โ„™๐•ฆ๐•ฃ๐•ก๐•๐•– ๐•Š๐•™๐• ๐•ฃ๐•ฅ๐•ค

Oleh Boraparadise

12.3K 1.6K 781

Some random short stories...... โค๏ธ Mostly Taekook stories ๐Ÿ’œ๐Ÿ’š Taekook ๐Ÿ’š๐Ÿ’œ Yoomin ๐Ÿ–ค๐Ÿค Namjin ๐Ÿ’ž Lebih Banyak

๐Ÿฉถ ๐——๐—ฒ๐˜€๐˜๐—ถ๐—ป๐˜† 1/??
๐Ÿฉถ Destiny 2/??
๐Ÿฉถ Destiny 3/??
๐ŸฉถDestiny 4/5
๐Ÿฉถ Destiny 5/5
๐—œ๐—ป ๐— ๐˜† ๐——๐—ฟ๐—ฒ๐—ฎ๐—บ๐˜€....๐Ÿ’–
๐—œ๐—ป ๐— ๐˜† ๐——๐—ฟ๐—ฒ๐—ฎ๐—บ๐˜€.....๐Ÿ’–
๐—œ๐—ป ๐— ๐˜† ๐——๐—ฟ๐—ฒ๐—ฎ๐—บ๐˜€.. ๐Ÿ’–
๐—œ๐—ป ๐— ๐˜† ๐——๐—ฟ๐—ฒ๐—ฎ๐—บ๐˜€.... ๐Ÿ’–
เดจเต†เดžเตเดšเต‹เดฐเด‚ เดจเต€เดฏเต‡...... ๐Ÿ’—
เดจเต†เดžเตเดšเต‹เดฐเด‚ เดจเต€เดฏเต‡..... ๐Ÿ’—
เดจเต†เดžเตเดšเต‹เดฐเด‚ เดจเต€เดฏเต‡.... ๐Ÿ’—
เดจเต†เดžเตเดšเต‹เดฐเด‚ เดจเต€เดฏเต‡..... ๐Ÿ’—
เดจเต†เดžเตเดšเต‹เดฐเด‚ เดจเต€เดฏเต‡..... ๐Ÿ’—
เดจเต†เดžเตเดšเต‹เดฐเด‚ เดจเต€เดฏเต†... ๐Ÿ’—
Born For Me
Born For Me
Born For Me
Born For Me
Born for me

Born For Me

458 75 13
Oleh Boraparadise

Helooo..............👋

Happy Taekook Day Makkale.......💚💜

നിങ്ങൾക്ക്  എന്തുകൊണ്ടാ Taekook ship ഇഷ്ടം ആയത്...??

TK day ആയിട്ട് ഒരു പാർട്ട്‌ ഇട്ടില്ല എങ്കിൽ എങ്ങനെയാ അല്ലേ......?

സ്റ്റോറി കുറച്ചു ടെൻഷൻ പിടിപ്പിക്കുന്നുണ്ടോ....??

ഞാനും ഫസ്റ്റ് ടൈം ആണ് ഇങ്ങനെ ഒന്ന് എഴുതണേ... 🤧🤧

Tnq for your support.....



____________________________________________



ഗൗരിയുടെ ചോദ്യം കേട്ട് ആകെ ഷോക്ക് ആയി നിൽക്കുകയാണ് ശ്രീ....

ശ്രീ : what...!!

ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു....

ശ്രീ : താൻ... എന്താ പറഞ്ഞെ...??

അപ്പോഴാണ് അവൾക്ക് താൻ പറഞ്ഞത് എന്താണെന്ന് മനസ്സിലായത്....

ഒരു പകപ്പോടെ അവൾ തന്റെ മുഖം അവനിൽ നിന്നും വെട്ടിച്ചു.....

ശ്രീ : ഗൗരി .....

അവൻ അവളെ തന്നെ ഉറ്റുനോക്കി...

ഗൗരി : Iam.....sorry docter.... ഞ.. ഞാൻ  പെട്ടന്ന് എന്തോ .....

അവൾ അവന്റെ മുഖത്ത് നോക്കാതെ മറുപടി നൽകി ....

ആ ഒരു gesture ൽ തന്നെ ശ്രീക്ക് മനസ്സിലായി ഗൗരി തന്നിൽ നിന്നും എന്തോ ഒളിക്കുന്നുണ്ട് എന്ന്....

പക്ഷെ ഇപ്പൊ അവളെ പ്രഷർ ചെയ്യാൻ പാടില്ല... അത് കൊണ്ട് ശ്രീ ഒന്നും തന്നെ ചോദിച്ചില്ല....

ശ്രീ : ശെരി... താൻ റസ്റ്റ്‌ എടുക്ക്....

അവൻ ഒരിക്കൽ കൂടെ അവളെ നോക്കിയ ശേഷം അവിടെ നിന്നും പോയി....

ICU  ആയത് കൊണ്ട് തന്നെ വിസിറ്റിംഗ് ടൈം, പിന്നെ ഡോക്ടർ വിളിപ്പിക്കുമ്പോഴും അല്ലാതെ ഗൗരിയെ കാണാൻ ഇന്ദുവിനും ശിവനും കഴിഞ്ഞില്ല ....

ഗൗരി ഒരു വിധം ഓക്കേ ആയി.... പക്ഷെ ആ ICU വിനു അകത്തെ Atmosphere അവളെ വല്ലാതെ ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു.....

🍂

ഉച്ച കഴിഞ്ഞുള്ള rounds ന്റെ ടൈമിൽ വന്ന ശ്രീ കാണുന്നത് കയ്യിലെ പ്രഷർ കഫും, വിരലിൽ ഉണ്ടായിരുന്ന saturation prob എല്ലാം ഊരി വെച്ചു കിടക്കുന്നവളെയാണ് ....

ഇതിനോടകം തന്നെ ഗൗരിക്ക് ഇവിടെത്തെ atmosphere പറ്റുന്നില്ല എന്ന് ശ്രീക്ക് മനസ്സിലായി  ....

അവൻ ഗൗരിയുടെ അടുത്തേക്ക് വന്നു ....

ശ്രീ : ഹലോ മാഡം .... ഇതേന്താ ഇതൊക്കെ ഊരി വെച്ചത്....??

അവൻ pressure cuff ഉം, prob ഉം ചൂണ്ടി ചോദിച്ചു ....

ഗൗരി : ഡോക്ടർ...  പ്ലീസ് ... എന്നെ ഇവിടുന്ന് ഒന്ന് പുറത്തേക്ക് കൊണ്ട് പോകാമോ.....??

അവൾ അവനെ ദയനീയമായി നോക്കി .....

ശ്രീ : എന്ത് പറ്റി.... എന്തേലും ബുദ്ധിമുട്ട് ഉണ്ടോ ....??

ഗൗരി : ഈ സ്ഥലം.... ഈ സൗണ്ട്... എനിക്ക്.... എനിക്ക് എന്തോ....

അവൾ തന്റെ കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് പറഞ്ഞു.....

ശ്രീ : എടോ... താൻ ഇങ്ങനെ ടെൻഷൻ ആവാതെ ....  ICU ആകുമ്പോൾ ഇങ്ങനെ ഒക്കെ അല്ലേ.... തന്റെ ഹെൽത്ത്‌ ഓക്കേ ആയി എന്ന് തോന്നുമ്പോൾ നമുക്ക് റൂമിലേക്ക് മാറ്റം പോരെ .....

ശെരിയാണ് തനിക് വേണ്ടിയാണു  ... പക്ഷെ അവൾക്ക് അതിനോട് ഒന്നും അഡ്ജസ്റ്റ് ആവാൻ കഴിയുന്നില്ലായിരുന്നു....

ഗൗരി : atleast.. ഇതെങ്കിലും ഒന്ന് ഓഫ്‌ ചെയ്യ് ....

അവൾ തന്റെ ബെഡിന്റെ അടുത്തുള്ള monitor ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.....

ശ്രീ : എടോ.... അതൊന്നും ഓഫ്‌ ചെയ്യാൻ പറ്റില്ല....

ഗൗരി ആകെ അസ്വസ്ഥത ആയി കൊണ്ടിരുന്നു....

ശ്രീ കൂടെ ഉള്ള നഴ്സമാരോട് എന്തൊക്കെയോ പറയുന്നുണ്ട് ....

കുറച്ചു കഴിഞ്ഞ് അവൻ അവിടെ നിന്നും പോയി....




🍂




Visiting time ൽ ഇന്ദു ഗൗരിയെ കാണാൻ വന്നു ......

ആള് നല്ല ഉറക്കത്തിൽ ആണ്....

ഇന്ദു അവൾക്കരികിൽ വന്നു തലയിൽ ഒന്ന് തലോടി ....

മൃദുലമായ ഒരു സ്പർശം അനുഭവപ്പെട്ടതും ഗൗരി കണ്ണ് തുറന്നു ....

അമ്മ 💗

നിറഞ്ഞ മിഴികളോട് തന്നെ നോക്കി നിൽക്കുന്ന തന്റെ അമ്മയെ കണ്ടതും അവളുടെ കണ്ണുകളും നിറഞ്ഞു...

ഇന്ദു : മോളെ..... 🥺

ഗൗരി അവളെ നോക്കി വേദന നിറഞ്ഞ ഒരു ചിരി ചിരിച്ചു....

താൻ ഒരിക്കലും കാണരുത് എന്ന് ആഗ്രഹിച്ച കാര്യം ഇപ്പോൾ നടക്കുന്നത് ഓർത്ത് ഗൗരി അവളെ തന്നെ ശപിച്ചു കൊണ്ട് ഇരുന്നു....

എന്തെങ്കിലും ചോദിച്ചു അവളെ pressure ചെയ്യരുത് എന്ന് ശ്രീ പ്രത്യേകം പറഞ്ഞിട്ടുണ്ട്... അത് കൊണ്ട് തന്നെ ഇന്ദു അവളോട് ഒന്നും തന്നെ ചോദിച്ചില്ല....

ഒരു ആശ്വാസം പോലെ കൂടെ നിന്നു......

🍂


പിറ്റേന്നും ഗൗരിയെ ICU  വിൽ നിന്നും റൂമിലേക്ക് മാറ്റി ....

അതിൽ നിന്നും പുറത്ത് എത്തിയപ്പോൾ തന്നെ അവൾക്ക് പകുതി ആശ്വാസം ആയി .....

തന്റെ മകളോടൊപ്പം ഇനി ഇപ്പോഴും നിൽക്കാം എന്ന് ഓർത്തപ്പോൾ ഇന്ദുവിനും ശിവനും സമാധാനം ആയി....

കാലിനു Fracture ഉള്ളത് കൊണ്ട് തന്നെ 1week എങ്കിലും ഹോസ്പിറ്റൽ തന്നെ തുടരണം എന്നാണ് ഓർത്തോയുടെ ഡോക്ടർ പറഞ്ഞത് .....

ദിവസങ്ങൾ പിന്നെയും കടന്നു പോയി....

ശ്രീ ഗൗരിയെ വന്നു കാണുകയും, പരിശോധിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് ....

ഗൗരിയുടെ ഉള്ളിൽ ആരോടും പറയാതെ എന്തോ ഒന്ന് പുകയുന്നുണ്ട് എന്ന് ശ്രീക്ക് മനസ്സിലായി.... അത് കൊണ്ട് തന്നെ അവൻ അവളെ മാക്സിമം തന്നിലേക്ക് comfortable ആക്കാൻ ശ്രെമിച്ചു കൊണ്ടിരിക്കുന്നു.......

ഡിസ്ചാർജ് ആയി വീട്ടിലേക്ക് പോകുന്നതിനു ഒരു ദിവസം മുൻപ് ശ്രീ ഗൗരിയുടെ മുറിയിൽ വന്നു....

ഗൗരിയോട് എന്തൊക്കെയോ ചോദിക്കാനും, സംസാരിക്കാനുമൊക്കെ ഉണ്ട് എന്ന് പറഞ്ഞത് കൊണ്ട് ഇന്ദുവും ശിവനും അവിടെ നിന്നും മാറി കൊടുത്തു ....


തന്റെ അരികിൽ ഇരുന്ന്.... തന്നെ തന്നെ നോക്കി കൊണ്ട് ഇരിക്കുന്ന ശ്രീയെ ഗൗരിയും ഒന്ന് നോക്കി ....

ശ്രീ : ഗൗരി ..... എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് .... ഞാൻ ചോദിക്കുന്നതിനു എനിക്ക് വ്യക്തമായ മറുപടി നൽകണം....

ഗൗരി അവനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി ഇരിക്കുകയാണ് ....

ശ്രീ : അന്ന് എന്നോട് എന്തിനാ അങ്ങനെ ചോദിച്ചത് ......?? എന്തിനാ തന്നെ രക്ഷിച്ചത് എന്ന്...??

ഗൗരിക്ക് അതിനു ഉത്തരമില്ലായിരുന്നു....

ഒന്നും മിണ്ടാതെ തല കുനിച്ചു ഇരിക്കുന്നവളെ കണ്ടതും ശ്രീ വീണ്ടും തന്റെ ചോദ്യം ആവർത്തിച്ചു....

ശ്രീ : പറ ഗൗരി....

ഗൗരി : അത്.... ഒന്നൂല്ല  ഡോക്ടർ....

അവൾ തന്റെ മടിയിൽ ഇരിക്കുന്ന കൈകളെ നോക്കി പറഞ്ഞു....

ശ്രീ : കള്ളം ..... ഗൗരിക്ക് ഒരു കാര്യം അറിയുവോ... കള്ളം പറയുമ്പോ നമുക്ക് ഒരാളുടെ മുഖത്ത് നോക്കാൻ ഭയം തോന്നും...  കാരണം നമ്മുടെ മുഖം കണ്ടാൽ അവർക്ക് കാര്യം പിടി കിട്ടും ...  അതു കൊണ്ട് നമ്മൾ ആ eye contact അങ്ങ് ഒഴിവാക്കും...
ഇപ്പോ താനും അത് തന്നെയാ ചെയ്യുന്നത്....

ഗൗരി മുഖമുയർത്തി അവനെ നോക്കി...

ശ്രീ : തന്നെ ചികിൽസിക്കുന്ന ഡോക്ടർ എന്ന നിലയിൽ എനിക്ക് ഇത് ചോദിക്കാനുള്ള rights ഉണ്ട്.... പിന്നെ ഡോക്ടറോടും, വക്കീലിനോടും കള്ളം പറയാൻ പാടില്ല എന്നാണ് ... അത് കൊണ്ട് സത്യം പറ...  എന്താ തന്റെ പ്രശ്നം....

ഗൗരി ഒന്നും തന്നെ പറയുന്നില്ല...

ശ്രീ : തന്റെ വീട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ...?? അച്ഛൻ, അമ്മ...

അവൾ ഇല്ല എന്ന് തലയാട്ടി....

ശ്രീ : Then.....  Any relationship..??

അവൾ ഒരു ഞെട്ടലോടെ അവനെ നോക്കി...

ശ്രീ : അല്ല.... ഇന്നത്തെ കാലത്ത് ഇതൊക്കെയാണല്ലോ പ്രേശ്നങ്ങൾ.... പറ എന്താ പ്രശ്നം.... താൻ എന്നോട് പറയുന്ന കാര്യങ്ങൾ നമുക്കിടയിൽ secret ആയിരിക്കും... Its my promise ...  

അവന്റെ  വാക്കിലെ സത്യസന്ധത അവൾക്ക് അവന്റെ മുഖത്തു കാണാമായിരുന്നു ......

കുറച്ചു നേരത്തെ നിശബ്ദതക്കു ഒടുവിൽ അവൾ സംസാരിച്ച് തുടങ്ങി.....

ഗൗരി : എനിക്ക്....... ഒരാളെ... ഇഷ്ടം ആയിരുന്നു..... വരുൺ...

അവൾ ശ്രീയെ നോക്കി പറഞ്ഞു.... അവനിൽ പ്രത്യേകിച്ച് ഒരു റിയാക്ഷനും ഇല്ല...

ശ്രീ : ഹമ്... എന്നിട്ട്....

ഗൗരി : 4 വർഷം സ്നേഹിച്ചു.....ഒരു ജീവിതം ഉണ്ടെങ്കിൽ അയാളോടൊപ്പം ആയിരിക്കണം എന്നും ആഗ്രഹിച്ചു ..... പക്ഷെ ഒരിക്കലും ഞങൾ ഞങ്ങളുടെ അതിരുകൾ ലംഘിച്ചിട്ടില്ല..  . പരസ്പരം സ്നേഹവും വിശ്വാസവുമൊക്കെ ഉണ്ടായിരുന്നു ....  പക്ഷെ ......... വിധി  മറ്റൊന്നായിരുന്നു.....  ബാംഗ്ലൂർ ജോലി ശെരിയായി പോയതാ വിച്ചു.... കുറച്ചു നാൾ കഴിഞ്ഞ് ആളെ പറ്റി ഒരു വിവരവും ഉണ്ടായില്ല.... പക്ഷെ കുറച്ചു മാസങ്ങൾ കഴിഞ്ഞ് ഞാൻ അറിയുന്നത്............ വി.. വിച്ചു  ഒരു ആക്‌സിഡന്റിൽ....... 🥺 എന്റെ ആദ്യ പ്രണയമായിരുന്നു അത് .... അതുകൊണ്ട് തന്നെ എനിക്ക് അത് ഉൾക്കൊള്ളാൻ കഴിയുന്നില്ലായിരുന്നു ...... പല തവണ മനസ്സിൽ നിന്നും എടുത്ത് കളയണം എന്ന് വിചാരിച്ചതാണ്.... പക്ഷെ കഴിയുന്നില്ലായിരുന്നു  ...... സമനില തെറ്റുന്ന അവസ്ഥയിലായപ്പോൾ ജീവിതം അവസാനിപ്പിക്കണം എന്ന് മാത്രേ ഉള്ളിലുണ്ടായിരുന്നുള്ളു .......  ഞാൻ സൂയിസൈഡ് ചെയ്തു എന്ന് പറഞ്ഞു എന്റെ അച്ഛനെയും അമ്മയെയും ആരും കുറ്റപ്പെടുത്തരുത്... അത് കൊണ്ടാ ഞാൻ മനപ്പൂർവം ഇങ്ങനെ ഒരു ആക്‌സിഡന്റ് ഉണ്ടാക്കിയത്.......

ഗൗരി കരഞ്ഞു കൊണ്ട് പറഞ്ഞു നിർത്തി ....

ശ്രീ അവളെ തന്നെ നോക്കി ഇരിക്കുകയാണ് ....  കുറച്ചു സമയം അവൻ ഒന്നും തന്നെ മിണ്ടിയില്ല ....

ശ്രീ : താൻ മരിച്ചാൽ എല്ലാം ശെരിയാകുവോ...??

ഗൗരി അവനെ തലയുയർത്തി നോക്കി....

ശ്രീ : പറ ..... ശെരിയാകുവോ....??  പിന്നെ താൻ പറഞ്ഞല്ലോ തന്റെ അച്ഛനും അമ്മയും എന്ന് .... അവരെ പറ്റി ഒന്ന് ചിന്തിച്ചോ.....??  ഉണ്ടാവില്ല .... അത് കൊണ്ടല്ലേ എങ്ങനെ ഒരു ഡിസിഷൻ എടുത്തത്.....

ഗൗരി കണ്ണുകൾ നിറച്ചു കൊണ്ട് അവനെ നോക്കി ....

ശ്രീ : ഒരു എടുത്തു ചട്ടത്തിന് നമുക്ക് ഇതൊക്കെ അവസാനിപ്പിക്കാം .... പക്ഷെ നമ്മളെ  സ്നേഹിക്കുന്ന മറ്റു ചിലരെപ്പറ്റി ഒന്ന് ചിന്തിക്കുന്നത് നല്ലതാ .... പിന്നെ വരുണിന്റേത് വിധി ആയിരുന്നു .... എന്നാൽ തന്റെയോ....??  ഈ ഭൂമിയിൽ ജീവിച്ചു തീർക്കാൻ ദൈവം ഓരോരുത്തർക്കും ആയുസ്സ് ഇട്ടിട്ടുണ്ട് .... ആ സമയം കഴിയുമ്പോ പുള്ളി തന്നെ അത് അങ്ങ് എടുത്തോളും .... അല്ലാതെ
നമ്മൾ ആ പണി ചെയ്യേണ്ട കാര്യം ഇല്ല....

ഗൗരി തല കുനിച്ചു ഇരുന്നു .....

ശ്രീ : ഇവിടെ നോക്ക് ഗൗരി..... ഈശ്വരനായിട്ട് തന്നെ ഒരു കുഴപ്പവും കൂടാതെ രക്ഷിച്ചു ... താൻ ഇന്ന് നശിപ്പിച്ചു കളയാൻ തീരുമാനിച്ച ആ ജീവൻ ഉണ്ടല്ലോ അത് എത്രയോ പേര് ആഗ്രഹിച്ചിട്ട് കിട്ടാത്തത് ആണ് എന്ന് അറിയുവോ...?? മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വരാനും ഒരു ഭാഗ്യം വേണമെടോ ....  തനിക് അങ്ങനെ ഒരു ഭാഗ്യം ഈശ്വരൻ തന്നതാണ് ...  അതിനെ misuse ചെയ്യരുത് ....

ശ്രീ പറയുന്ന കാര്യങ്ങളെ നിശബ്ദയായി കേട്ടിരിക്കനെ അവൾക്ക് കഴിയുമായിരുന്നുള്ളു.....

ശ്രീ : താൻ നന്നായിട്ട് ജീവിക്കണം എന്ന് തന്നെയാവും തന്റെ വരുണും ആഗ്രഹിക്കുന്നത് ... അത് കൊണ്ട് ഇനി ഇങ്ങനെത്തെ മണ്ടത്തരം ഒന്നും കാണിക്കരുത് .....

ഗൗരി തന്റെ തലയാട്ടി ......

ഗൗരി : ഡോക്ടർ..... അച്ഛനും അമ്മയും ഇതൊന്നും  .....

ശ്രീ : അറിയരുത് എന്നല്ലേ .... ഇല്ല അറിയിക്കില്ല... ഞാൻ തനിക് വാക്ക് തന്നതല്ലേ.... ഇത് നമുക്കിടയിൽ secret ആയിരിക്കും .....

ഇതും പറഞ്ഞു അവൻ അവിടെ നിന്നും ഇറങ്ങി .....

പോകുന്നതിനു മുൻപ് ഒന്നുകൂടെ അവളെ ഒന് നോക്കി ......

🍂



പിറ്റേന്ന് ഡിസ്ചാർജ് ആയി ഗൗരിയെ വീട്ടിലേക്ക് കൊണ്ട് പോയി   .....

3 മാസത്തോളം കാലിൽ plaster ഇടേണ്ടി വന്നു .....

പിന്നെ ഇടക്ക് review വിനു ചെല്ലുമ്പോൾ അവൾ ശ്രീയെ കാണാറുണ്ട്  .....

ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടേയിരുന്നു ... കാലിലെ പ്ലാസ്റ്റർ അഴിച് ഗൗരി പഴയ പോലെ ഒക്കെ ആയി....


🍂


അങ്ങനെ ഇരിക്കെ ഒരിക്കൽ .........

ശിവ : മോളെ ..... നമ്മുടെ ബ്രോക്കർ വേണു ഇല്ലേ ..... ആള് മോൾക്ക് ഒരു ആലോചന കൊണ്ട് വന്നിട്ടുണ്ട്.... അച്ഛൻ അതൊന്നു നോക്കട്ടെ ....??

ഏത് കേട്ടതും ഗൗരി വല്ലാതെ ഷോക്ക് ആയി.....

പക്ഷെ അച്ഛനും അമ്മയ്ക്കും ഒന്നും അറിയാത്തടുത്തോളം കാലം.... തനിക് അത് പുറത്ത് കാണിക്കാനും സാധിക്കില്ല .....

ഗൗരി : എന്..  എന്തിനാ അച്ഛാ ഇപ്പഴേ....??

ഇന്ദു : മോളെ.... അന്ന് മോൾക്ക് ആ ആസിഡന്റ് ഉണ്ടായപ്പോ ഞങ്ങൾ മോൾടെ സമയവും, ജാതകവുമൊക്കെ നോക്കിച്ചതാ  ... അപ്പഴാ അറിയണേ മോൾടെ വിവാഹത്തിന് പറ്റിയ സമയം ഇതാണ് എന്ന്...

ഗൗരി ഇതൊക്കെ കേട്ടിട്ട് ആകെ വല്ലാതെ
ആസ്വസ്ഥയാവാൻ തുടങ്ങി ....

ഗൗരി : അമ്മ ഈ ജാതകം ഒക്കെ .... 

ഇന്ദു : ഈ കാലത്തു  നോക്കുന്നവരുണ്ട്....  എനിക്ക് എന്റെ മോൾടെ ജീവൻ ആണ് വലുത് ..  അത് കൊണ്ട് എന്റെ മോൾ ഇതിനു സമ്മതിക്കണം.....

ഉള്ളിൽ നിറഞ്ഞ സങ്കടം അടക്കി വെക്കാൻ കഴിഞ്ഞില്ല...

ഗൗരി : മറ്റുള്ളവർക്ക് മുന്നിൽ കടമ തീർക്കുവാണോ... അതോ.... ഞാൻ നിങ്ങൾക്ക് ഒരു അധികപ്പറ്റായി തോന്നി തുടങ്ങിയോ..??

ഒരിക്കലും താൻ ചോദിക്കാൻ പാടില്ലാത്ത ചോദ്യമാണ് എന്നു അവൾക്കറിയാം.... പക്ഷെ എങ്ങനെയും ഇത് ഒഴിവാക്കി വിട്ടേ പറ്റൂ...... 

ഗൗരിയുടെ ചോദ്യം കേട്ടതും ഇന്ദുവും , ശിവനും ഒന്ന് ഞെട്ടി ....

ഇന്ദു : എന്താ മോളെ... നീ ഞങ്ങൾക്ക് അങ്ങനെ ആണോ...??

ഇന്ദു കണ്ണുകൾ നിറച്ചു.....

ശിവ : മോളെ..... ഞങ്ങൾക്ക് നീ ഒരു ബാധ്യത ആയിട്ടാണ് നിന്നെ വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുന്നത് എന്ന് തോന്നുന്നുണ്ടോ...?? ഞങൾ അങ്ങനെ ആണോ നിന്നെ ഇത് വരെ നോക്കിയത്....

ഗൗരി തല കുനിച്ചിരുന്നു... 

ശിവ : പിന്നെ ശെരിയാണ് ഒരു അച്ഛൻ, അമ്മ എന്നാ നിലയിൽ ഞങ്ങളുടെ കടമ ആണ് സ്വന്തം മകൾക് നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുക്കുക എന്നത് .... ഞങ്ങടെ മോൾ സന്തോഷത്തോടെ ജീവിക്കണം കാണാൻ അല്ലേ ഞങ്ങളും അനുഗ്രഹിക്കണേ....

ഇന്ദു : അതെ മോളെ.... അവരു വന്നു കണ്ടിട്ട് പോട്ടെ..... അദ്യം വന്നു കാണുന്നതേ ശെരിയാവണം എന്നില്ലല്ലോ... പരസ്പരം ഇഷ്ടപ്പെട്ടലല്ലേ നടത്തൂ.... 

ഏറെ നേരത്തെ സംസാരത്തിനോടുവിൽ ഗൗരിക്ക് സമ്മതിക്കേണ്ടി വന്നു.....!!

🍂



പിറ്റേന്ന് പെണ്ണ് കാണാൻ പറഞ്ഞ പോലെ തന്നെ ആൾക്കാരെത്തി......

ഇന്ദു കയ്യിൽ കൊടുത്ത trayum, വാങ്ങി ഗൗരി അവർക്കരികിൽ എത്തി....

ആരെയും നോക്കുന്നതേയില്ല.....

ശിവ : മോളെ.... ഇതാണ് ചെറുക്കൻ..

ഗൗരി മനസ്സില്ല മനസ്സോടെ തല ഉയർത്തി ആളെ നോക്കി .....

അപ്പോൾ അവൾ ഒന്ന് ഞെട്ടി ......














ഗൗരി : ഡോക്ടർ.................

മുന്നിൽ ഒരു ചെറു ചിരിയോടെ ഇരിക്കുന്ന ശ്രീയെ കണ്ടതും ഗൗരി completely shock ആയി....

അവളുടെ ഈ റിയാക്ഷൻ കണ്ട് ശിവനും, ശ്രീയുടെ parents ഉം ഒന്ന് ചിരിച്ചു ...



🍂



രണ്ടാൾക്കും സംസാരിക്കാനായി അവർ സമയം കൊടുത്തു .....

കുറച്ചു സമയത്തേക്ക് ഗൗരി ഒന്നും തന്നെ പറഞ്ഞില്ല.... 

പക്ഷെ അവസാനം ആ silence break ചെയ്യാൻ തന്നെ തീരുമാനിച്ചു ....

ഗൗരി : ഡോക്ടർ...... ഈ കല്യാണത്തിൽ നിന്നും ഒഴിയണം.....

Eye contact ഒഴിവാക്കി കൊണ്ട് അവൾ പറഞ്ഞു.....

ശ്രീ : why....??

അവന്റെ ഭാഗത്തു നിന്നും എങ്ങനെ ഒരു ചോദ്യം കേട്ടതും അവൾ അവനെ ഒന്ന് നോക്കി...

ഗൗരി : ഡോക്ടർ  പ്ലീസ്..... ഞാൻ പറഞ്ഞതല്ലേ എല്ലാം .... എനിക്ക് ഒരു കല്യണം... അങ്ങനെ ഒരു ലൈഫ്......ഒന്നും ശെരിയാവില്ല .....

അവളുടെ മറുപടികൾ എല്ലാം വളരെ കൂൾ ആയി കേട്ട് നിൽക്കുകയാണ് ശ്രീ...

ശ്രീ : എന്ത് കൊണ്ട് ശെരിയാവില്ല....??

ശ്രീയുടെ അത്തരത്തിലുള്ള ചോദ്യങ്ങൾ അവളെ വല്ലാതെ ആസ്വസ്ഥയാക്കാൻ തുടങ്ങി......

ഗൗരി : ഞാൻ പറഞ്ഞതല്ലെ എല്ലാം.... എനിക്ക് കഴിയില്ല..... വിച്ചുവിന്റെ സ്ഥാനത്തു മറ്റൊരാളെ കാണാൻ എനിക്ക് ഈ ജന്മം കഴിയില്ല......

അവൻ ഒന്നു നെടുവീർപ്പിട്ടു....

ശ്രീ : ഗൗരി.... കാലത്തിനു മായ്ക്കാൻ പറ്റാത്ത മുറിവുകൾ ഇല്ല എന്ന് കേട്ടിട്ടില്ലേ....  ഞാൻ അന്നും തന്നോട് പറഞ്ഞു .... താൻ നന്നായി ജീവിക്കുന്നത് കാണാൻ ആയിരിക്കും വരുണും ആഗ്രഹിക്കുന്നത്.... താൻ എത്ര നാൾ ഇങ്ങനെ ജീവിക്കും.....??

ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു....

ഗൗരി : എത്ര കാലം വേണമെങ്കിലും......  പ്ലീസ് ഡോക്ടർ...... എന്നെ വിട്ടേക്ക്........

അവൾ അവനു മുൻപ് കൈകൾ കൂപ്പി നിന്നു.... 

ശ്രീ : ഒരിക്കൽ സ്നേഹിച്ചു എന്ന് കരുതി.....ബാക്കി ഉള്ള ജീവിതം നശിപ്പിക്കണോ .... എനിക്ക് തന്നെ അറിയാം.... തന്റെ പ്രേശ്നങ്ങൾ അറിയാം... അപ്പൊ തന്റെ മുന്നോട്ടുള്ള ജീവിതത്തിൽ തന്റെ കൂടെ നിൽക്കാൻ എനിക്ക് കഴിയും..... തന്നെ മനസ്സിലാകുന്ന ഒരാളോടൊപ്പം ജീവിക്കുന്നതല്ലേ നല്ലത്....?

ഗൗരി അവനെ തന്നെ ഉറ്റുനോക്കി....

പിന്നെ ഒരു വേദന നിറഞ്ഞ ചിരി ചിരിച്ചു.....

ഗൗരി : എന്റെ അവസ്ഥ കണ്ടുള്ള സഹതാപം കൊണ്ടാണോ.....??

ശ്രീ : ഒരിക്കലുമല്ല.....  കൂടെ കൂട്ടണം എന്ന് തോന്നി......

ഗൗരി കുറച്ചു സമയം ഒന്നും തന്നെ പറഞ്ഞില്ല....

ഗൗരി : ഇല്ല ഡോക്ടർ.... എനിക്ക്.... എനിക്ക് കഴിയില്ല..... 😢

ശ്രീ :  Why ഗൗരി.....??  തനിക് നല്ലൊരു ജീവിതം വേണം എന്ന് ആഗ്രഹിക്കുന്ന  തന്റെ parents....  അവരോട് എന്ത് പറയും....??

ഇത്തവണ അവൾ കുറച്ച് Irritate ആയി....

ഗൗരി : I don't care..... എന്റെ ലൈഫ് ആണ്  ... അത് എങ്ങനെ വേണം എന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം എനിക്ക് ഉണ്ട് .....

അവളിൽ നിന്നും ഇങ്ങനെ ഒരു മറുപടി കേട്ടതും ശ്രീക്കും ദേഷ്യം വരാൻ തുടങ്ങി....

ശ്രീ :  ശെരിയാ.... സ്വന്തം മകൾ അല്ലാതിരുന്നിട്ടും ഇത്രയും നാൾ നോക്കിയതല്ലേ.... പിന്നെ അവരുടെ feelings നു എന്ത് value.....അല്ലേ.???









To be continue............!!!















How is it ...........

Hope u like it...............

അഭിപ്രായങ്ങൾ അറിയിക്കുക..........

Lanjutkan Membaca

Kamu Akan Menyukai Ini

193K 4K 46
"You brush past me in the hallway And you don't think I can see ya, do ya? I've been watchin' you for ages And I spend my time tryin' not to feel it"...
1.9K 196 9
i want to preserve your love in a field of tulips safely living in it
386K 13.8K 60
๐—œ๐—ก ๐—ช๐—›๐—œ๐—–๐—› noura denoire is the first female f1 driver in ๐——๐—˜๐—–๐—”๐——๐—˜๐—ฆ OR ๐—œ๐—ก ๐—ช๐—›๐—œ๐—–๐—› noura denoire and charle...
1.3M 56.9K 103
Maddison Sloan starts her residency at Seattle Grace Hospital and runs into old faces and new friends. "Ugh, men are idiots." OC x OC