โ„™๐•ฆ๐•ฃ๐•ก๐•๐•– ๐•Š๐•™๐• ๐•ฃ๐•ฅ๐•ค

By Boraparadise

12.1K 1.6K 781

Some random short stories...... โค๏ธ Mostly Taekook stories ๐Ÿ’œ๐Ÿ’š Taekook ๐Ÿ’š๐Ÿ’œ Yoomin ๐Ÿ–ค๐Ÿค Namjin ๐Ÿ’ž More

๐Ÿฉถ ๐——๐—ฒ๐˜€๐˜๐—ถ๐—ป๐˜† 1/??
๐Ÿฉถ Destiny 2/??
๐Ÿฉถ Destiny 3/??
๐ŸฉถDestiny 4/5
๐Ÿฉถ Destiny 5/5
๐—œ๐—ป ๐— ๐˜† ๐——๐—ฟ๐—ฒ๐—ฎ๐—บ๐˜€....๐Ÿ’–
๐—œ๐—ป ๐— ๐˜† ๐——๐—ฟ๐—ฒ๐—ฎ๐—บ๐˜€.....๐Ÿ’–
๐—œ๐—ป ๐— ๐˜† ๐——๐—ฟ๐—ฒ๐—ฎ๐—บ๐˜€.. ๐Ÿ’–
๐—œ๐—ป ๐— ๐˜† ๐——๐—ฟ๐—ฒ๐—ฎ๐—บ๐˜€.... ๐Ÿ’–
เดจเต†เดžเตเดšเต‹เดฐเด‚ เดจเต€เดฏเต‡...... ๐Ÿ’—
เดจเต†เดžเตเดšเต‹เดฐเด‚ เดจเต€เดฏเต‡..... ๐Ÿ’—
เดจเต†เดžเตเดšเต‹เดฐเด‚ เดจเต€เดฏเต‡.... ๐Ÿ’—
เดจเต†เดžเตเดšเต‹เดฐเด‚ เดจเต€เดฏเต‡..... ๐Ÿ’—
เดจเต†เดžเตเดšเต‹เดฐเด‚ เดจเต€เดฏเต‡..... ๐Ÿ’—
เดจเต†เดžเตเดšเต‹เดฐเด‚ เดจเต€เดฏเต†... ๐Ÿ’—
Born For Me
Born For Me
Born For Me
Born For Me
Born for me

Born For Me

511 74 5
By Boraparadise

Here is the 3 rd part of our story.....

സ്റ്റോറി നല്ലതാണേലും, ബോർ ആണേലും അഭിപ്രായം പറയണേ....

ഞാൻ പറഞ്ഞില്ലേ .. എന്റെ ഒരു overthinking ന്റെ പുറത്ത് ഉണ്ടായ സ്റ്റോറി ആണ് 🤧...

So.... എങ്ങനെ ഉണ്ട് എന്ന് അറിയാൻ ഉള്ള ഒരു curiosity....

അപ്പൊ ബാ ബാക്കി സ്റ്റോറി നോക്കാം.....










____________________________________________









ശ്രീയുടെ വാക്കുകൾ കേട്ട് ഞെട്ടി നിൽക്കുകയാണ് ഗൗരി  ...

കണ്ണുകൾ നിറഞ്ഞൊഴുകി.....

ഗൗരി : എന്..  എന്താ പറഞ്ഞെ.... 😢

ശ്രീ ഒന്ന് നെടുവീർപ്പിട്ടു......

ശ്രീ : സത്യമാണ്.... താൻ അവരുടെ മകൾ അല്ല.....

ഗൗരിക്ക് അത് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു.....

അവൾ ഇല്ല എന്നാ രീതിയിൽ തല കുലുക്കി...

ഗൗരി :  ഇല്ല..... ഡോക്ടർ കള്ളം പറയുന്നതാ.... അവരെന്റെ അച്ഛനും അമ്മയും തന്നെയാ.....

കേട്ട സത്യത്തെ ഉൾക്കൊള്ളനാവാതെ ഗൗരി ഓരോന്നും പറയാൻ തുടങ്ങി.....

ശ്രീ അവൾക്കരികിലേക്ക് വന്നു....

ശ്രീ : ഗൗരി .....  ഞാൻ പറയുന്ന കാര്യങ്ങൾ സമാധാനമായി കേൾക്ക് ....

ഗൗരി ആ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി....


ശ്രീ : താൻ ഇവരുടെ മകൾ അല്ല ..... ഇന്ദിരയുടെയും, പ്രകാശിന്റെയും മകൾ ആണ്.....

ഗൗരി ഒരു ഞെട്ടലോടെ അവനെ നോക്കി...

ശ്രീ : ഇന്ദ്രജ എന്ന തന്റെ അമ്മയുടെ ഇരട്ട സഹോദരിയാണ് ഇന്ദിര....  തന്റെ സ്വന്തം അമ്മ...
ചെറുപ്പത്തിലേ അച്ഛനെയും അമ്മയെയും നഷ്ടമായ ആ സഹോദരികൾക്ക് താങ്ങും തണലുമായി നിന്നതു അവരുടെ മുത്തശ്ശി മാത്രമായിരുന്നു ....  കാലങ്ങൾ കടന്നു പോയി ... വിവാഹ പ്രായമെത്തിയപ്പോൾ അവർക്ക് ഇഷ്ടപ്പെട്ട ആളെ അവർ തന്നെ കണ്ടെത്തി....  രണ്ട് പേരുടെ കല്യാണവും ഒരുമിച്ചു തന്നെ നടത്തി .....  തന്റെ അച്ഛൻ പ്രകാശ്  .... വിവാഹം കഴിഞ്ഞ് ഒരു കൊല്ലം ആവുന്നതിനു മുന്നേ   ഒരു ആക്‌സിഡന്റിൽ മരണപ്പെട്ടു .....

ശ്രീ പറയുന്ന വാക്കുകൾ കേട്ട് ഗൗരി വിങ്ങി കരയാൻ തുടങ്ങി....

ശ്രീ : തന്റെ അമ്മക്ക് അത്  ഒരു  വലിയ trauma ആയിരുന്നു.... ഒരുപാട് ആഗ്രഹിച്ചു ഉണ്ടാക്കി എടുത്ത ജീവിതം... പക്ഷെ ജീവിച്ചു കൊതി തീരും മുൻപേ തന്റെ അച്ഛനെ നഷ്ടം ആയി....   അതോടെ തന്റെ അമ്മ dipression നിൽ ആയി ....
തന്റെ അച്ഛൻ മരിച്ചു രണ്ട് മാസം കഴിഞ്ഞാണ് താൻ അവരുടെ ഉള്ളിൽ വളരുന്നു എന്ന് അറിയുന്നത് .....
ഈ സമയത്ത് ആണ് ഇന്ദ്രജ ആന്റിക്ക് കുട്ടികൾ ഉണ്ടാവില്ല എന്ന് അറിയുന്നത് ....  ശിവൻ അങ്കിളും, ഇന്ദ്രജ ആന്റിയും സ്നേഹിച്ചു കല്യണം കഴിച്ചതല്ലേ.... ഒന്നിന്റെ പേരിലും അവർ പിരിയാൻ തയ്യാറായില്ല  .... ശിവൻ അങ്കിൾ വീട്ടുകാരുമായി വഴക്ക് ആയി ...  ഇന്ദു ആന്റിയെ ഉപേക്ഷിക്കണം എന്ന് പറഞ്ഞതിന്..... അതുകൊണ്ട് ആന്റിയെ കൂട്ടി വീട് വിട്ട് ഇറങ്ങി ..... തന്റെ മകൻ മരിക്കാൻ കാരണം ഇന്ദിര ആന്റിയുടെ സമയ ദോഷം ആണ് എന്ന് പറഞ്ഞു പ്രകാശ്  അങ്കിൾ ന്റെ വീട്ടുകാർ ആന്റിയേയും കയ്യൊഴിഞ്ഞു ....  അവസാനം ഇന്ദിര ആന്റിയെയും കൂട്ടി ശിവൻ അങ്കിളും, ഇന്ദു ആന്റിയും ഈ വീട്ടിൽ താമസം ആയി ..... തന്റെ അമ്മയുടെ പ്രെഗ്നസി ടൈം മുഴുവൻ ഒരു കുഞ്ഞിനെ പോലെ ഇന്ദു ആന്റി പരിചരിച്ചു....  പക്ഷെ തനിക് ജന്മം തന്ന്  തന്റെ അമ്മയും ഈ ലോകത്തിൽ നിന്നും പോയി.....  ഇന്ദു ആന്റി ആകെ തകർന്ന അവസ്ഥയിലായി .... പക്ഷെ തന്റെ മുന്നിൽ ഉള്ള ചോര കുഞ്ഞിനെ കണ്ടപ്പോൾ അവൾക്ക് വേണ്ടി ജീവിക്കണം എന്ന് തോന്നി ....  അങ്ങനെ തന്നെ അവര് സ്വന്തം മക്കളായി വളർത്തി....

ശ്രീയുടെ വാക്കുകൾ കേട്ട് കരയാൻ അല്ലാതെ ഗൗരിക്ക് ഒന്നിനും കഴിയുന്നില്ലായിരുന്നു  ..... 

ശ്രീ : മക്കളില്ലാതെ വിഷമിച്ചിരുന്ന അവർക്കു കിട്ടിയ നിധിയായി തന്നെ വളർത്തി..... ഒരു കുറവും വരുത്തിയിട്ടില്ലല്ലോ.. ... കാരണം  അവർക്ക് അത്രക്കും ജീവനാണ് താൻ  ...  ഇനി പറ....  അവരുടെ ആഗ്രഹങ്ങൾക്കും value ഇല്ലേ ....  ഇതു വരെ ഒന്നും അറിയിക്കാതെ വളർത്തിയില്ലേ ....??  എന്തിനും ഏതിനും ഒരു കൂട്ടുകാരെ പോലെ കൂടെ നിന്നില്ലേ...??  അവരെ വിഷമിപ്പിക്കണോ..??

ഗൗരി വേണ്ട എന്ന് തലയാട്ടി ....

ശ്രീ : എനിക്ക് ഇതൊക്കെ എങ്ങനെ അറിയാം എന്നാവും താൻ ചിന്തിക്കുന്നത്... താൻ അന്ന് എന്നോട് അങ്ങനെ ഒരു ചോദ്യം ചോദിച്ചപ്പോൾ മുതൽ എന്റെ ഉള്ളിൽ ഒരു കാര്യം ഉറപ്പായിരുന്നു.... തനിക് എന്തോ പ്രശ്നം  ഉണ്ട് എന്ന്  .... അത് കൊണ്ട് തന്നെ തന്റെ അച്ഛനോട് ഞാൻ  patient history collect ചെയ്യാനാണ് എന്ന് പറഞ്ഞു എല്ലാം ചോദിച്ചറിഞ്ഞു..... തന്റെ കാര്യങ്ങൾ എല്ലാം കേട്ടപ്പോൾ  ഈ ലോകത്ത് മറ്റാരേക്കാളും നന്നായി തന്നെ മനസിലാക്കാനും കൂടെ നിക്കാനും എനിക്ക് കഴിയും എന്ന് തോന്നി.... അതുകൊണ്ടാ ഞാൻ ഇങ്ങനെ ഒരു proposal ആയി മുന്നോട്ട് വന്നത്.... ഇനി തനിക് തീരുമാനിക്കാം ...  പക്ഷെ ഒരു request ഉണ്ട് അവരെ വിഷമിപ്പിക്കരുത്.... 

ഗൗരി തന്റെ കണ്ണുകൾ തുടച്ചു .....

ശ്രീ : താൻ നന്നായി ആലോചിക്ക് .... എന്നിട്ട് ഒരു തീരുമാനം എടുത്താൽ മതി ....

ഗൗരി തല കുനിച്ചു കൊണ്ട് ഒന്ന് മൂളി.....

തിരികെ അകത്തേക്ക് പോകാനായി ഒരുങ്ങിയതും ശ്രീ അവളെ തടഞ്ഞു....

ശ്രീ : ഗൗരി.... താൻ എനിക്കും ഒരു വാക്ക് തരണം.....

അവൾ എന്താണ് എന്ന് രീതിയിൽ അവനെ നോക്കി ....

ശ്രീ : തന്റെ ജനന രഹസ്യം താൻ അറിഞ്ഞു എന്ന് ഒരിക്കലും അവർ അറിയരുത്.... വരുണിന്റെ കാര്യം അവർ അറിയരുത് എന്ന് താൻ ആഗ്രഹിച്ച പോലെ ഈ കാര്യം താനും അറിയരുത് എന്ന് അവരും ആഗ്രഹിക്കുന്നുണ്ട് .... പിന്നെ തന്നോട് ഞാൻ ഇത് പറഞ്ഞത്..... ഒന്നിന്റെ പേരിലും അവർ വിഷമിക്കുന്നത് കാണാൻ  കഴിയാത്തത് കൊണ്ടാ....

അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായ ഗൗരി അവനു വാക്ക് നൽകി  ഒരിക്കലും തന്റെ parents അത് അറിയില്ല എന്ന്....

രണ്ടാളും അകത്തേക്ക് ചെന്നു.....

: രണ്ടാൾക്കും പരിചയം ഉള്ളത് കൊണ്ടാണോ ഇത്രയും സമയം എടുത്തത്.....??

ബ്രോക്കർ അവരെ കളിയാക്കി ചോദിച്ചു...

ഗൗരി തല കുനിച്ചു നിന്നു.... ശ്രീ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു ....

ഗൗരി തന്റെ parents നെ നോക്കി .... അല്പം മുൻപ് താൻ ശ്രീ യിൽ നിന്നും കേട്ട വാക്കുകൾ അവളുടെ ഉള്ളിൽ നിറഞ്ഞ നിന്നു...

ശ്രീയുടെ parents നോട്‌ ചിരിച്ചു കൊണ്ട് സംസാരിക്കുന്ന അവരെ കാണുംതോറും അവളിൽ ഒരു വേദന അനുഭവപ്പെടാൻ തുടങ്ങി ....

ഗൗരിയിലെ ഒരു ചെറിയ മാറ്റം പോലും ശ്രീ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു....

കണ്ണു നിറയും എന്ന് ഉറപ്പായപ്പോൾ... അതു തടയാൻ എന്നൊണം മിഴികൾ എങ്ങോട്ടൊക്കെയോ പായിച്ചു ...... അത് ചെന്നു നിന്നത് ശ്രീയിലുമാണ് ....

അവൻ അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മി...  Like അരുത് ....

കുറച്ചു സമയം കൂടെ അവിടെ ചിലവഴിച്ച ശേഷം അവർ അവിടെ നിന്നും ഇറങ്ങി....

രാത്രി മുഴുവനും ഗൗരിയുടെ ചിന്തകളിൽ ശ്രീ പറഞ്ഞ കാര്യങ്ങളും, അച്ഛനും അമ്മയും  മാത്രമായിരുന്നു....

" മറ്റുള്ളവർക്ക് മുന്നിൽ കടമ തീർക്കുകയാണോ... അതോ ഞാൻ നിങ്ങൾക്ക് ഒരു അധികപ്പറ്റ് ആയി തോന്നി തുടങ്ങിയോ......."

ഒരു നിമിഷത്തെ ബുദ്ധിമോശത്തിന്റെ പുറത്ത് താൻ വിളിച്ചു പറഞ്ഞതാണ് ....

പാടില്ലായിരുന്നു....

ഒന്നും അറിഞ്ഞു കൊണ്ടല്ലായിരുന്നു .....

വായിൽ നിന്നും വീഴുന്ന വാക്കുകൾ വാളിനെക്കാൾ മൂർച്ചയെറിയതാണ് എന്ന് പറയുന്നത് ശെരിയാണ്....

പ്രയോഗിക്കുമ്പോൾ സൂക്ഷിക്കേണം... 

പക്ഷെ ആ സമയം തന്റെ ഉള്ളിൽ അതൊന്നും തന്നെ കടന്നു വന്നില്ല.... അത് കൊണ്ട് പറ്റി പോയതാണ്....

ഓർക്കും തോറും കണ്ണുനീർ പെയ്തിറങ്ങിക്കൊണ്ടേയിരുന്നു .... 

അൽപ സമയത്തെ ചിന്തകൾക്കും കണ്ണുനീരിനുമൊടുവിൽ അവൾ തന്റെ മുഖമൊന്ന് അമർത്തി തുടച്ചു ....


എന്തോ തീരുമാനിച്ച് ഉറപ്പിച്ച പോലെ ....

.


പിറ്റേന്ന് രാവിലെ തന്നെ അച്ഛനോടും അമ്മയോടും ഈ വിവാഹത്തിന് സമ്മതമാണ് എന്ന് അറിയിച്ചു ....

അവർക്ക് ഒരുപാട് സന്തോഷം ആയി...

ശ്രീ നല്ല ആളാണ് എന്ന് അവർക്കറിയാം...

എന്തുകൊണ്ടും തന്റെ മകൾക്ക് ചേരുന്ന ഒരാൾ ....

അതു കൊണ്ട് തന്നെ ശിവനും ഇന്ദുവിനും സന്തോഷത്തിനു അതിരില്ലായിരുന്നു ....

ഇരു വീട്ടിലും സംസാരിച്ച് എല്ലാം ഉറപ്പിച്ചു ....

ഏറ്റവും അടുത്ത ഒരു മുഹൂർത്തം നോക്കി നടത്തിയാൽ അത്രയും നല്ലത് എന്ന പോലെ ആണ് എല്ലാവരും ....


.



കുറച്ചു ദിവസം കഴിഞ്ഞ്  ശ്രീയെ കാണാൻ ഗൗരി ഹോസ്പിറ്റലിൽ ചെന്നു ....

അവൾക് സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞതും അവൻ ഹാഫ് ഡേ ലീവ് എടുത്തു ....

ഇരുവരും അടുത്തുള്ള ഒരു പാർക്കിൽ പോയി ഇരുന്നു ....

ശ്രീ : എന്താ ഗൗരി സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞത് .....??

ഗൗരി : ഡോക്ടർ  ഞാൻ പറയുന്ന കാര്യങ്ങൾ എങ്ങനെ എടുക്കും എന്ന് എനിക്ക് അറിയില്ല.... പക്ഷെ എല്ലാം പറയണം എന്ന് തോന്നി ....

ശ്രീ :ഏയ്‌...   Wait wait.... First of all  താൻ ഈ ഡോക്ടർ വിളി ഒന്ന് നിർത്ത്.... താൻ ഇപ്പോ എന്റെ patient അല്ലെടോ......എന്റെ പേര് വിളിച്ചോ അല്ലെങ്കിൽ വേറെ എന്തെങ്കിലും വിളിച്ചോ ....

അവൻ ഒരു ചിരിയോടെ പറഞ്ഞു ....

ഗൗരി : വേണ്ട... ഞാൻ ഇങ്ങനെ തന്നെ വിളിച്ചോളാം...... And നമുക്കിടയിൽ ഒരു തരത്തിലുള്ള commitmentum ഞാൻ ആഗ്രഹിക്കുന്നില്ല.....

ശ്രീ അവളെ തന്നെ നോക്കി.... അവൾ എന്താണ് പറയുന്നത് എന്ന്  മനസിലാവാതെ.....

ഗൗരി :  എനിക്ക് പറയാനുള്ളത് നമ്മളെ പറ്റി തന്നെയാ.....

അവൻ എന്താണ് എന്നാ രീതിയിൽ അവളെ നോക്കി ....

ഗൗരി : ഞാൻ  ഈ വിവാഹത്തിന് സമ്മതിച്ചത് അച്ഛനെയും അമ്മയെയും സന്തോഷത്തിനു വേണ്ടി ആണ് ...  ഞാൻ കാരണം അവർ വിഷമിക്കരുത് .....

അവളുടെ വാക്കുകൾ കേട്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു .... 

പക്ഷെ അടുത്ത നിമിഷം തന്നെ അത് മായുകയും ചെയ്തു ....

ഗൗരി : വിവാഹം കഴിഞ്ഞാലും ഒരു ഭാര്യ എന്ന രീതിയിൽ എന്നിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത് ....  എന്റെ ഉള്ളിൽ അന്നും ഇന്നും ഒരാളെ ഉണ്ടായിട്ടുള്ളൂ.... ഉണ്ടാവുകയുമുള്ളു...  എന്നോടൊപ്പമുള്ള ജീവിതം ശെരിയാവില്ല എന്ന് തോന്നിയാൽ നമുക്ക് പിരിയാം.... ഞാൻ ഒരിക്കലും തടയില്ല....

ശ്രീ അവൾ പറയുന്ന കാര്യങ്ങൾ കേട്ടിരുന്നു..

ഗൗരി : എന്റെ ഉള്ളിൽ ഉള്ളത് എന്താണെന്ന് ഡോക്ടർ അറിയണം എന്ന് തോന്നി .... അതു കൊണ്ടാ പറഞ്ഞത്....

ശ്രീ : ഒന്നിച്ചു ജീവിച്ചു തുടങ്ങുമ്പോൾ ഈ തീരുമാനം മാറിയാലോ....??

അതിനു അവൾക്ക് ഉത്തരമില്ലായിരുന്നു ...

ശ്രീ : പറ ഗൗരി .... നമ്മുടെ ലൈഫ് നല്ല രീതിയിൽ ആയാലോ....??

ഗൗരി : ഡോക്ടർ പ്ലീസ് .... ഒരുപാട് expectations മായ് എന്നോടൊപ്പം ഒരു ലൈഫ് സ്റ്റാർട്ട്‌ ചെയ്യരുത്...  അവസാനം കരയേണ്ടി വരും .... ഇതൊക്കെ സമ്മതമാണ് എങ്കിൽ മാത്രം നമുക്ക് ഈ കല്യാണ കാര്യം മുന്നോട്ട് കൊണ്ട് പോകാം ....

ശ്രീ കുറച്ചു സമയത്തേക്ക് ഒന്നും മിണ്ടിയില്ല....

ഗൗരി അവന്റെ മറുപടിക്കായി കാത്തിരുന്നു .....

ശ്രീ : ഞാൻ തയ്യാറാണ് ഗൗരി ....  തന്റെ ഒരു നല്ല ഫ്രണ്ട് ആയി ഞാൻ കൂടെ നിൽക്കും .... മറ്റുള്ളവർക്ക് മുന്നിൽ തന്റെ ഭർത്താവും ....  പിന്നെ എനിക്ക് ഉറപ്പുണ്ട് .... തന്റെ ഈ തീരുമാനങ്ങൾ ഒരിക്കൽ മാറും....

ശ്രീയുടെ ആ മറുപടി അവളെ ഒന്ന് ഞെട്ടിച്ചു.... ഒരുപക്ഷെ ഗൗരിയുടെ ഇന്നത്തെ വരവിന്റെ ലക്ഷ്യം പോലും ശ്രീയെ എങ്ങനെ എങ്കിലും ഇതിൽ നിന്നും പിന്തിരിപ്പിക്കണം എന്ന് മാത്രമായിരുന്നു ....

തന്റെ കാര്യത്തിൽ അവനു ഒരുപാട് concern ഉണ്ട് എന്നറിഞ്ഞിട്ടും അവനെ വേദനിപ്പിക്കുന്ന ഒരു തീരുമാനം എടുത്തതും അവനെ പിൻതിരിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു ...

താൻ കാരണം അവന്റെ ജീവിതം നശിക്കരുത് എന്ന് ആഗ്രഹിച്ചു ....

പക്ഷെ അവിടെയും അവൻ അവളെ തോൽപ്പിച്ചു കളഞ്ഞു ....

അവൻ തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് എന്ന് മനസ്സിലാക്കിയ ഗൗരി പിന്നെ അവനോട് ഒന്നും തന്നെ പറയാൻ പോയില്ല ....

.


കല്യാണത്തിന്റെ ദിവസം അടുക്കും തോറും ഗൗരിക്ക് ഉള്ളിൽ വല്ലാത്ത ഒരു വീർപ്പുമുട്ടൽ ആയിരുന്നു ...

സങ്കടങ്ങൾ അടക്കി പിടിക്കാൻ മാത്രമേ അപ്പോൾ കഴിയുമായിരുന്നുള്ളു ....

കാരണം... തന്റെ കല്യണം ഉറപ്പിച്ചത മുതൽ ഇന്ദുവും ശിവനും വല്യ ഉത്സാഹത്തിലാണ് ഓരോ ഒരുക്കങ്ങളും നടത്തുന്നത് ...  

അതിനെ നശിപ്പിക്കാൻ കഴിയുമായിരുന്നില്ല ...

അങ്ങനെ ചെയ്താൽ താൻ അവരോട് ചെയ്യുന്ന ഏറ്റവും വല്യ നന്ദികേടായി തീരും .....

കാലം എത്ര കഴിഞ്ഞാലും അവരെ വേദനിപ്പിച്ചത് പൊറുക്കാൻ പറ്റാത്ത പാപമായി മാറും ...  അത് എത്ര ഗംഗയിൽ മുങ്ങി കുളിച്ചാലും മാറില്ല ...  


.



ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടേയിരുന്നു ......, 🍃

കാത്തിരുന്ന ആ ദിവസമമെത്തി....

ജീവന് തുല്യം സ്നേഹിക്കുന്ന മാതാ പിതാക്കളെയും, ഈശ്വരനെയും സാക്ഷിയാക്കി ശ്രീ ഗൗരിയുടെ കഴുത്തിൽ താലി ചാർത്തി ....

ഗൗരിയുടെ നിലപാട് അവൾ നേരത്തെ പറഞ്ഞതിനാൽ ശ്രീയും അവളുടെ ഇഷ്ടത്തിന് നിന്നു കൊടുത്തു ....

നല്ലൊരു സുഹൃത്തായി അവൾക്കൊപ്പം നിന്നു ....

ശ്രീയുടെ അച്ഛനും അമ്മയ്ക്കും ഗൗരിയെ വല്യ കാര്യമാണ്....

അത് പോലെ തന്നെ ഗൗരിക്കും....

ഒരു പെൺകുട്ടി ഇല്ലാത്തതിനാൽ അതിന്റെ എല്ലാ സ്നേഹവും കരുതലും ശ്രീയുടെ parents അവൾക്ക് കൊടുത്തു ....

ദിവസങ്ങളും, ആളഴ്ചകളും, മാസങ്ങളും കടന്നു പോയി ....

ഗൗരിയുടെയും ശ്രീയുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഒന്നും തന്നെ സംഭവിചില്ല....

ശ്രീ അവളെ നല്ല പോലെ തന്നെ കെയർ ചെയ്തു ...  പക്ഷെ ഗൗരിക്ക് അതൊന്നും ഉൾക്കൊള്ളാനോ, അംഗീകരിക്കാനോ കഴിയുന്നില്ലായിരുന്നു ....

താൻ ചെയ്യുന്നത് തെറ്റാണു എന്ന പൂർണ ബോധ്യം ഗൗരിക്ക് ഉണ്ട് ....

പക്ഷെ അവിടെയും അവൾ അവളുടേതായ ശെരികൾ കണ്ടെത്തി ...

താൻ മുന്നേ പറഞ്ഞതാണ് ഒരിക്കലും ഈ വിവാഹ ജീവിതം നല്ലതായിരിക്കില്ല എന്ന്.... എന്നിട്ടും അതിനു ഒരു ചാൻസ് കൊടുത്തത് ശ്രീ ആണ്...

അതു കൊണ്ട് തന്നെ തന്റെ മാത്രം തെറ്റ് അല്ല എന്ന് കരുതി ....

ശ്രീ ഗൗരിയെ മാക്സിമം comfortable ആക്കാനും, തന്നിലേക്ക് ചേർത്ത നിർത്താനുമൊക്കെ ശ്രമിക്കുന്നുണ്ട് ....

ചിലപ്പോഴൊക്കെ അവന്റെ ആ കരുതൽ എല്ലാം ഗൗരിക്ക് ഇഷ്ടമാവുന്നുണ്ട് .... പക്ഷെ അത് പുറത്തു കാണിക്കാൻ അവൾ തയ്യാറായിരുന്നില്ല ....

ഗൗരിയുടെ ഈ behaviour ശ്രീയെ വേദനിപ്പിക്കുന്നുണ്ട്.... പക്ഷെ അവൻ അതൊന്നും പുറത്തു കാണിച്ചില്ല......

ഇങ്ങനെ ഒക്കെ തന്നെ ആവും എന്ന് അറിഞ്ഞിട്ടും താൻ തിരഞ്ഞെടുത്ത ജീവിതമാണ് ഇത് ... അത് കൊണ്ട് തന്നെ അവനു ഒരു പരാതിയുമില്ലായിരുന്നു......

ശ്രീയുടെ ഉള്ളിൽ.... എന്നെങ്കിലും ഒരിക്കൽ തന്റെ സ്നേഹം അവൾ മനസ്സിലാകും എന്നൊരു വിശ്വാസം ഉണ്ടായിരുന്നു.....

പിന്നെ എല്ലാത്തിനും ഒരു പരിധി ഉണ്ടല്ലോ....

.

അങ്ങനെ ഇരിക്കെ ഒരു ദിവസം .....

ശ്രീ രാവിലെ തന്നെ ഹോസ്പിറ്റലിലേക്ക് പോയി   .....

തന്റെ ജോലികൾ എല്ലാം കഴിഞ്ഞ ഗൗരി മുറിയിൽ വെറുതെ ഇരിക്കുകയാണ് ...

അവരുടെ റൂമിൽ തന്നെ ശ്രീയുടെ കുറച്ചു ബുക്സ് ഇരിക്കുന്ന ഒരു ഷെൽഫ് ഉണ്ട് ...

കൂടുതലും മെഡിക്കൽ ബുക്സ് ആണ്  ..

എന്നാൽ ഇതിനിടയിൽ ചെറിയ നോവലുകളും, ചെറുകഥകലുമൊക്കെ ഇരിപ്പുണ്ട്...

വെറുതെ ഇരിക്കേണ്ടല്ലോ എന്നോർത്തു അവൾ അതിൽ നിന്നും ഒന്നെടുത്തു ....

പക്ഷെ അപ്പോഴാണ് ആ പുസ്തകങ്ങൾക്കിടയിൽ ഇരിക്കുന്ന ഒരു ഡയറി അവൾ കാണുന്നത് .... 

വെറുതെ ഒന്ന് തുറന്നു നോക്കി ....

ഒന്നും തന്നെ എഴുതിയിട്ടില്ല......

വെറുതെ അതിലൂടെ വിരലോടിച്ചപ്പോൾ അതിൽ നിന്നും ഒരു ഫോട്ടോ താഴേക്ക് വീണു .....

തന്റെ കാൽ ചുവട്ടിൽ വീണു കിടക്കുന്ന ആ ഫോട്ടോ അവൾ എടുത്ത് നോക്കി ....

അത് കണ്ടതും ഗൗരിയുടെ കണ്ണുകൾ വിടന്നു.....










അത് അവളുടെ തന്നെ ഫോട്ടോ ആയിരുന്നു .....

18 വയസ്സുകാരിയായ ഗൗരിയുടെ ചിത്രം....

അതു കണ്ടതും ഗൗരി ഒന്ന് ഞെട്ടി.... കാരണം തന്റെ കയ്യിൽ പോലും ഇങ്ങനെ ഒരു ചിത്രമില്ല ....

ഇത് ശ്രീയുടെ കയ്യിൽ വരണം എങ്കിൽ.... അവനു അവളെ നേരത്തെ അറിയാമോ ..??

ഇനി ഇത് അവനു ആരേലും കൊടുത്തത് ആണോ ...??

എന്ത് കൊണ്ട് തന്നെ കാണിക്കാതെ അത് മറച്ചു വെച്ചു ....??

പല തരം ചോദ്യങ്ങൾ ഉള്ളിൽ ഉയർന്നു ....

































To be continue..........!!!















അപ്പൊ എങ്ങനെ ഉണ്ട് മക്കളെ .....

ആദ്യം പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുന്നു.... എങ്ങനെ ഉണ്ട് എന്ന് പറയണേ ....

പിന്നെ അഷ്ടമിയുടെ ബാക്കി ചോദിക്കുന്ന കുട്ടീസ്....

ഇത് തീർത്തിട്ട് നമുക്ക് അതിലേക്ക് പോകാം...

ഇപ്പൊ തലക്ക്‌ അകത്തു മൊത്തംസ്റ്റോറി ആണ് ......

I hope u guys like it .....

Vote 💖 comment 💖 share 💖 follow 💖

Continue Reading

You'll Also Like

5K 59 10
ye just a bunch of ronance oneshots lmfao (no smut) includes fluff, angst, sickfics, etc. โš ๏ธ i don't own stranger things, Netflix/ The Duffer Brot...
1.3M 55K 101
Maddison Sloan starts her residency at Seattle Grace Hospital and runs into old faces and new friends. "Ugh, men are idiots." OC x OC
10.6K 830 11
A Prank that changed everything...for them.. Story of Ab de Villiers and Rohit Sharma i.e the AbRo and their unexpected bond...from envy to amity
3.6K 158 13
Lancelot is the second to the king of Camelot, Arthur. He is known all throughout the nine kingdoms as the strongest knight to live. He is pined afte...