โ„™๐•ฆ๐•ฃ๐•ก๐•๐•– ๐•Š๐•™๐• ๐•ฃ๐•ฅ๐•ค

De Boraparadise

12.3K 1.6K 781

Some random short stories...... โค๏ธ Mostly Taekook stories ๐Ÿ’œ๐Ÿ’š Taekook ๐Ÿ’š๐Ÿ’œ Yoomin ๐Ÿ–ค๐Ÿค Namjin ๐Ÿ’ž Mais

๐Ÿฉถ ๐——๐—ฒ๐˜€๐˜๐—ถ๐—ป๐˜† 1/??
๐Ÿฉถ Destiny 2/??
๐Ÿฉถ Destiny 3/??
๐ŸฉถDestiny 4/5
๐Ÿฉถ Destiny 5/5
๐—œ๐—ป ๐— ๐˜† ๐——๐—ฟ๐—ฒ๐—ฎ๐—บ๐˜€....๐Ÿ’–
๐—œ๐—ป ๐— ๐˜† ๐——๐—ฟ๐—ฒ๐—ฎ๐—บ๐˜€.....๐Ÿ’–
๐—œ๐—ป ๐— ๐˜† ๐——๐—ฟ๐—ฒ๐—ฎ๐—บ๐˜€.. ๐Ÿ’–
๐—œ๐—ป ๐— ๐˜† ๐——๐—ฟ๐—ฒ๐—ฎ๐—บ๐˜€.... ๐Ÿ’–
เดจเต†เดžเตเดšเต‹เดฐเด‚ เดจเต€เดฏเต‡...... ๐Ÿ’—
เดจเต†เดžเตเดšเต‹เดฐเด‚ เดจเต€เดฏเต‡..... ๐Ÿ’—
เดจเต†เดžเตเดšเต‹เดฐเด‚ เดจเต€เดฏเต‡.... ๐Ÿ’—
เดจเต†เดžเตเดšเต‹เดฐเด‚ เดจเต€เดฏเต‡..... ๐Ÿ’—
เดจเต†เดžเตเดšเต‹เดฐเด‚ เดจเต€เดฏเต‡..... ๐Ÿ’—
เดจเต†เดžเตเดšเต‹เดฐเด‚ เดจเต€เดฏเต†... ๐Ÿ’—
Born For Me
Born For Me
Born For Me
Born For Me
Born for me

Born For Me

612 84 8
De Boraparadise

ഹലോ....👋

ഇന്ന് പ്രേത്യേകിച്  പണി ഒന്നും ഇല്ല...

ചുമ്മാ ഇരുന്നു ഓരോന്നൊക്കെ ആലോചിച്ചു കൂട്ടുന്നു.....

എങ്കിൽ പിന്നെ ആ സമയം ഇവിടെ ചിലവഴിക്കാം എന്ന് തോന്നി....

എന്തിനാ വെറുതെ overthink ചെയ്ത് നമ്മടെ മൂഡ് കളയണെ അല്ലേ...

അത് കൊണ്ട് നേരെ ഇങ്ങ് പോന്നു...

പുതിയ ബുക്ക്‌ തുടങ്ങിയപ്പോ എന്നെ മറന്നോ എന്നുള്ള എന്റെ short story book ന്റെ പരാതിയും തീർക്കാം....

എന്തൊക്കെയോ മനസ്സിൽ വന്നു കുത്തിക്കുറിച്ചതാണ്........

നമ്മുടെ മനസ്സ് അറിഞ്ഞ പോലെ ഈ instayum, watsapp ഒക്കെ ഓരോന്നും കാണിക്കില്ലേ....

അത് പോലെ ചുമ്മാ ഒന്ന് Pinterest ൽ കേറിയപ്പോ എനിക്ക് വേണ്ടത് കിട്ടി....

പിന്നെ ഒട്ടും സമയം കളഞ്ഞില്ല അങ്ങ് എഴുതി....

അപ്പൊ കഥയിലേക്ക് പോയാലോ......














____________________________________________




@ എറണാകുളം....


സമയം രാത്രി 7 മണി.....

പോലീസ് വണ്ടിയുടെയും ആംബുലൻസിന്റെയും sound കേൾക്കാം...

ആളുകൾ ഒരു particular spot ലേക്ക് ഓടികൂടുന്നു....

സിറ്റിയുടെ ഒത്ത നടുക്ക് ആയി ഒരു ആക്‌സിഡന്റ് സംഭവിച്ചിരിക്കുന്നു ......

ഒരു കാർ അവിടെ ഉള്ള ഒരു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചതാണ്.....

സംഭവം ഉണ്ടായി നിമിഷ നേരം കൊണ്ട് തന്നെ ആളുകൾ കൊണ്ട് അവിടം നിറഞ്ഞു ........

അതിനുള്ളിൽ ഒരു പെൺ കുട്ടി ആണ്...  ശ്രെദ്ധ ഇല്ലാതെ ഓടിച്ചത് കൊണ്ട് പറ്റിയതാ....
Overspeed ആയിരുന്നു...
Drink ചെയ്തിട്ടുണ്ടോ എന്ന് സംശയം ഉണ്ട്... 
ഇതൊക്കെ ചവാൻ ഇറങ്ങിയതാണോ... എന്നൊക്കെ ആളുകൾ അടക്കം പറയുന്നു .....

ദൃക്‌സാക്ഷികൾ ആയവരും, സംഭവം നടന്നത് അറിഞ്ഞു വന്നവരുമൊക്കെ ഉണ്ട് ആ കൂട്ടത്തിൽ .......

കൂട്ടം കൂടുന്ന ആളുകളെ പോലീസ്‌കാർ  മാറ്റിക്കൊണ്ടിരിക്കുന്നു .......

കൂടാതെ അത് വഴി പോകുന്ന വാഹനങ്ങൾക്ക് വഴി ഒരുക്കി കൊടുക്കുന്നു  .......

ആംബുലൻസിൽ നിന്നും ആളുകൾ strecher മായി ഇറങ്ങി കാറിനടുത്തേക്ക് വന്നു ....

മുന്നിലെ പൊട്ടിയ ചില്ലിലൂടെ അതിനകത്തുള്ള ആളെ കാണാൻ സാധിക്കും .......







പെട്ടന്ന് തന്നെ ഡോർ തുറന്ന് ആളെ പുറത്തെടുത്തു  .....

സ്‌ട്രെചെറിൽ കിടത്തിയ പെൺകുട്ടിയെ അവർ ആംബുലൻസിന് അകത്തേക്ക് കയറ്റി ......

ഇതിനോടകം അവളുടെ ഡീറ്റെയിൽസ് എല്ലാം collect ചെയ്ത് പോലീസ്‌കാർ അവളുടെ വീട്ടിൽ വിവരം അറിയിച്ചു .....

ഉച്ചത്തിൽ syren മുഴക്കി കൊണ്ട്  ആ ആംബുലൻസ് ശരവേഗത്തിൽ സിറ്റി ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു.....



സിറ്റി ഹോസ്പിറ്റൽ ......

അതിവേഗത്തിൽ ആംബുലൻസ് ഹോസ്പിറ്റലിന്റെ മുന്നിൽ കൊണ്ട് വന്നു നിർത്തി ....

പെട്ടന്ന് തന്നെ ആളുകൾ അവളെ മറ്റൊരു സ്‌ട്രെച്ചെറിലേക്ക് മാറ്റി അകത്തേക്കു കയറ്റി....

ഓടുകയാണ് എന്ന് തന്നെ പറയാം.....

കുറച്ചു സമയം കഴിഞ്ഞ് ഒരു കാർ ഹോസ്പിറ്റലിന്റെ frount ൽ കൊണ്ട് വന്നു നിർത്തി ... 

അതിൽ നിന്നും ഒരു സ്ത്രീ കരഞ്ഞു കൊണ്ട് ഇറങ്ങി വന്നു ...

പിന്നാലെ തന്നെ ഒരു പുരുഷനും ....

Husband and wife ആണെന്ന് തോന്നുന്നു ...

അവർ enquiry ൽ വന്നു അവർക്ക് വേണ്ടത് അന്വേഷിച്ചു....

: sister..... ഗൗരി ഗായത്രി....  ഒരു accident case.....

നിറഞ്ഞൊഴുകുന്ന കണ്ണുകളെ തുടച്ചു കൊണ്ട് അവർ ചോദിച്ചു....

Receptionist : ആഹ്... Patient നെ ICU ലേക്ക് ഷിഫ്റ്റ്‌ ചെയ്തിരിക്കുകയാണ്.....

മുന്നിലുള്ള കമ്പ്യൂട്ടർ നോക്കി അവർ മറുപടി നൽകി .....

അതു കേട്ടതും ആ സ്ത്രീയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകൻ തുടങ്ങി ....

: എവി.. എവിടെയാ...??

Receptionist : 4 th floor.

അവർ അവിടെ നിന്നും 4ആം നില ലക്ഷ്യമാക്കി ഓടി .....

ലിഫ്റ്റ് വരുന്നത് വരെ കാത്തു നിൽക്കാനുള്ള ക്ഷമ ഇല്ലാത്തതിനാൽ... അടുത്ത് കണ്ട stair  വഴി അവർ മുകളിലേക്ക് ഓടി .....

പിന്നാലെ ആയാളും ഉണ്ട്  ........

ICU  വിനു മുന്നിൽ വന്നു അവർ ഉള്ളിലേക്ക് നോക്കി ....

ഒന്നും തന്നെ കാണാൻ കഴിയുന്നില്ല....

പെട്ടന്ന് അവരുടെ ഷോൾഡറിൽ ഒരു കൈ വന്നു പതിച്ചു.....

നിറക്കണ്ണുകളോടെ അവൾ അയാളെ നോക്കി ........


ഇന്ദ്രജ മേനോൻ

ഇന്ദ്രജ : ശിവേട്ടാ  .... നമ്മടെ മോൾ......😭

അവൾ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു പൊട്ടിക്കരയാൻ തുടങ്ങി .... 



ശിവപ്രസാദ്.

അയാൾ അവളെ ആശ്വസിപ്പിക്കാൻ തുടങ്ങി .... അയാളുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ട്....

ശിവ : ഇന്ദു.... താൻ എങ്ങനെ കരയല്ലേ .... അവൾക്ക് ഒന്നൂല്ല.....

താൻ എന്തൊക്കെ പറഞ്ഞാലും അതൊന്നും ഇപ്പോൾ ഫലം കാണില്ല എന്ന് അയാൾക്കറിയാം......

സ്വന്തം മകളെ ഇങ്ങനെ ഒരു അവസ്ഥയിൽ കാണുമ്പോൾ ഉണ്ടാവുന്ന ഒരു വേദന ഉണ്ടല്ലോ ....

ഇനി അത് അവളെ നേരിട്ട് കാണുമ്പോഴേ മാറൂ.......


അൽപ സമയത്തിന് ശേഷം ICU വിന്റെ ഡോർ തുറന്ന് ഒരു നേഴ്സ് പുറത്തേക്ക് വന്നു .... 

ICU വിനു പുറത്ത് ഈ സമയം അവരെ കണ്ടപ്പോൾ അവരും ഒന്ന് confuse ആയി...

നേഴ്സ് : എന്താ ഇവിടെ നിക്കണേ .... Waiting ഏരിയ അപ്പുറത്താണ്  ...

പെട്ടന്ന് ശിവയുടെ നെഞ്ചിൽ ചാഞ്ഞിരുന്ന ഇന്ദു ആ സിസ്റ്ററിന്റെ അടുത്തേക്ക് ചെന്നു...

ഇന്ദു : സിസ്റ്റർ ..... എന്റെ മോൾ..... എനിക്ക് അവളെ..... 😢

അവൾ നിറ കണ്ണുകളോടെ വിക്കി വിക്കി പറഞ്ഞു .....

സിസ്റ്റർ :  ആരുടെ കാര്യാ പറയണേ  ....??

പെട്ടന്ന് ശിവ അവർക്കിടയിലേക്ക് വന്നു .....

ശിവ :  സിസ്റ്റർ ഇവിടെ ഒരു ആക്‌സിഡന്റ് കേസ് വന്നില്ലേ.... ഒരു പെൺകുട്ടി ... അത് ഞങ്ങളുടെ മോൾ ആണ്... ഗൗരി... അവൾക്ക് എങ്ങനെ ഉണ്ട്..... അവളെ ഒന്ന് കാണാൻ പറ്റുവോ...??

സിസ്റ്റർ : ഓഹ്.... ആ കുട്ടിയുടെ parents ആണല്ലേ.... ഡോക്ടർ ചെക്ക് ചെയ്യുവാ .... ഒരു സെക്കന്റ്‌ ഞാൻ ഒന്ന് ചോദിച്ചിട്ട് പറയാം...

അവർ ICU  വിനു അകത്തേക്ക് പോയി....

ഇന്ദുവും, ശിവനും പ്രതീക്ഷയോടെ കാത്തു നിന്നു .....

കുറച്ചു കഴിഞ്ഞ് ആ same നേഴ്സ് ഡോർ തുറന്ന് പുറത്തേക്ക് വന്നു ....

നേഴ്സ് : അകത്തേക്ക് വരൂ ...

അവർ രണ്ടാളും അകത്തേക്ക് ചെന്നു  ......

ആ ഡോർ തുറന്ന് അകത്തേക്ക് ചെല്ലുമ്പോൾ ചെറിയ  space ഉണ്ട്.  വലതു വശത്തായി ഒരു റൂം,  അത് docters നു ICU Patients ന്റെ relatives നോട്‌ സംസാരിക്കാനൊക്കെ ആയിട്ട്  ഉള്ളത് ആണ്.

ആ നേഴ്സ് അവരെ ആ റൂമിലേക്ക് ഇരുത്തി...

നേഴ്സ് : ഇവിടെ ഇരിക്ക് കേട്ടോ... ഡോക്ടർ ഇപ്പോൾ വരും ....

അവർ അതും പറഞ്ഞു അവിടെ നിന്നും പോയി .....

ഇന്ദു അവിടെ നിന്നും എണീറ്റ് ആ റൂമിന്റെ അടുത്ത് തന്നെ ഉള്ള ആ വലിയ ഡോറിന്റെ അടുത്തേക്ക് ചെന്നു....

ഒരു ചെറിയ ചതുരകൃതിയിൽ ഗ്ലാസ്‌ ന്റെ ഒരു space ഉണ്ട്  ആ ഡോർ നു ... അതു വഴി ICU വിനു അകം കാണാൻ സാധിക്കും ....

കുറെ ബെഡുകൾ, അതിലെല്ലാം ഓരോ patients കിടപ്പുണ്ട്....

ഗൗണും, ക്യാപ്പും, മാസ്കും ഒക്കെ വെച്ച നഴ്സമാര് ഓടി നടന്നു ഓരോ രോഗികളെ നോക്കുന്നു .....

പലതരം mechine  ശരീരത്തിൽ ഘടിപ്പിച്ചു അതിന്റെ സഹായത്തിൽ ശ്വസിക്കുന്നവർ...

ജീവച്ഛവം പോലെ കിടക്കുന്നവരുമുണ്ട്....

ബെഡിൽ കിടക്കുന്നവരെ കാണുതോറും ഇന്ദുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ....

ശിവ അവളെ പിടിച്ചു ആ റൂമിലെ കസേരയിൽ ഇരുത്തി ....

കുറച്ചു കഴിഞ്ഞു ആ റൂമിന്റെ ഡോർ തുറന്നു ഒരു ഡോക്ടർ കയറി വന്നു ....













ശ്രീജിത്ത്‌  മേനോൻ.
ശ്രീ എന്ന് വിളിക്കും  

ഇന്ദുവും ശിവനും അവനെ കണ്ട് പെട്ടന്ന് എണീറ്റു...

ശ്രീ : ഏയ്‌..... ഇരിക്ക്...

അവൻ തന്റെ ചെയറിൽ ഇരുന്നു...

ശ്രീ : ഗൗരിയുടെ parents ആണല്ലേ....??

ശിവ : അതെ ഡോക്ടർ....

ശ്രീ : ആഹ് ... ഞാൻ ശ്രീജിത്ത്‌.. ഗൗരി എന്റെ patient ആണ് ....

ശിവ : ഡോക്ടർ..... ഞങ്ങടെ മോൾക്ക്...

ശ്രീ : ഇവിടെ കൊണ്ട് വരുമ്പോ unconsious ആയിരുന്നു.... കാലിനു ചെറിയൊരു fracture ഉണ്ട്... പിന്നെ വന്നപ്പോ saturation ഒക്കെ കുറച്ചു low ആയിരുന്നു... അതാ ICU യിലേക്ക് ഷിഫ്റ്റ്‌ ചെയ്തത്.....

അത് കേട്ടതും ഇന്ദു ഒന്ന് tensed ആയി..

ഇന്ദു : ഇപ്പൊ എങ്ങനെ ഉണ്ട് ഡോക്ടർ...??

ശ്രീ : കുഴപ്പമില്ല.... പിന്നെ Accident time ൽ തല വല്ലോം മുട്ടുവോക്കെ ചെയ്തോ എന്നൊന്നും അറിയില്ലല്ലോ... അത് കൊണ്ട് കുറച്ചു scan നും കാര്യങ്ങളൊക്കെ ഉണ്ട് ....
മറ്റു പ്രേശ്നങ്ങൾ ഒന്നും ഇല്ല...

ശ്രീയുടെ വാക്കുകൾ കേട്ടപ്പോൾ അവർക്ക് ഒരു ആശ്വാസമായി ....

ശിവ : ICU ൽ തന്നെ continue ചെയ്യാനാണോ ഡോക്ടർ..??

ശ്രീ : ഏയ്‌... ഞാൻ പറഞ്ഞല്ലോ... വന്നപ്പോ saturation കുറച്ചു കുറവായിരുന്നു .... പിന്നെ ICU ആവുമ്പോൾ കുറച്ചു കൂടെ കെയർ കിട്ടുമല്ലോ .... Thats why...
എന്തയാലും 2 ദിവസം എവിടെ കിടക്കട്ടെ... ആളൊന്നും ഓക്കേ ആയാൽ നമുക്ക് റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യാം ....

ഇന്ദു : ഡോക്ടർ.... ഞങ്ങൾക്ക് ഒന്ന് കാണാൻ പറ്റുവോ അവളെ...??

ദയനീയമായ അവരുടെ ചോദ്യം കേട്ടപ്പോൾ ശ്രീക്ക് നോ പറയാൻ തോന്നിയില്ല.....

ശ്രീ : രണ്ട് പേരും ഒരുമിച്ച് കയറരുത്... ഒരാൾ വീതം കേറി കണ്ടോളൂ.....

ശിവ : tnq docter.

ശ്രീ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു  .....




ഇന്ദു ICU വിനു അകത്തേക്ക് കയറി ....

ഗൗരി കിടക്കുന്ന ബെഡിനഡുത്തേക്ക് നടന്നു .....

ആ ഹോസ്പിറ്റൽ ബെഡിൽ oxygen mask ന്റെ സഹായത്തോടെ ശ്വസിക്കുന്ന തന്റെ മകളെ കണ്ടതും ഇന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു .....

അവർ പതിയെ അവൾക്ക് അരികിലേക്ക് വന്നു ...

കുറച്ചു മണിക്കൂറുകൾക്ക് മുൻപ് വരെ തന്നോടൊപ്പം നിന്ന ആളാണ് ഇപ്പൊ ഇവിടെ കിടക്കുന്നത് ....

അത് ഓർക്കും തോറും അവർക്കുള്ളിലെ സങ്കടം ഇരട്ടിച്ചു......

ഇന്ദു തന്റെ മകളെ നോക്കി ......

Patient gown ആണ് ഇട്ടിരിക്കുന്നത്.... Drip പോയിക്കൊണ്ടിരിക്കുന്നു ....

Cannula ഇട്ട അവളുടെ ആ കൈ തന്റെ കൈയ്യിലേക്ക് ചേർത്തു വെച്ചു ....

ഇന്ദു : അമ്മ പറഞ്ഞതല്ലേ പോവണ്ട എന്ന് 🥺 എന്തിനാ വാശി പിടിച്ചേ.....

അവർ തന്റെ മകളെ ഒന്ന് തലോടി ... 

അധിക സമയം അതിനകത്തു നിൽക്കാൻ കഴിയാത്തത് കൊണ്ട് അവർ പെട്ടന്ന് തന്നെ അവിടെ നിന്നും ഇറങ്ങി ... 

അവൾക്ക് പിന്നാലെ ശിവനും കേറി തന്റെ മകളെ കണ്ടു ....

രണ്ടാൾക്കും സങ്കടം സഹിക്കാനാവുന്നില്ലായിരുന്നു  ....

ഒരിക്കലും കാണാൻ ആഗ്രഹിച്ച ഒരു കാഴ്ച അല്ല അത് ....

4 ആം നിലയിൽ തന്നെ bystanders നു ഇരിക്കാനും, റസ്റ്റ്‌ എടുക്കാനുമൊക്കെയായി ഒരു area ഉണ്ട്...

ശിവ ഇന്ദുവിനെ അവിടേക്ക് കൊണ്ട് പോയി...

ഒരുപാട് പേര് അവിടെ ഇരുന്നു ഉറങ്ങുന്നു...

അവർക്ക് പ്രീയപ്പെട്ടവരും ഇതേ ICU വിൽ കാണും ....

ശിവ അവിടെ ഉള്ള ഒരു ചെയറിൽ ഇന്ദുവിനെ ഇരുത്തി ...

ശിവ : താൻ കരയാതെ.... ഡോക്ടർ പറഞ്ഞില്ലെ.... അവൾക്ക് കുഴപ്പം ഒന്നും ഇല്ല ....

ഇന്ദു : ഞാൻ പറഞ്ഞതല്ലേ ശിവേട്ട.... ഈ സമയത്ത് പോകണ്ട എന്ന്.... കേട്ടോ അവള്  ..... ഇപ്പൊ കണ്ടില്ലേ.... എന്റെ കുട്ടി....

ശിവ : സംഭവിച്ചത് സംഭവിച്ചു  .... താൻ അവൾക്ക് വേണ്ടി പ്രാർഥിക്ക്...

ഇന്ദു അയാളുടെ ഷോൾഡറിലേക്ക് തല ചായച് ഇരുന്നു...

ശിവ : തനിക് കുടിക്കാൻ വല്ലോം വേണോ...??

ഇന്ദു : എനിക്കൊന്നും വേണ്ട .... എന്റെ മോൾ ഒന്ന് കണ്ണ് തുറന്നാൽ മതി  ....

ശിവ അവളെ ചേർത്തു പിടിച്ചുകൊണ്ടിരുന്നു ...



അന്നേ ദിവസം അങ്ങനെ കടന്നു പോയി  .....

പിറ്റേന്ന് രാവിലെ ആണ് ഗൗരിക്ക് ബോധം വരുന്നത് .....

കണ്ണുകൾ പതിയെ ചിമ്മി തുറന്നു ഒന്ന് ചുറ്റിനും നോക്കി .....

വെളുത്ത ഒരു ceiling മാത്രം കാണാം ....

ഇരുവശങ്ങളിലും കർട്ടൻ ......

വല്ലാതെ തണുപ്പ് നിറഞ്ഞ ഒരിടം...

കയ്യിൽ എന്തോ വലിഞ്ഞു മുറുകും പോലെ....

കൈ വിരലിൽ എന്തോ ഒരു പെരുപ്പ്...

കാലിനും ചെറിയ രീതിയിൽ വേദന ഉണ്ട്...

അനക്കാൻ സാധിക്കുന്നില്ല ....

ചുറ്റിനും എന്തോ ഒരു beep sound മാത്രം...

അത് വല്ലാത്ത ഒരു അരോചകമായി തോന്നി അവൾക്ക് .....

തലവേദന എടുക്കും പോലെ .......

അവൾ കണ്ണ് തുറന്നതും നേഴ്സ് വന്നു അവൾക്കരികിൽ  നിന്നു ....

നേഴ്സ് : ഗൗരി .....

അവൾ അവരെ നോക്കി .....

മുന്നിൽ നിൽക്കുന്ന നഴ്സനെ കണ്ടതും അവൾ ഒന്നും മനസിലാവാതെ അവരെ നോക്കി ....

അവളുടെ മുഖഭാവത്തിൽ നിന്നും അവർക്ക് മനസ്സിലായി അവൾ confuse ആണെന്ന് ....

നേഴ്സ് : relax..... കൂടുതൽ ഒന്നും ആലോചിക്കണ്ട കേട്ടോ ....

അവർ ഒരു പുഞ്ചിരിയോടെ പറഞ്ഞു ....

ഗൗരി അവരെ blank ആയി നോക്കി കിടന്നു.....

എന്തൊക്കെയോ ഓർത്തെടുക്കും പോലെ അവൾ ആ ceiling ലേക്ക് നോക്കി കിടന്നു  ......

കുറച്ചു കഴിഞ്ഞതും അവൾക്കരികിലേക്ക് ശ്രീജിത്ത്‌ വന്നു....

അവളെ check ചെയ്യാൻ തുടങ്ങി .....

ശ്രീ : എങ്ങനെ ഉണ്ട് ഗൗരി...?? എവിടേലും Pain തോന്നുന്നുണ്ടോ...??

അവൾ ഇല്ലന്ന് തലയാട്ടി .....

ശ്രീ : തലവേദന വല്ലതും തോന്നുണ്ടോ...??

അതിനും മറുപടി ആ തലയാട്ടൽ മാത്രമായിരുന്നു .......

ശ്രീ എന്തൊക്കെയോ ഫയലിൽ എഴുതാൻ തുടങ്ങി .....  കൂടെയുള്ള നഴ്സിനോട് എന്തൊക്കെയോ പറയുന്നുമുണ്ട്.....

ഗൗരി അവരെ തന്നെ നോക്കി.....

ശ്രീ : ഇപ്പൊ saturation ഒക്കെ നോർമൽ ആയി.. ഇനി ആ oxygen support അങ്ങ് മാറ്റിയേക്കാം അല്ലേ ....??

ഗൗരി അവനെ തന്നെ നോക്കി കിടന്നു ... പ്രത്യേകിച്ച് ഒരു മറുപടിയും ഇല്ല....

ശ്രീ : സിസ്റ്റർ.... ആ ഓക്സിജൻ  remove ചെയ്തോളൂ......

നേഴ്സ് വന്നു ഗൗരിയുടെ മുഖത്ത് നിന്നും ഓക്സിജൻ മാസ്ക് എടുത്തു മാറ്റി.....

ശ്രീ : ഗൗരി.... നമുക്ക് കുറച്ചു സ്കാൻ ഒക്കെ ചെയ്യാൻ ഉണ്ട് കേട്ടോ ....  പേടിക്കണ്ട താൻ ഓക്കേ ആണ് ....

അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു ....

ശ്രീ : take rest.... ടെൻഷൻ ഒന്നും വേണ്ട... പെട്ടന്ന് തന്നെ വീട്ടിൽ പോകാം കേട്ടോ  ....  എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ പറയണം.......

ഇതും പറഞ്ഞു അവൻ അവിടെ നിന്നും പോകാൻ ഒരുങ്ങി .....

പെട്ടന്ന് ഗൗരി അവനെ വിളിച്ചു ....

ഗൗരി : ഡോക്ടർ .....

ശ്രീ അവളെ തിരിഞ്ഞു നോക്കി .....

അവളുടെ മുഖം കണ്ടാൽ അറിയാം അവൾക്ക് തന്നോട് എന്തോ പറയാൻ ഉണ്ടെന്ന്....

ഗൗരി അവന്റെ ഒപ്പം ഉള്ള നേഴ്സ് നെ നോക്കി  ....

അവളുടെ മുഖഭാവത്തിൽ നിന്നും കാര്യം മനസ്സിലായ ശ്രീ ആ നഴ്സിനെ പറഞ്ഞു വിട്ടു.....

ശ്രീ : എന്താ ഗൗരി.... എന്തേലും പറയാൻ ഉണ്ടോ....??

എന്നാൽ ഗൗരിയിൽ നിന്നും വന്ന ചോദ്യം കേട്ടതും അവൻ ആകെ ഷോക്ക് ആയി...







ഗൗരി : എന്തിനാ എന്നെ രക്ഷിച്ചേ..........
















To be continue..............!!








എങ്ങനെ ഉണ്ട്.......

ഇഷ്ടായി എന്ന് വിചാരിക്കുന്നു ......

അഭിപ്രായങ്ങൾ അറിയിക്കുക...... 

അപ്പൊ ബൈ ബൈ ........

Continue lendo

Vocรช tambรฉm vai gostar

384K 13.7K 60
๐—œ๐—ก ๐—ช๐—›๐—œ๐—–๐—› noura denoire is the first female f1 driver in ๐——๐—˜๐—–๐—”๐——๐—˜๐—ฆ OR ๐—œ๐—ก ๐—ช๐—›๐—œ๐—–๐—› noura denoire and charle...
908K 20.9K 49
In wich a one night stand turns out to be a lot more than that.
835 87 10
Heyy babzz...โ˜บ๏ธ It's ma first ff. So i need your all support. ๐Ÿซถ๐Ÿป It's a "เดฎเดฒเดฏเดพเดณเด‚" TaeKook bl FanFiction. Storyde overview ennu parayunnath๐Ÿ‘‡ V as Ri...
1M 40.5K 93
๐—Ÿ๐—ผ๐˜ƒ๐—ถ๐—ป๐—ด ๐—ต๐—ฒ๐—ฟ ๐˜„๐—ฎ๐˜€ ๐—น๐—ถ๐—ธ๐—ฒ ๐—ฝ๐—น๐—ฎ๐˜†๐—ถ๐—ป๐—ด ๐˜„๐—ถ๐˜๐—ต ๐—ณ๐—ถ๐—ฟ๐—ฒ, ๐—น๐˜‚๐—ฐ๐—ธ๐—ถ๐—น๐˜† ๐—ณ๐—ผ๐—ฟ ๐—ต๐—ฒ๐—ฟ, ๐—”๐—ป๐˜๐—ฎ๐—ฟ๐—ฒ๐˜€ ๐—น๐—ผ๐˜ƒ๐—ฒ ๐—ฝ๐—น๐—ฎ๐˜†๐—ถ๐—ป๐—ด ๐˜„๐—ถ๐˜๐—ต ๏ฟฝ...