Twenty one

24 4 4
                                    


Peace be upon to you :)

ചിലപ്പോഴെല്ലാം ജീവിതം വളരെ അസഹനീയമായ അവസ്ഥയിലൂടെ കടന്നു പോവും ..
കണ്ടു നില്കുന്നവർക് ഒരിക്കലും മനസിലാവില്ല അതിന്റെ വിഷമം ..
ഇരുമ്പ് ചങ്ങലയാൽ കൈയും കാലും ബന്ധിച് ഒരു ആഴമുള്ള വെള്ളത്തിൽ ഇട്ടിട്ട് നീന്താൻ പറയുന്ന അവസ്ഥ ..
കുറച്ചുപേർ നീന്താൻ പറയുന്നുണ്ട് കുറച്ചുപേർ കയറെല്ലാം ഇട്ട് അതിൽ പിടിക്കാൻ പറയുന്നുണ്ട്.. എന്നാൽ ആരും അറിയുന്നില്ല .. കൈകളും കാലുകളും ഒന്നു ചലിപ്പിക്കാൻ പോലും സാധിക്കാതെ
ശ്വാസം കിട്ടാതെ വേദന അനുഭവിച്ചു മരിച്ചുകൊണ്ടിരിക്കുവാണെന്ന് ...
എന്താ നീന്തി വരാതെന്ന് കുറ്റപെടുത്തികൊണ്ട് കുറെ പേർ..
എങ്ങനെ രക്ഷിക്കുമെന്ന് അറിയാതെ വേറെ കുറച്ചുപേർ ..
ആ ചങ്ങലകൾ പൊട്ടിച്ചു മാറ്റുവാൻ മാത്രം ആരും ഇല ..
അതിനു കഴിയുക പടച്ചോന് മാത്രം ..
അറിയില്ല ആഴങ്ങളിൽ അവസാനിക്കുമോ എല്ലാം എന്ന് ..
അതോ ബന്ധനങ്ങൾ പൊട്ടിച്ചു കൊണ്ട് പിന്നെയും ജീവൻ അവശേഷിപ്പിക്കുമോ എന്ന് ..

SilenceWhere stories live. Discover now