എല്ലാം തകരാൻ കാരണം.അവൾ എന്നെ റിജെക്റ്റ് ചെയ്തപ്പോൾ എനിക്ക് വാശിയായിരുന്നു.പക്ഷേ, ഇപ്പോൾ എന്റെ അവളോടുള്ള ഇഷ്ടത്തിന്റെ ആഴം ഞാൻ തിരിച്ചറിഞ്ഞു.അന്ന് ഷാൻ അവർ തമ്മിൽ എഫേയ്ർ ആണെന്ന് പറഞ്ഞപ്പോൾ എനിക്ക് വല്ലാതെയായി. പിന്നീട് സത്യം അറിഞ്ഞപ്പോൾ എനിക്കെന്തോ സന്തോഷമായിരുന്നു.

ഇന്ന് അവളുടെ ബർത്ത് ഡേയ്ക്ക് തന്നെ എല്ലാരുടേയും മുമ്പിൽ വച്ച് അവളെ പ്രപ്പോസ് ചെയ്യാനാണ് ഞാൻ പ്ലാനിട്ടത്.പക്ഷേ, ഷാനിന്റെ കൂടെ അവളെ കണ്ടപ്പോൾ എനിക്കങ്ങ് ചൂടായി.എല്ലാം കയ്യീന്ന് പോയി.

സിയാദ് എന്റെ ഈ കാര്യം ഒന്നും തന്നെ അറിയില്ല.എനിക്ക് ഒരു ക്രഷ് ഉണ്ടെന്ന് അവനറിയാം.പക്ഷേ,അതാരാണെന്ന് വെളിപ്പെടുത്താൻ തീരുമാനിച്ച അന്നായിരുന്നു അലീസ അവന്റെ പെങ്ങളാണെന്ന് ഞാനറിഞ്ഞത്.

അവൻ ഈ കാര്യങ്ങളൊക്കെ അറിഞ്ഞാൽ എങ്ങനെ റിയാക്റ്റ് ചെയ്യുമെന്ന് എനിക്കറിയില്ല.

ഞാൻ പെട്ടെന്ന് എന്തു കൊണ്ടാണ് ബർത്ത്ഡേ പാർട്ടിയിൽ നിന്ന് പോയതെന്ന് അവൻ തിരക്കുന്നുണ്ടാകും.

ഞാൻ മൊബൈൽ എടുത്ത് സിയാദിനെ കോൾ ചെയ്തു.
ഞാൻ:ഹലോ
സിയാദ്:ഹലോ ഡാനി..നീ എവിടേക്കാണ് പോയത്?
ഞാൻ:ഞാൻ വീട്ടിലേക്ക് പോവുകയാണ്..നാളെ കാണാം കേട്ടോ..

ഞാൻ ഇതും പറഞ്ഞ് കോൾ കട്ട് ചെയ്തു.
ഇനി എന്താണ് ചെയ്യേണ്ടതെന്ന് ആലോചിച്ച് ഒരു എത്തും പിടിയും കിട്ടുന്നില്ല.


Ziyad's (Bhayya's)pov:

ഡാനി എന്താണ് പെട്ടെന്ന് പോയതെന്ന് ചോദിച്ചിട്ട് അതിനു മറുപടി പറയാതെ നാളെ കാണാമെന്ന് പറഞ്ഞ് കോൾ കട്ട് ചെയ്തു കളഞ്ഞു.

അവനെ എന്തോ പ്രശ്നം വല്ലാതെ അലട്ടുന്നുണ്ട്.കുറേ ദിവസമായി ഞാൻ അവനെ ശ്രദ്ധിക്കുകയായിരുന്നു.

പെട്ടെന്ന് ഒരു ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.
അസുവിനെയും ഷാനിനേയും കാണുന്നില്ല.ഞാൻ നോക്കുമ്പോഴുണ്ട് രണ്ടും നിലത്ത് ഇരിക്കുന്നു.അമാൻ നിർത്താതെ ചിരിച്ചു വീഴുന്നതും കണ്ടു.

" ഇതെന്താ..നിങ്ങൾ രണ്ടാളും നിലത്തിരിക്കുന്നേ? ..അല്ലാ ചോട്ടൂ (അമാൻ) നീയെന്താ ചിരിക്കുന്നേ?" ഞാൻ കൺഫ്യൂസ്ഡ് ആയി ചോദിച്ചു.

Alizah's pov:
ഭയ്യ കോൾ വന്നപ്പോൾ ഞങ്ങളുടെയടുത്തു നിന്നും മാറി നിന്നു.

കുറേ സമയം നിന്നിട്ട് കാൽ വേദനിക്കുന്നു. ഒരു കസേര ഞാൻ ഇരിക്കാനായി വലിച്ചിട്ടു.ഞാൻ ഇരിക്കുന്ന മുമ്പേ തന്നെ ഷാൻ എന്റെ കസേര വലിച്ചു.ഞാൻ കസേരയുടെ പിടി വിട്ടില്ല.പാവം കസേര!! .പിന്നെ കസേരയ്ക്ക് പിടിവലിയായി.പെട്ടെന്ന് അമാൻ ഞങ്ങളുടെയടുത്ത് നിന്ന് കസേര വലിച്ചു.വലിച്ചതേ എനിക്കോർമയുള്ളൂ.പിന്നെ ഞാൻ നോക്കുമ്പോൾ ഞാൻ നിലത്തിരിക്കുന്നു.what a വീഴ്ച്ച മേൻ!!!
ഷാനും വീണു എന്ന് കണ്ടപ്പോൾ എനിക്ക് സമാധാനമായി.

പിന്നെ ഞങ്ങൾ രണ്ടാളും ഞങ്ങളെ ഈ അസ്ഥയിലാക്കിയ മഹാനെ നോക്കി.അവൻ കസേരയിലിരുന്ന് ഏതാണ് ചിരി!!!

"ടാ...കുരങ്ങന് ജീൻസും ഷർട്ടും ഇട്ട 'മഹാൻ'..എന്ത് ദുഷ്ടനാടാ നീ ...സ്വന്തം ദീദിയെ അതും ബർത്ത് ഡേയ്ക്ക് തന്നെ കസേര വലിച്ച് വീഴ്ത്തിയത് മോശം ആയിപ്പോയെടാ..."ഞാൻ അമാനോട് പറഞ്ഞു.

അവന് ഒരു കൂസലുമില്ല.അവൻ എന്റെ അവസ്ഥ കണ്ട് ഇരുന്ന് ചിരിക്കുന്നു.

ഞാൻ ഷാനിനെ നോക്കി.അവന് നിലത്ത് വീണ ഒരു 'അഹങ്കാരവുമില്ല'.അവൻ മൊബൈലിൽ കുത്തിക്കളിക്കുന്നു.

" ഇതെന്താ..നിങ്ങൾ രണ്ടാളും നിലത്തിരിക്കുന്നേ? ..അല്ലാ ചോട്ടൂ (അമാൻ) നീയെന്താ ചിരിക്കുന്നേ?" ഭയ്യ ആയിരുന്നു ഇത് ചോദിച്ചത്.

...ഗോഡ്!! ഭയ്യ എത്തി!! അമാൻ എന്തെങ്കിലും ഡയലോഗടിക്കും.ഞാൻ പിന്നെയും പ്ലിങ്ങാവുമല്ലോ.
ഇവിടുന്ന് വേഗം എസ്കേപ്പണം.
ഇതെല്ലാം ആലോചിച്ച് ഞാൻ ഷാനിനോട് എണീക്കാമെന്ന് പറയാനായി നോക്കിയപ്പോൾ അവനെ കാണുന്നില്ല.ഞാൻ മാത്രം നിലത്തിരിക്കുന്നു.

ഇപ്പോ എല്ലാ ജന്തൂസും എത്തുമല്ലോ.പിന്നെ എന്റെ ഫോട്ടോയെടുത്ത് ട്രോളൽ തുടങ്ങുമല്ലോ.

ഞാൻ തല ഉയർത്തി മേലോട്ട് നോക്കി.എല്ലാ ജന്തൂസും എന്റെ ചുറ്റും കൂടി പൊട്ടിച്ചിരിക്കുന്നു.
പാവം ഞാൻ !!

ഷാൻ എന്റെ അടുത്തേക്ക് വന്നു.അവന്റെ കൈ നീട്ടി എണീക്കാൻ വേണ്ടി.

"നോക്ക് എല്ലാ ജന്തൂസും..ഇതാണെടാ എന്റെ ബെസ്റ്റ് ഫ്രണ്ട്...എന്നെ സഹായിക്കാൻ ഷാൻ വന്ന നോക്ക്.."ഞാൻ മുപ്പത്തിരണ്ട് പല്ലും കാണിച്ച് ഡയലോഗടിച്ചു.എല്ലാ ജന്തൂസും അപ്പോൾ സൈലന്റ് മോഡിലായി.

അതിനു ശേഷം എണീക്കാനായി ഷാനിന്റെ കൈ പിടിച്ചതും അവൻ എന്റെ കൈ വിട്ടതും ഒരുമിച്ചായിരിന്നു.
ഞാൻ പിന്നെയും 'നിലം പതിച്ചു'.

എല്ലാവരും പൊട്ടിച്ചിരിക്കാൻ തുടങ്ങി.ഷാൻ നല്ല പണിയാണ് എനിക്കിപ്പോൾ തന്നത്.

"എല്ലാവരും വേഗം പോസ് ചെയ്യ്"ഭയ്യ ആയിരുന്നു അത്.
എല്ലാ ജന്തൂസും എന്റെ കൂടെ ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തു.ഭയ്യയാണ് ഫോട്ടോ എടുത്തത്.

ഭയ്യയും അമാനും Hi-five അടിച്ച് ചിരിച്ചു.

"ഇതിലും വലിയ 'ബർത്ത് ഡേ പണി' ഇനി സ്വപ്നങ്ങളിൽ മാത്രം" ഞാൻ സ്വയം പറഞ്ഞു.

(തുടരും )
@@@@@@@

Hii my lovely readers..😍
അപ്ഡേറ്റ് വൈകിപ്പോയതിൽ ക്ഷമ ചോദിക്കുന്നു...😁
ചാപ്റ്റർ ഇഷ്ടപ്പെട്ടെന്ന് കരുതുന്നു.അടുത്ത ചാപ്റ്റർ long ആക്കാൻ ശ്രമിക്കാം..😁😁
Bye

Continue Reading

You'll Also Like

115K 10.6K 65
"Look Mis.PA ,നീ കരുതുന്നുണ്ടാകും ഞാൻ 'നിന്നെ' help ചെയ്തു എന്ന്...", ഒന്ന് നിർത്തി പരിഹാസത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ഹിറ്റ്ലർ തുടർന്നു, "ആക്...
16.3K 1.7K 76
ശ്വാസമടക്കിപ്പിടിച്ച് ഞങ്ങൾ ആ ചെറിയ മുറിയിൽ ചേർന്നിരുന്നു. പുറത്തുള്ള കാലൊച്ചകൾ ഞങ്ങളൊളിച്ചിരിക്കുന്ന മുറിയുടെ അടുത്തേക്കുവരുന്ന പോലെ തോന്നിയതും ഇസയു...
7 0 1
Are you ready to take your career to new heights? Look no further than Alraz International Business Links Job Consultancy, the best job consultancy i...
501 49 2
ഒരാണിന് പെണ്ണിനോടും അലെങ്കിൽ ഒരുപെണ്ണിന് ആണിനോടും വികാരം തോന്നാത്തപക്ഷം അവർക്ക് സാരമായ തകരാർ ഉണ്ടായിരിക്കണം എന്നാണ് നമ്മുടെ ശാസ്ത്രം പറയുന്നത്. അപ്പോ...