എന്നോ നഷ്ടപെട്ട പ്രണയം

115 5 0
                                    

നഷ്ട പ്രണയമെന്നറിഞ്ഞു ഞാൻ നിന്നെ കണ്ട നാൾ,

കടിഞ്ഞാണില്ലാ കുതിരയാം മനസ്സ് അതറിഞ്ഞില്ല.

പ്രണയിച്ചു നിന്നെ ഞാൻ അറിഞ്ഞു കൊണ്ട്,

അപ്രാപ്യയാണ് നീ എന്നറിഞ്ഞു കൊണ്ട്.

മോഹിച്ചു നീയെൻ സ്വന്തമാക്കാൻ പലവട്ടം, 

സാധ്യമല്ലെന്നറിഞ്ഞും പലതും ശ്രമിച്ചു. 

പലവട്ടം അറിഞ്ഞു പരാജയത്തിന് കയ്പ്പ്,

പലവട്ടം അറിഞ്ഞു കണ്ണുനീരിൻ രുചി.

നിൻ കഠിന ഹൃദയത്തിന് മുൻപിൽ തോറ്റുപോയി,

നിൻ പ്രണയം നഷ്ടമായി എന്നുൾക്കൊണ്ടില്ലെന്നിട്ടും.

നിന്നെ ഓർത്ത നാളുകൾ, നിമിഷങ്ങൾ,

നിന്നെ സ്വന്തമാക്കാൻ ചെയ്ത ദൃഢ നിശ്ചയം. 

വർഷങ്ങൾ പോയതറിഞ്ഞില്ല, മാറ്റങ്ങൾ വന്നതറിഞ്ഞില്ല,

ഒന്ന് താൻ എന്നും മാറിയില്ല, നിന്നെ മറക്കാനായില്ല.

ഒന്ന് മറന്നെങ്കിലും മതിയെന്ന് ചിന്തിച്ചു,

തൽക്ഷണം ഹൃദയം മന്ത്രിച്ചു മരണമേയുള്ളു മോചനം.

ആയുസ്സിന് പാതി ഹോമിച്ചു നിന്നെ പ്രണയിച്ചു, 

ഒരു നഷ്ടബോധം മാത്രമായി നീയില്ലല്ലോ എന്നരികിലെന്നു. 

സ്നേഹം എന്തെന്ന് ഞാൻ അറിഞ്ഞു, 

നഷ്ടമെന്തെന്നും ഞാൻ അറിഞ്ഞു.

നീയെന്തെന്നും ഞാൻ അറിയാൻ മോഹിച്ചു, 

എന്നും ഒരു പ്രഹേളികയാണ് നീ വിളിപ്പാടകലെ നിന്നു.

അരികിൽ നീ വന്നപ്പോൾ തൊട്ടില്ല പരിധി വിട്ടില്ല, 

പലവട്ടം നിന്നോടോതി ഞാൻ എൻ പ്രണയം,

പലവട്ടം എൻ ഹൃദയം നീ കാറ്റിൽ കീറി പറത്തി.

മറക്കാനാകുന്നില്ല നിന്നെ, വെറുക്കാനാകുന്നില്ല നിന്നെ,

കൺകുളിരെ കാണാനാവുന്നില്ല നിന്നെ, 

ഓർമ്മകൾ മാറുന്നില്ല മനസ്സിൽ നിന്നും എന്റെ.

ജീവിത പാതയിൽ എവിടെയോ എന്നെ പിരിഞ്ഞ നീ,

സുഖമായി വസിക്കു നിൻ ജീവനിൽ.

എൻ ജീവിതം പോകുന്നു അവസാന പ്രയാണത്തിൽ,

ദുർബലമാകും മനസ്സും ശരീരവും പേറി.

എന്നോ ഒരിക്കൽ അവസാനിക്കുമ്പോൾ,

ഒന്ന് മാത്രം അവസാനിക്കില്ല ഉറപ്പായും.

നിന്നെ കുറിച്ചുള്ള ഓർമ്മകൾ, മോഹങ്ങൾ, 

എന്നോട് അവസാനിക്കും എൻ പ്രതീക്ഷകൾ.

ദേഹം അവസാനിക്കുമെങ്കിലും, അവസാനിക്കില്ല എന്നുറപ്പാണൊന്നു,

ദേഹിയോടൊന്നിച്ചു അമരമാം എൻ പ്രണയം നിന്നെ തേടും.

ജന്മമിനി ഉണ്ടെങ്കിൽ ഏതിലെങ്കിലും നേടാൻ,

നിന്നുടെ ദിവ്യാനുരാഗം ഒരിക്കലെങ്കിലും.

മരിക്കും ശരീരവും, മരിക്കാത്ത പ്രണയവും പേറി, 

തേടുന്നു എൻ പ്രിയേ ഈ ജീവനും എൻ പ്രേമവും നിന്നെ... 

You've reached the end of published parts.

⏰ Last updated: May 14, 2017 ⏰

Add this story to your Library to get notified about new parts!

എന്നോ നഷ്ടപെട്ട പ്രണയംWhere stories live. Discover now