โ„™๐•ฆ๐•ฃ๐•ก๐•๐•– ๐•Š๐•™๐• ๐•ฃ๐•ฅ๐•ค

By Boraparadise

12.1K 1.6K 781

Some random short stories...... โค๏ธ Mostly Taekook stories ๐Ÿ’œ๐Ÿ’š Taekook ๐Ÿ’š๐Ÿ’œ Yoomin ๐Ÿ–ค๐Ÿค Namjin ๐Ÿ’ž More

๐Ÿฉถ ๐——๐—ฒ๐˜€๐˜๐—ถ๐—ป๐˜† 1/??
๐Ÿฉถ Destiny 2/??
๐Ÿฉถ Destiny 3/??
๐ŸฉถDestiny 4/5
๐Ÿฉถ Destiny 5/5
๐—œ๐—ป ๐— ๐˜† ๐——๐—ฟ๐—ฒ๐—ฎ๐—บ๐˜€....๐Ÿ’–
๐—œ๐—ป ๐— ๐˜† ๐——๐—ฟ๐—ฒ๐—ฎ๐—บ๐˜€.....๐Ÿ’–
๐—œ๐—ป ๐— ๐˜† ๐——๐—ฟ๐—ฒ๐—ฎ๐—บ๐˜€.. ๐Ÿ’–
๐—œ๐—ป ๐— ๐˜† ๐——๐—ฟ๐—ฒ๐—ฎ๐—บ๐˜€.... ๐Ÿ’–
เดจเต†เดžเตเดšเต‹เดฐเด‚ เดจเต€เดฏเต‡...... ๐Ÿ’—
เดจเต†เดžเตเดšเต‹เดฐเด‚ เดจเต€เดฏเต‡..... ๐Ÿ’—
เดจเต†เดžเตเดšเต‹เดฐเด‚ เดจเต€เดฏเต‡.... ๐Ÿ’—
เดจเต†เดžเตเดšเต‹เดฐเด‚ เดจเต€เดฏเต‡..... ๐Ÿ’—
เดจเต†เดžเตเดšเต‹เดฐเด‚ เดจเต€เดฏเต‡..... ๐Ÿ’—
เดจเต†เดžเตเดšเต‹เดฐเด‚ เดจเต€เดฏเต†... ๐Ÿ’—
Born For Me
Born For Me
Born For Me
Born For Me
Born for me

Born For Me

429 76 41
By Boraparadise

Hoi...... Enthalla......??

Sugam alle...??  Enik theere sugam alla pillere  ....

Ntha paraya ... Nigade author.... athayath ee njan nalla fuddiee ayathu kondum, under weight allathath kondum enik check up cheyyendi vann.... 🤧

Karyam patientsne kuthi vekkumengilum varshagalkk shesham athinte vedana enthann njanum arinj...🥺

Ninakk maruyadhakk fud kazhicha porarunno enn aa needile nte kayyil keriyappo nte brain ennod thanne parayanth enik kekkam....

So aa kuthum medichond aanu njan kazhinja You are mine chapter ettath... Chapter ett apo thanne onnum nokkathe keri kidann uragi..

Eneett nokiyappo notificationte ennam 90+

Sathyam paranja santhosham kond erikkane mela enna state arunn 😂😂 sathyaayittum njan ezhuth thudangiyitt ethrem notification adhyayitt kaanuva...

So comment cheytha vote cheytha nte kuttys nu ellam 😘.

Author lob you.... 🫂💗 nokkanda true lub aa 👉👈

So appo paranj vannath comment ok ed pillere... Onnolllelum oral santhoshikan nigal karanam aakuvane nallathalle 😌

Ethrem kettapo nigal happy ayille....

Baa eni kurach tension adikkam....

____________________________________________






പിന്നിൽ ആരോ വിളിക്കുന്നത് കേട്ട് ഗൗരി തിരിഞ്ഞു നോക്കി....

പക്ഷെ ആളെ കണ്ടതും ഗൗരി ഒന്ന് സർപ്രൈസ് ആയി... പക്ഷെ അതെ പോലെ തന്നെ irritate മായി....






തീർത്ഥ കൃഷ്ണ.

തന്റെ നേരെ ഒരു wide smile മായി നടന്നു വരുന്ന തീർത്ഥയെ കണ്ടതും ഗൗരി അവിടെ നിന്നും പോകാനായി ഒരുങ്ങി....

തീർത്ഥ : ഏയ്‌.... ഗൗരി.... പോവണോ...??

Alredy mood ശെരിയല്ലാതെ നിൽക്കുന്ന ഗൗരിക്ക് തീർത്ഥയുടെ presence അത്ര ഇഷ്ടമായില്ല....

തീർത്ഥ : ഒരുപാട് നാൾക്ക് ശേഷം കണ്ട ഒരു ഫ്രണ്ടിനോട് ഇങ്ങനെ ആണോ behave ചെയ്യണേ....??

അത്രയും സമയം മിണ്ടാതിരുന്ന ഗൗരി അവൾക്ക് നേരെ തിരിഞ്ഞു... 

ഗൗരി : excuseme... താൻ എന്ന് മുതലാ എന്റെ ഫ്രണ്ട് ആയത്....?? പിന്നെ എനിക്ക് താൽപ്പര്യം ഇല്ലാത്ത ആൾക്കാരോട് സംസാരിച്ച് എന്റെ വിലപ്പെട്ട സമയം കളയാൻ ഞാൻ തീരെ ആഗ്രഹിക്കുന്നില്ല....

തീർത്ഥ കയ്യൊക്കെ കെട്ടി അതെ ചിരിയോടെ നിൽപ്പാണ് ...

തീർത്ഥ : oh come on gawri... ഒന്നൂല്ലേലും ഒരുപാട് വേദികളിൽ എന്റെ strong എതിരാളി ആയി നിന്ന ഒരു പരിചയം നമുക്കിടയിലുണ്ടല്ലോ...

ഗൗരിക്ക് അവളുടെ സംസാരം തീരെ ഇഷ്ടപ്ലെടുന്നില്ലായിരുന്നു....

ചെറുപ്പം മുതലേ ഡാൻസ് കോംപറ്റീഷനിൽ ഗൗരിയുടെ എതിരാളി ആണ് തീർത്ഥ....

പലപ്പോഴും തന്റെ വിജയത്തെ നീരസത്തോടെ നോക്കി നിൽക്കുന്ന തീർത്ഥയെ അവൾ കണ്ടിട്ടുണ്ട്.....

ഒരിക്കൽ വിധി നിർണയത്തിൽ ജഡ്ജസ് ക്രമക്കേട് കാണിച്ചത് കൊണ്ടാണ് ഗൗരിക്ക് 1st prize കിട്ടിയത് എന്ന് പറഞ്ഞു  തീർത്ഥയും കുടുംബവും വലിയ പ്രേശ്നങ്ങൾ വരെ ഉണ്ടാക്കിയിട്ടുണ്ട്.....

അന്നും ഒരു പകയോടെ, എന്നാൽ അതിലുപരി തന്റെ വിജയത്തെ തട്ടി എടുത്തതല്ലേ എന്ന തരത്തിലുള്ള ഒരു പുച്ഛത്തോടെ തന്നെ നോക്കി നിൽക്കുന്ന തീർത്ഥയെ ഗൗരി ശ്രെദ്ധിച്ചിരുന്നു......

ഇപ്പോൾ തന്നെ ആണെങ്കിലും അതെ പുച്ഛം നിറന്ന സംസാരം അവളിൽ നിന്നും ലഭിക്കുമ്പോൾ മാക്സിമം ഒഴിവായി പോകാനാണ് ഗൗരി ശ്രമിക്കുന്നത്  ......

പക്ഷെ തന്നെ വിടാതെ പിടിച്ചു നിർത്തുകയാണ് തീർത്ഥ... അതു കൊണ്ട് തന്നെ അവൾക്ക്‌ മറുപടി നൽകി.....

ഗൗരി : ഓക്കേ.... എന്താ നിനക്ക് വേണ്ടത്...??

തീർത്ഥ : ഏയ്‌.... എനിക്കൊന്നും വേണ്ട... ഞാൻ വെറുതെ നിന്റെ സുഖവിവരങ്ങൾ ഒക്കെ ഒന്ന് തിരക്കി എന്ന് മാത്രം....  അല്ല നീ ഇപ്പൊ ഡാൻസ് ഒന്നും ചെയ്യാറില്ലേ....??  The great dancer ഗൗരി ഗായത്രിയുടെ പേര് ഇപ്പൊ അങ്ങനെ പറഞ്ഞു കേൾക്കുന്നില്ല..... Why....?? What happend ..??

തീർത്ഥയുടെ സംസാരത്തിൽ... currently തന്റെ career നെ പറ്റി എല്ലാം മനസ്സിലാക്കിയിട്ടാണ് സംസാരിക്കുന്നത് എന്ന് ഗൗരിക്ക് വ്യക്തമായി മനസ്സിലായി....

ഗൗരി : എന്ത് തന്നെയായാലും.... Its non of your bussiness miss Theerdha....

ഒരു warning tone ൽ ഗൗരി അവൾക്ക് മറുപടി നൽകി ....

തീർത്ഥ : yaah... I know...., എന്ത് ചെയ്യാൻ ഞാൻ ആ ഫീൽഡ് ഒക്കെ വിട്ട് സിങ്കപ്പൂർ ജോബ് ആയി.. Settled ആയി.....  നീ അപ്പോഴും നിന്റെ passion നു പിന്നാലെ അല്ലായിരുന്നോ.....??? അഹ് പിന്നെ നിന്റെ കല്യണം കഴിഞ്ഞല്ലേ..... ആരാ ആൾ.....??

ഗൗരി : ആരായാലും നിനക്ക് എന്താ...???

തീർത്ഥ : nothing.... ആഹ് പിന്നെ എന്റെ marriage ആണ്.... ഈ വരുന്ന സൺ‌ഡേ... So നീ വരണം....

ഗൗരി അവൾ പറയുന്ന കാര്യങ്ങൾ എല്ലാം ഒരു intrest ഇല്ലാതെ കേട്ട് നിന്നു....

തീർത്ഥ : ഓഹ്... നിനക്ക് ഞാൻ എന്റെ fiancé യെ പരിചയപ്പെടുത്തിയില്ലല്ലോ.... Wait.....

തീർത്ഥ അതെ smirky smile ഓടെ കുറച്ചു അപ്പുറത്തായി നിൽക്കുന്ന ഒരു ചെറുപ്പക്കാരനെ വിളിച്ചു.

തീർത്ഥ : വിവി........


വിവേക് നമ്പ്യാർ.

വിവേക് അവർക്കരികിലേക്ക് വന്നു....

വിവേക് : എന്താടോ...??

തീർത്ഥ : ആഹ്... ദേ ഒരാളെ പരിചയപ്പെടുത്താൻ വിളിച്ചതാ....

വിവേക് മുന്നിലേക്ക് നോക്കിയതും അവരെ ഒരു confusion ൽ നോക്കി നിൽക്കുന്ന ഗൗരിയെ ആണ് കാണുന്നത്....

തീർത്ഥ : ഇത്‌ ഗൗരി... ഞാൻ പറഞ്ഞിട്ടില്ലേ എപ്പോഴും competitions നു എനിക്ക് ഒരു strong എതിരാളി ഉണ്ടായിരുന്നു എന്ന്....  She is this.... Gawri Gaayathri ...

തീർത്ഥ ഒരു smirk + പുച്ഛം നിറഞ്ഞ രീതിയിൽ പറഞ്ഞു....

വിവേക് : ഓഹ്... ഹെലോ... 

വിവേക് അവൾക്ക് നേരെ ഒരു ഒന്ന് ചിരിച്ചു.... ഗൗരിയിൽ പ്രത്യേകിച്ച് വല്യ റിയാക്ഷൻ ഒന്നും തന്നെ ഇല്ല....

വിവേക് : ഓക്കേ... നിങ്ങൾ സംസാരിക്ക്‌... ഞാൻ അവിടെ ഉണ്ടാവും....

അതും പറഞ്ഞു അവൻ അവിടെ നിന്നും പോയി....

തീർത്ഥ :  അതാ എന്റെ ആള്....ഞങ്ങളുടേത് ഒരു love + arranged marriage ആണ്.... 7 years relationship...

തീർത്ഥ പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോഴും ഗൗരിയുടെ ചിന്ത മറ്റെവിടെയോ ആയിരുന്നു....

തീർത്ഥ : നിനക്ക് ഒരു boyfriend ഉണ്ടായിരുന്നല്ലോ.... അയാളെ ആണോ നീ കല്യണം കഴിച്ചത്.....??

അവളുടെ ചോദ്യം കേട്ടതും ഗൗരിയിൽ ഒരു അസ്വസ്ഥത ഉളവായി.....

പക്ഷെ അത് maximum പുറത്ത് കാണിക്കാതിരിക്കാൻ ശ്രെമിച്ചു.....

ഗൗരി : നിന്റെ വിസ്താരം കഴിഞ്ഞെങ്കിൽ ഞാൻ പോട്ടെ....

ഇതും പറഞ്ഞു ഗൗരി പോകാനായി തിരിഞ്ഞു.......

ഒരു സ്റ്റെപ് മുന്നോട്ട് വെച്ചതും.........

തീർത്ഥ : വരുൺ മരിച്ചു.... അല്ലേ ഗൗരി....????

ആ ഒരു ചോദ്യം കേട്ടതും ഗൗരി ഒരു നിമിഷം ഒന്ന് stuck ആയി....
കണ്ണുകൾ നിറഞ്ഞു.....

ഒന്ന് അനങ്ങാൻ പോലും കഴിയാത്ത അവസ്ഥ....

താൻ കേൾക്കാൻ ആഗ്രഹിക്കാത്ത  വാക്കുകളിൽ ഒന്നാണ് അത്.... പക്ഷെ അതിങ്ങനെ പലരിൽ നിന്നും കേൾക്കുമ്പോൾ ഉള്ളിൽ നിറഞ്ഞു വരുന്നത് എന്താണെന്ന് അവൾക്ക് തന്നെ അറിയില്ലാരുന്നു.....

ഉള്ളിൽ സങ്കടവും ദേഷ്യവും  അങ്ങനെ എന്തൊക്കെയോ നുരഞ്ഞു പൊങ്ങുന്നുണ്ട്....

അതു കൊണ്ട് തന്നെ രണ്ട് കൈകളും ഒന്ന് ചുരുട്ടിപ്പിടിച്ചു തന്റെ emotions നെ control ചെയ്യാൻ അവൾ ശ്രെമിച്ചു....

തീർത്ഥ : ഞാൻ എന്റെ ഒരു ഫ്രണ്ട് വഴി അറിഞ്ഞതാ..... I feel so sad of you....

ഗൗരി തന്റെ കണ്ണുകൾ ഒന്ന് അടച്ചു തുറന്നു.... Still കൈകൾ ചുരുട്ടിപ്പിടിച്ചിരിക്കുകയാണ്.......

തീർത്ഥ : anyway .. നീ അതിൽ നിന്നെല്ലാം move on ആയി വേറെ കല്യാണം ഒക്കെ കഴിച്ചല്ലോ.... നന്നായി......

തീർത്ഥ പറയുന്ന ഓരോ കാര്യങ്ങളിലും തന്നെ ആശ്വസിപ്പിക്കുന്ന ഒരു സ്വരം അല്ല ഉള്ളത്  എന്ന് ഗൗരിക്ക് അറിയാം....

പക്ഷെ .... ഇപ്പോൾ അവളോട് തർക്കിക്കാനോ, വഴക്കിടാനോ ഉള്ള ഒരു മാനസികാവസ്ഥ അല്ല ഗൗരിയുടേത്....

അത് കൊണ്ട് തന്നെ അതിനെ കണ്ടില്ല കേട്ടില്ല എന്ന് കരുതി അവൾ മുന്നോട്ട് പോകാൻ ഒരുങ്ങി....

പക്ഷെ.......

: തച്ചു... വാ പോകാം.....

പിന്നിൽ തനിക് പരിചിതമായ ഒരു ശബ്ദം കേട്ടപ്പോൾ ഗൗരി ഒരു നിമിഷം ഒന്ന് നിന്നു  ......

ആ ശബ്ദം..... അത് തനിക്കേറെ പരിചിതമാണ്........

ഒരു ഞെട്ടലോടെ അവൾ തിരിഞ്ഞ് നോക്കി .......













വരുൺ നമ്പ്യാർ
ആളെ പ്രേതേകിച് പരിചയപ്പെടുത്തണ്ടല്ലോ... നമ്മുടെ ഗൗരിയുടെ വിച്ചു തന്നെ ആണ്....

ഏഹ്.... മരിച്ചു പോയവന് ഇവിടെ എന്താ കാര്യം എന്നല്ലേ...... പറയാം......

മുന്നിൽ നിൽക്കുന്ന ആളെ completely shock ആയി ആണ് ഗൗരി നോക്കുന്നത്....

നിറഞ്ഞു നിന്ന കണ്ണുകളിൽ നിന്നും കണ്ണുനീർ ഉതിർന്നു .....

കയ്യും കാലുമെല്ലാം ഒരു തരം മരവിച്ച അവസ്ഥ....

എന്നേക്കുമായി തനിക് നഷ്ടമായി എന്ന് കരുതിയ ആൾ ആണ് ഇന്ന് തനിക് മുന്നിൽ വന്നു നിൽക്കുന്നത്....

സത്യമാണോ എന്ന് പോലും വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു......

ചുറ്റിനും നടക്കുന്നത് എന്താണെന്ന് മനസ്സിലാക്കാൻ കഴിയാത്ത പോലെ....

നിറ കണ്ണുകളോടെ നോക്കുന്ന ഗൗരിയെ ഒരു smirky smile ൽ നോക്കി നിൽക്കുകയാണ് തീർത്ഥയും, വരുണും.....

ഗൗരിക്ക് എന്തെങ്കിലും പറയണം എന്ന് ഉണ്ട് ... പക്ഷെ ശബ്ദം പോലും പുറത്തേക്ക് വരുന്നില്ല.......

വരുണും, തീർത്ഥയും അവളുടെ ഈ ദയനീയമായ അവസ്ഥയെ നല്ല പോലെ enjoy ചെയ്ത് ആണ് നിൽപ്പ്....

തീർത്ഥ : അഹ്... ഗൗരി.... ഏത്‌ എന്റെ ബ്രദർ ആട്ടോ....

ഗൗരി ഒരു ഞെട്ടലോടെ അവരെ രണ്ടാളെയും നോക്കി.....

തീർത്ഥ : brother means എന്റെ finance യുടെ അനിയൻ....

വരുണും തീർത്ഥയും ഒന്ന് പരസ്പരം നോക്കി ചിരിച്ചു.....

തീർത്ഥ : വിച്ചു നിനക്ക് ഇതാരാണ് എന്ന് അറിയാമോ...??

തീർത്ഥ വരുണിനോടായി ചോദിച്ചു......

വരുൺ : പിന്നെ.... അതെന്ത് ചോദ്യാ തച്ചു ... എനിക്ക് അറിയാത്ത ആൾ ഒന്നും അല്ലല്ലോ  .....

വരുണിന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു മറുപടി, അവന്റെ മുഖത്തു നിറഞ്ഞു നിൽക്കുന്ന പുച്ഛഭാവം എല്ലാം ഗൗരിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു.......

എല്ലാത്തിനും ഉപരി വരുണിന്റെ ഈ തിരിച്ചു വരവ് പോലും അവൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു.....

തീർത്ഥ : ഹാ..... നീ മരിച്ചതല്ലേ വിച്ചു... പിന്നെങ്ങനെയാ ഇവിടെ.... 🤔🤔🤔

വരുൺ : അഹ്.... ചിലരുടെ ഒക്കെ മുന്നിൽ മരിച്ചതായി അഭിനയിക്കേണ്ടി വന്നു.....

അവരുടെ സംസാരത്തിൽ ആ sarcasm ഗൗരിക്ക്‌ വ്യക്തമാവുന്നുണ്ട്....

അതു കൊണ്ട് തന്നെ ഒരു painful eyes ൽ അവൾ വരുണിനെ നോക്കി.......

പക്ഷെ അപ്പോഴും അവന്റെ മുഖത്ത് അതെ expression തന്നെ ആണ് കാണാൻ സാധിച്ചത്.......

തീർത്ഥ : ഹാ.... നീ ഇങ്ങനെ twist ഇടാതെ കാര്യം പറ  .... കണ്ടില്ലേ നമ്മുടെ ഗൗരി ആകെ ഷോക്ക് ആയി നിൽക്കുന്നത്.....

അവൾ വരുണിനോടായി പറഞ്ഞു....

വരുൺ : ഏയ്‌..... അതൊക്കെ നീ തന്നെ അങ്ങ് പറഞ്ഞ മതി....  ഒന്നൂല്ലേലും ഇതിന്റെ ഒക്കെ masterbrain അതാണല്ലോ....

അവൻ തീർത്ഥയുടെ തലയിൽ അവന്റെ തല മുട്ടിച്ചു കൊണ്ട് പറഞ്ഞു.........

തീർത്ഥ : അപ്പൊ ഗൗരി.... ഇനി ഞാൻ നിനക്ക് കുറച്ചു കാര്യങ്ങൾ പറഞ്ഞു തരാം.... അത് കേൾക്കാൻ ഉള്ള മനക്കട്ടി നിനക്ക് ഉണ്ടാവണം....

എത്രത്തോളം ഗൗരിയെ കളിയാക്കാമോ, അവളുടെ ഈ അവസ്ഥയെ കൂടുതൽ കുത്തി നോവിക്കാമോ അത്രയുമൊക്കെ ചെയ്യുന്നുണ്ട് തീർത്ഥ.....

തീർത്ഥ : ഈ നിൽക്കുന്ന നിന്റെ  so called boyfriend  ഇല്ലേ.... അവൻ എന്റെ bestfriend ആണ്.....

ഗൗരിയുടെ മുഖത്തു അപ്പോഴും ആ ഷോക്ക് ആണ് ഉള്ളത്..... പക്ഷെ.......
അത്രയും നേരം ഒരു ഒരു victory smilode നിന്നിരുന്ന തീർത്ഥയുടെ മുഖം പെട്ടന്ന് മാറി....

തീർത്ഥ : എന്നും നിന്റെ മുന്നിൽ തോൽക്കാനേ എനിക്ക് കഴിഞ്ഞിട്ടുള്ളൂ... ഞാൻ ആഗ്രഹിച്ച പല വിജയങ്ങളും നീ നേടി എടുത്തു.... എപ്പോഴും നിനക്ക് പിന്നിൽ......പൈസ കൊടുത്തായാലും ഒരു തവണ എങ്കിലും നിന്നെ എന്റെ പിന്നിലാക്കണം എന്ന് കരുതി പലതും ചെയ്തു... അപ്പോഴും luck നിന്റെ കൂടെ ആയിരുന്നു  ..... അവസാനം എന്നും നിന്നെ മറികടക്കാനോ,തോൽപ്പിക്കാനോ കഴിയില്ല , നിനക്ക് കീഴിലാണ് ഞാൻ എന്ന് എന്റെ വീട്ടുകാർ വരെ എന്നെ കുറ്റപ്പെടുത്തിയപ്പോൾ തൊട്ട് എനിക്ക് നിന്നോട് വെറുപ്പാ....

ഗൗരിക്ക് ഇതൊന്നും വിശ്വസിക്കാനെ കഴിയുന്നില്ലായിരുന്നു.....

തന്റെ വിജയങ്ങൾ ദേഷ്യത്തോടെ നോക്കി ഇരുന്നത് അവൾ കണ്ടിട്ടുണ്ട്.... പക്ഷെ അത് ഒരു വെറുപ്പിലേക്ക് എത്തും എന്ന് കരുതിയില്ല.....

തീർത്ഥ : പിന്നീട് എന്റെ ലക്ഷ്യം നിന്നെ തകർക്കുക എന്നത്തിലായിരുന്നു.... പക്ഷെ നീ സത്യസന്ധത ആണല്ലോ.... നിന്റെ career and passion ൽ focus ചെയ്യുന്നവൾ.... അത് കൊണ്ട് അതിൽ തന്നെ നിനക്ക് ഉള്ള പണി തരാൻ ഞാൻ തീരുമാനിച്ചത്.....

തീർത്ഥ ഒരു ചിരിയോടെ വിച്ചുവിനെ നോക്കി  ....

തീർത്ഥ : ഞാൻ അനുഭവിച്ച ആ pressure, എന്റെ parents ന്റെ അടുത്ത്  നിന്നും ഞാൻ കേട്ട വാക്കുകൾ, എപ്പോഴും ഞാൻ ആഗ്രഹിക്കുന്നതൊക്കെ നേടി എടുക്കുന്ന നീ..എല്ലാം എന്നെ വല്ലാതെ തളർത്തി....  
എന്റെ ആ അവസ്ഥ കണ്ട് എന്നെ ഹെല്പ് ചെയ്യാൻ വന്ന എന്റെ bestfriend ആണ് ഇവൻ......

വിച്ചു ഒരു smirky smilode ഗൗരിയെ നോക്കി........

തീർത്ഥ : നീയും ആയി ഇവന് ഉണ്ടായിരുന്ന ദിവ്യ പ്രണയം എല്ലാം ഞങൾ ഉണ്ടാക്കിയ പ്ലാൻ ആയിരുന്നു.... ഒരു relationship ഒക്കെ ആവുമ്പോ നീ ഇതിൽ നിന്നെല്ലാം distract ആകും എന്ന് ഞാൻ കരുതി.... But അവിടെയും നീ എന്നെ തോൽപ്പിച്ചു..... കാരണം അപ്പോഴും നീ നിന്റെ passion വിട്ട് കളഞ്ഞില്ല.....
പിന്നെ ഞങ്ങളും ഓർത്തു എത്രത്തോളം നിങ്ങടെ റിലേഷൻ strong ആവുന്നോ അത്രത്തോളം നിന്നെ വേദനിപ്പിക്കാൻ അത് കൂടുതൽ സഹായിക്കും എന്ന്.... അത് കൊണ്ട് തന്നെയാ ഇവൻ നിന്റെ ഇഷ്ടങ്ങൾക്ക് എല്ലാം കൂട്ട് നിന്ന് നിന്റെ ഇഷ്ടം പിടിച്ചു പറ്റിയത്......

ഗൗരിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു......

സ്നേഹിച്ചിരുന്ന സമയത്ത് വിച്ചു അവളെ സപ്പോർട്ട് ചെയ്തതും, ഓരോ കോമ്പറ്റിഷനു പോകുമ്പോൾ അവൾക്ക് ധൈര്യം കൊടുത്ത് കൂടെ നിന്നതും, അവളെ ഓർത്ത് അവൻ എന്നും proud ആയിരിക്കും എന്നെല്ലാം പറഞ്ഞതുമൊക്കെ അവൾ ആ സമയം ഓർത്തു....

ഇന്ന് അതെല്ലാം വെറും കപട സ്നേഹം ആയിരുന്നു എന്ന് അറിയുമ്പോൾ സഹിക്കാൻ കഴിയുന്നില്ലായിരുന്നു.....

ഒരിക്കലും അവനിൽ നിന്നും അങ്ങനെ ഒരു move അവൾ പ്രതീക്ഷിച്ചതെയല്ല....

തീർത്ഥ : ഞങ്ങടെ പ്ലാൻ പോലെ നിങ്ങടെ relation നല്ല സ്ട്രോങ്ങ്‌ ആയി.... നീ നിന്റെ ജീവന് തുല്യം അവനെ സ്നേഹിച്ചു..... പക്ഷെ അതിനിടക്ക് എന്റെ parents എന്നെ സിങ്കപ്പൂർ വിട്ടു.... എനിക്ക് എന്റെ ഡാൻസും, careeer എല്ലാം ഉപേക്ഷിച്ചു പോകേണ്ടി വന്നു... നീ കാരണം......

അവൾ ഗൗരിക്ക് നേരെ വിരൽ ചൂണ്ടി

തനിക്ക് നേരെ ഉയർന്ന ഈ വിരലും,ആരോപണങ്ങളും, ഒന്നും തന്നെ ഗൗരി അർഹിക്കുന്നതാണോ എന്ന് ചോദിച്ചാൽ ഒരിക്കലുമല്ല....

പക്ഷെ തീർത്ഥ ഇവിടെ തനിക്ക് ലഭിക്കാതെ പോയ പല അവസരങ്ങളുടെയും revenge എടുക്കുകയാണ്.....

തീർത്ഥ : ഓരോ വർഷവും കടന്നു പോകുമ്പോഴും നിന്നെ തകർക്കാൻ ഒരു സമയം നോക്കി ഇരിക്കുവായിരുന്നു ഞാൻ.....

തന്നോട് ഇത്ര മാത്രം വെറുപ്പും, പകയും, ദേഷ്യവും തീർത്ഥ കാണിക്കുന്നത് എന്തിനാണ് എന്ന് ഗൗരിക്ക് മനസ്സിലാവുന്നേയില്ല.....

ഒരിക്കലും തീർത്ഥക്ക്‌ കിട്ടേണ്ടത് അവൾ തട്ടിപ്പറിച്ച് എടുത്തതല്ല....

തന്റെ hardwork കൊണ്ടും, dedication കൊണ്ടും അവൾ നേടിയെടുത്തതാണ് അവയെല്ലാം......

തീർത്ഥ : but ഇവനെ ഞാൻ സമ്മതിച്ചിരിക്കുവാ... അത്രേം അടിപൊളി ആക്ടിങ് അല്ലായിരുന്നോ....

അവൾ വിച്ചുവിനെ നോക്കി പറഞ്ഞു.....

തീർത്ഥ : ആഹ് പിന്നെ നീ നിന്റെ വീട്ടിൽ നിങ്ങടെ കാര്യം പറയാൻ പോവാ എന്നൊക്കെ പറഞ്ഞപ്പോ ഇവനും ഒന്ന് panic ആയി..... ഞാനും വിവേക് ഏട്ടനും സിങ്കപ്പൂർ ആയത് കൊണ്ട് ഇവൻ അവിടേക്ക് വന്നു.... But നിന്നോട് പറഞ്ഞത് ബാംഗ്ലൂർ പോവാ എന്ന്......

വിച്ചു : സത്യം പറഞ്ഞാൽ എനിക്ക് അതിനു മുന്നേ ഇവിടെ നിന്നും പോകണം എന്ന് ആയിരുന്നു.... But ഇവൾ സമ്മതിക്കണ്ടേ....... പിന്നെ റിലേഷൻ സീക്രെട് ആയി കൊണ്ട് പോയാൽ മതി എന്ന് പറഞ്ഞത് കൊണ്ട്  ഇവൾ സമ്മതിക്കുകയും ചെയ്തു.....

അവൻ തീർത്ഥയോടായി പറഞ്ഞു....

ഗൗരി അപ്പോഴും അവൾക്കും വിച്ചുവിനും ഇടയിൽ ഉണ്ടായ പല സംഭവങ്ങളും ഓർത്തെടുത്തു.....

രണ്ടുപേരുടെയും വീട്ടിൽ അറിയാത്ത സ്ഥിതിക്ക് റിലേഷൻ സീക്രെട് ആയി കീപ് ചെയ്താൽ മതി എന്നും..... മറ്റുള്ളവർ അറിഞ്ഞാൽ അത് കൂടുതൽ പ്രേശ്നങ്ങളിലേക്ക് കൊണ്ട് പോകുമെന്നുമൊക്കെ വിച്ചു അവളോട് പറഞ്ഞതെല്ലാം അവൾ ഓർത്തെടുത്തു....

അപ്പോഴെല്ലാം ഗൗരിയുടെ മുഖത്ത് ഒരു painful smile ഉണ്ടായിരുന്നു.....

നമ്മൾ ഒരാളെ വിശ്വസിച്ച് കൂടെ നിന്നിട്ട് അവസാനം ആയാൾ തന്നെ ആണ് തന്റെ തകർച്ചക്ക്‌ കാരണം എന്ന് അറിയുമ്പോഴുള്ള അവസ്ഥ....  അത് പറഞ്ഞറിയിക്കാൻ പറ്റില്ല....

ചിലർ സ്ട്രോങ്ങ്‌ ആയി നിന്ന് എല്ലാം കേൾക്കും, ചിലർ ആദ്യം ഒന്ന് വിഷമിച്ചാലും അതിൽ നിന്നെല്ലാം പിന്നീട് recover ആവും....

പക്ഷെ മറ്റുചിലർ അതോടു കൂടി തകർന്നു പോകും.... ആരോടും വിശ്വാസമില്ലാതെ ആവും......

തീർത്ഥ : ഇവൻ ഞങളുടെ അടുത്ത് വന്നു കഴിഞ്ഞ് ഇങ്ങോട്ട് തിരിച്ചു പോരണം എന്ന് ഇല്ലായിരുന്നു.....
So ഒരു break up ആണ് ഞങൾ plan ചെയ്തത്...... But i know how much strong you are......  ഇവൻ നിന്നെ വിട്ടിട്ട് പോയാലും നീ സ്ട്രോങ്ങ്‌ ആയി തന്നെ അതിനെ നേരിടും ..... അത് കൊണ്ട് നിന്റെ weekness എന്ന് പറയുന്നത് നീ ഇഷ്ടപ്പെടുന്നവരുടെ നഷ്ടം ആണ് എന്ന് ഞങ്ങൾക്ക് മനസ്സിലായി അത് കൊണ്ട് തന്നെ  ഞങൾ അത് വെച്ച് കളിച്ചത്......

ഗൗരി വിച്ചുവിനെ നോക്കി....

വിച്ചു : നിന്നോട് ഞാൻ ഇടക് ഇടക്ക് എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്യും, ഞാൻ ഇല്ലാതായാൽ നീ ജീവിക്കുവോ എന്നൊക്കെ ചോദിച്ചത് നിന്നെ ഒന്ന് ടെസ്റ്റ്‌ ചെയ്തതാ.... And അതിലൂടെ എനിക്ക് മനസ്സിലായി ഞാൻ ഇല്ല എന്ന് അറിഞ്ഞാൽ നീ completely തകർന്നു പോകും എന്ന്....... അതാണ് ഞങ്ങൾക്കും വേണ്ടിയിരുന്നത്.......

വിച്ചുവിന്റെ ഈ വാക്കുകൾ കേൾക്കുമ്പോൾ ഗൗരിക്ക് ഉള്ളിൽ ഒരുപാട് ദേഷ്യവും ഉണ്ട്... അത് പോലെ തന്നെ സങ്കടവും ഉണ്ട്.......

തീർത്ഥ : അവിടെന്ന് ഞാൻ കണ്ടു.... ഞാൻ ആഗ്രഹിച്ച കാഴ്ച...... നീ completely തകരുന്നത്...... സത്യം പറയാല്ലോ ഗൗരി.... ലൈഫിൽ ഞാൻ ഇത്രേം സന്തോഷിച്ച ഒരു ദിവസം വേറെ ഉണ്ടാവില്ല......  I know മറ്റൊരാളുടെ തകർച്ചയിൽ സന്തോഷിക്കുന്നത് cruel ആണ് എന്ന്  .... But നിന്റെ കാര്യത്തിൽ ഞാൻ cruel ആണ്..... കാരണം നീ എന്നും എനിക്ക് ഒരു തടസ്സം തന്നെ ആയിരുന്നു ....

ഗൗരിക്ക് തീർത്ഥയോട് എന്തെങ്കിലുമൊക്കെ പറയണം എന്ന് ഉണ്ട്.... പക്ഷെ കഴിയുന്നില്ലായിരുന്നു.....

തീർത്ഥ : ഇപ്പൊ നിന്നോട് വന്നു ഇതെല്ലാം പറഞ്ഞത് എന്ത് കൊണ്ടാ എന്ന് അറിയാമോ..?? Career ൽ നീ എന്നെ പിന്നിലാക്കി എങ്കിലും ലൈഫിൽ നിന്നെക്കാളും പതിന്മടങ്‌ മുന്നിലാണ് ഞാൻ എന്ന് കാണിക്കാൻ.....
Now iam so happy.......

തീർത്ഥ ഗൗരിയുടെ നേരെ ഒരു victory smile pass ചെയ്തു......

തീർത്ഥ : നീ ഒക്കെ അല്ലേ ഗൗരി.....?? ഞാൻ ഇതൊക്കെ പറഞ്ഞിട്ട് നിനക്ക് സഹിക്കാൻ ഒക്കെ പറ്റുന്നുണ്ടല്ലോ അല്ലേ...??

ഒരു fake concern  expression ഒക്കെ ഇട്ട് തീർത്ഥ അവളോട് ചോദിച്ചു....

തീർത്ഥയുടെ ഈ ആക്ട് ഒക്കെ കണ്ട് ചിരിച് നിൽക്കുകയാണ് വിച്ചു....

തീർത്ഥ : ഓക്കേ..... എനിക്ക് പറയാൻ ഉള്ളതൊക്കെ കഴിഞ്ഞു.... വിച്ചു നിനക്ക് വല്ലോം പറയാനുണ്ടോ..???

അവൾ വിചുവിന്റെ നേരെ തിരിഞ്ഞു....

വിച്ചു : എനിക്ക് എന്ത് പറയാൻ....  നീ പെട്ടന്ന് കാര്യങ്ങൾ പറഞ്ഞു തീർക്ക്‌ എന്നിട്ട് നമുക്ക് പോയേക്കാം....

അവൻ അത് പറയുമ്പോഴേല്ലാം കണ്ണ് ഗൗരിയിലാണ്.....

തീർത്ഥ : അപ്പൊ ഇത്രെയൊക്കെ ഉള്ളു.... ആഹ് പിന്നെ നിന്റെ ഇപ്പോഴത്തെ ലൈഫിൽ നീ അത്ര ഹാപ്പി അല്ല എന്ന് തോന്നുന്നു.... Its ok ഗൗരി എല്ലാം ശെരിയാവൂട്ടോ.....
എങ്കിൽ നീ ചെല്ല്.... നിന്റെ വിലപ്പെട്ട സമയം വേസ്റ്റ് ചെയ്യണ്ട.....

ഗൗരി ശെരിക്കും തകർന്ന അവസ്ഥയിലാണ്..... എന്തെങ്കിലും അവരോട് പറയണം എങ്കിലും വാക്കുകൾ പുറത്തേക്ക് വരുന്നതേയില്ലായിരുന്നു....

വിഷമവും, ദേഷ്യവും, regret എല്ലാം കൂടെ കൂടിയിട്ട് ഉള്ളിൽ ഒരു ഭാരം പോലെ....

ഒരുതരത്തിൽ ഇപ്പോൾ ഈ അവസ്ഥക്ക് കാരണം താൻ തന്നെ അല്ലേ എന്ന് ഓർക്കുമ്പോൾ ഗൗരിക് അവളോട് തന്നെ ദേഷ്യം തോന്നി........

ഇവനെ പോലെ ഒരാളെ ആണല്ലോ താൻ ജീവന് തുല്യം സ്നേഹിച്ചതും, മരിക്കാൻ പോലും തയ്യാറായതും എന്ന് ഓർക്കുമ്പോൾ അവൾ അവളോട് വെറുപ്പ് ആണ് തോന്നിയത്.....

എന്തെങ്കിലും പറയാനായി തുടങ്ങിയതും.....







: ഗൗരി.................!!!!!















To be continue.........!!!!!












Kollaruth🫣 oru part koode undavoo....

Nigale engane tension adippikkanonn enikkum illa pillere......

Nigal ang shemi.... 🙏

Angane 100 followers ayi guys... 🥹🥹

Ayyooo... Entha parayande...  😘😘😘😘😘😘😘😘😘😘😘😘😘😘

Tnq so much....

Pnne enthann ariyilla nte wattpad edakk enik pani tharunn pillere.... 🤧

Thanne than log out avuka, followers vannal thanne notification vannilla, nigal edana comment eth portionu anau enn kanan pattanilla angane oke...

Entharo ntho.... 🤧

Any way njan pokunnu.... Vote and comment oke poratte......

Continue Reading

You'll Also Like

814 87 10
Heyy babzz...โ˜บ๏ธ It's ma first ff. So i need your all support. ๐Ÿซถ๐Ÿป It's a "เดฎเดฒเดฏเดพเดณเด‚" TaeKook bl FanFiction. Storyde overview ennu parayunnath๐Ÿ‘‡ V as Ri...
10.6K 830 11
A Prank that changed everything...for them.. Story of Ab de Villiers and Rohit Sharma i.e the AbRo and their unexpected bond...from envy to amity
506K 7.7K 83
A text story set place in the golden trio era! You are the it girl of Slytherin, the glue holding your deranged friend group together, the girl no...
1.3M 54.9K 101
Maddison Sloan starts her residency at Seattle Grace Hospital and runs into old faces and new friends. "Ugh, men are idiots." OC x OC