32

886 149 186
                                    


വൈഭവ് : നീയോ... നീയെന്താ ഇവിടെ..??...

വൈഭവിന്റെ ചോദ്യം കേട്ടതും മുമ്പിൽ ഇളിച്ചു കൊണ്ട് നിൽകുവാണ് ഹരി...

ഹരി : ഞാൻ ചേച്ചിയെ കാണാൻ വന്നതാ...

വൈഭവ് : ഇത്ര രാവിലെയോ..??

വൈഭവിനു പിന്നിൽ നിന്നു എത്തി നോക്കിയ ഭാഗ്യയുടെ മുഖത്തു അവനെ കണ്ടപ്പോൾ തന്നെ ഒരു ചിരി വിടർന്നു...

വൈഭവ് തിരിഞ്ഞു അവളെ ഒന്ന് നോക്കി, പിന്നേ അവനെയു...

വൈഭവ് : എന്താ വേണ്ടേ നിനക്കു... ഉപ്പോ... അതോ പഞ്ചസാരയോ...

ഹരി : ഹഹ.. ചേട്ടന്റെ ഒരു തമാശ.. ഞാൻ ദേ.. ഇതു തരാൻ വന്നതാ...

കൈയിൽ ഉണ്ടായിരുന്ന ചെറിയൊരു തൂക്ക് പാത്രം ഉയർത്തി കാണിച്ചു അവൻ...

വൈഭവ് : ഇതെന്താ..??

ഹരി : ഇത് ചേച്ചിക്ക് കൊടുക്കാൻ ഉള്ളതാ.. ഞാൻ അകത്തോട്ടു കേറിക്കോട്ടെ...

വൈഭവ് : മം... വാ...

വലിയ താല്പര്യം ഇല്ലായിരുനെങ്കിൽ കൂടെ വൈഭവ് അവനു അനുവാദം കൊടുത്തു...

അകത്തേക്ക് കയറിയ ഉടനെ അവൻ ആ പാത്രം അവൾക്കു നേരെ നീട്ടി...

ഭാഗ്യ : ഇതെന്താ ഹരി..??

ഹരി : കുറച്ച് പായസം ആണ്...

വൈഭവ് : ഏഹ്.. അതിനു നിനക്ക് ഇതൊക്കെ ഉണ്ടാക്കാൻ അറിയോ... ആഹ് അല്ലേലും പഠിക്കാൻ വിട്ട സമയത്തു പലവഴിക്കാണല്ലോ പോക്ക്... പിന്നെ പറഞ്ഞിട്ടെന്താ കാര്യം...

ഹരി : അതിന് പായസം ഉണ്ടാകാൻ എന്തിനാ ഇത്ര പടികുന്നെ.. ഒരു instant പാക്കറ്റ് വാങ്ങുക.. കുറച്ച് പാൽ വാങ്ങുക.. രണ്ടും കൂടെ ചൂടാക്കി mix ചെയ്യണം കുറച്ച് പഞ്ചസാര ഇടണം.. ഇത്തിരി നെയ്.. ഇത്തിരി കശുവണ്ടി ആൻഡ് മുന്തിരി....

വൈഭവ് : ഓ.. അപ്പൊ തട്ടിക്കൂട്ടു പായസം എന്ന് പറ...

ഭാഗ്യ : അവനെ കളിയാക്കാതെ അഭിയേട്ട...

ഭാഗ്യ ഇടക്ക് കയറി പറഞ്ഞതും പിന്നേ വൈഭവ് ഒന്നും മിണ്ടിയില്ല... സത്യം പറഞ്ഞ ചെറിയ ചിരിയോടെയുള്ള ആ അഭിയേട്ട എന്ന വിളിയിൽ മയങ്ങി പോയിരുന്നു അവൻ...

PranayavarnamWhere stories live. Discover now