കൊല കുറി

67 7 2
                                    

കർമ്മത്തിന്റെ അന്ധകാരത്തിൽ എവിടെയോ കാട്ടിലെ ചെന്നായിക്കൾ അപ്രത്യക്ഷമായി,

ഇരുൾ പടർന്ന വൃകഷങ്ങളുടെ ഇടയിൽ ചെന്നായിക്കൾ മനുഷ്യ രക്തം വാർത്തില്ല.

പേടികൂടാതെ കായലും മലകളും കയറിയിറങ്ങി,

പകരം ചെന്നായ വേറിപൂണ്ട ഇരുകാലികൾ തക്കം പാർത്തിരുന്നു,

ഇരുളിന്റെ മൂകതയോ വെളിച്ചത്തിന്റെ
തീഷണതയോ അവരറിഞ്ഞില്ല
ഇരുളും വെളിച്ചവുമെല്ലാം അവർക്ക് ഒരു പോലെ ,

ചുടു ചേരക്ക് വേണ്ടി   നഗരവും കടും വീടും ഗ്രാമവുമെന്നോ വ്യത്യാസമില്ലാതെ അവർ തമ്പാടിച്ചിരുന്നു.

നറുക്കെടുപ്പിലൂടെ ഇരയ്ക് കുറിവെക്കപ്പെടുന്നു,
ദബോൽക്കർക്കും കൽബുക്കിക്കുമായിരുന്നു
ഇന്നലെകളിലെ കുറിവീണത്,
ഇന്നത്തെ ഈറ്റ പല്ലുകൾക്
ഇരയായത് ഗൗരിലൻകേഷിനും,

നാളത്തെ കുറി നൽകപ്പെടുന്ന ഭാഗ്യവാന്മാർ ആരായിരിക്കും
നിയോ? ഞാനോ ?

ഇതാ എന്റെ പേരെഴുതിയ കടലാസ്
ഫാരിസ് കെ എം,
ആ കുറികൾകിടയിൽ ഇട്ടുകൊള്ളു..
അല്ല കൊല കുറികൾ കിടയിൽ.

അടിമയായി ജീവിക്കുന്നതിലും
കൊമ്പല്ലുകൾക്കിടയിൽ
തീരുന്നതാണ് നല്ലത്.

എന്റെ ബ്ലോഗിൽ നിന്ന്...........Where stories live. Discover now